വമ്പൻ സ്ക്രീനുള്ള 5G ഫോൺ; റെഡ്മി 17c 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Redmi 17C 5G launched in India: റെഡ്മി 17C 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 20,999 രൂപയും 6GB + 128GB വേരിയന്റിന് 22,999 രൂപയും ആണ് വില. ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, ഷവോമി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, മറ്റ് ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും. ഒക്ടോബർ 7 മുതൽ ആണ് വിൽപ്പന ആരംഭിക്കുക.

Redmi 17c 5g Launched In India
റെഡ്മി 17C 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 6.9 ഇഞ്ച് HD+ സ്‌ക്രീൻ സഹിതമാണ് ഈ 5ജി ഫോൺ എത്തിയിരിക്കുന്നത്. ട്രിപ്പിൾ TÜV റൈൻലാൻഡ് സർട്ടിഫിക്കേഷനും ഇതിനുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്തേകുന്നത്. 6GB വരെ റാമിന് പുറമേ 6GB വരെ വെർച്വൽ റാം ഫീച്ചറും ഇതിലുണ്ട്. എന്നാൽ ചിപ് ക്ഷാമം മൂലമുള്ള വില വർധന കാരണം ഫോൺ വില കൂടുതൽ ഉയരുന്നത് പിടിച്ചുനിർത്താൻ അടിസ്ഥാന റാം ശേഷി ഇതിൽ 4GB ആണ് നൽകിയിരിക്കുന്നത്.
പ്രധാന ഫീച്ചറുകൾ
6.9 ഇഞ്ച് (1600 x 720 പിക്സൽ) HD+ ഡിസ്‌പ്ലേ ആണ് റെഡ്മി 17C 5ജിയിൽ ഉള്ളത്. ഇത് 20:9 ആസ്പെക്റ്റ് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 660 നിറ്റ്സ് (സാധാരണ) / 810 നിറ്റ്സ് HBM ബ്രൈറ്റ്‌നസ്, DC ഡിമ്മിംഗ്, TÜV Rheinland ലോ ബ്ലൂ ലൈറ്റ് (സോഫ്റ്റ്‌വെയർ സൊല്യൂഷൻ) & ഫ്ലിക്കർ ഫ്രീ സർട്ടിഫിക്കേഷനുകൾ എന്നിവ സഹിതം എത്തിയിരിക്കുന്നു.
Also Raed: 13999 രൂപയ്ക്ക് വാങ്ങാവുന്ന, 6300mAh ബാറ്ററിയുള്ള 5G ഫോൺ; BBD ഡീൽ വെളിപ്പെടുത്തി ഫ്ലിപ്പ്കാർട്ട്
ഒക്ടാ-കോർ മീഡിയടെക് ഡൈമൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz, 6x Cortex-A55 @ 2GHz) ആണ് ഈ റെഡ്മി ഫോണിന്റെ കരുത്ത്. ആം മാലി G57 MC2 GPU, 4GB/6GB LPDDR4X റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഉണ്ട്.
50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്) അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി നോച്ചിനുള്ളിൽ 8MP ഫ്രണ്ട് ക്യാമറയും (f/2.0) ഉണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 3-ൽ ആണ് ഈ റെഡ്മി ഫോൺ പ്രവർത്തിക്കുന്നത്. 2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, IP64 റേറ്റിംഗ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), Dual 4G VoLTE, USB Type-C പോർട്ട് എന്നിവയും ഇതിലുണ്ട്.
6000mAh ബാറ്ററി, 33W ഫാസ്റ്റ് ചാർജിംഗ്, 10W റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 171.56×79.47×7.99mm വലിപ്പവും 211 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. കോഫി ബ്രൂ (ബ്രൗൺ നിറത്തിലുള്ള വീഗൻ ലെതർ ഫിനിഷോടെ), പർപ്പിൾ ഡോൺ, ഡാർക്ക് നൈറ്റ് എന്നിവയാണ് കളർ ഓപ്ഷനുകൾ.
വിലയും ലഭ്യതയും
റെഡ്മി 17C 5ജി 4GB + 128GB അടിസ്ഥാന വേരിയന്റിന് 20,999 രൂപയും 6GB + 128GB വേരിയന്റിന് 22,999 രൂപയും ആണ് വില. ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, ഷവോമി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, മറ്റ് ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും. ഒക്ടോബർ 7 മുതൽ ആണ് വിൽപ്പന ആരംഭിക്കുക.
English Summary
The Redmi 17C 5G has been launched in India. The base variant (4GB + 128GB) is priced at Rs. 20,999, while the 6GB + 128GB variant costs Rs 22,999. It is available for purchase via Xiaomi’s official website, Amazon, Xiaomi retail outlets, and other offline stores. Sales will begin on October 7.