AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ബെഞ്ചിലിരിക്കാൻ എന്തിനാ വാം-അപ്പ്! പിണങ്ങി സ്ഥലം വിട്ട് റൊണാൾഡോ; 7-ാം നമ്പറിൽ വേറെ ആളെയിറക്കാൻ പോർചുഗൽ!

Cristiano Ronaldo vs. Portugal Team Coach Clash: പരിശീലകനുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പോർച്ചുഗൽ ദേശീയ ടീമിന്റെ കോപ്പൻഹേഗനിലെ പരിശീലന ക്യാമ്പ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ സ്പെയിനിലെ മാഡ്രിഡിൽ എത്തിയിട്ടുണ്ട്. മാഡ്രിഡിലെ ബരാജാസ് വിമാനത്താവളത്തിൽ റോണോ എത്തുന്നതിന്റെ ദൃശ്യങ്ങൾ സ്പാനിഷ് മാധ്യമമായ 'എൽ ചിരിൻഗിറ്റോ' പുറത്തുവിട്ടു.

ബെഞ്ചിലിരിക്കാൻ എന്തിനാ വാം-അപ്പ്! പിണങ്ങി സ്ഥലം വിട്ട് റൊണാൾഡോ; 7-ാം നമ്പറിൽ വേറെ ആളെയിറക്കാൻ പോർചുഗൽ!
Cristiano Ronaldo Vs Portugal Team Coach ClashImage Credit source: Jose Manuel Alvarez Rey/Getty Images, Carmen Mandato - FIFA/FIFA via Getty Images
Prasanth Kumar
Prasanth Kumar | Published: 01 Oct 2026 | 06:39 PM

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഇപ്പോൾ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് പോർചുഗൽ ടീമിൽ നടക്കുന്ന അ‌ത്യന്തം നാടകീയ സംഭവങ്ങളിലേക്ക് ആണ്. പോർച്ചുഗൽ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായ ജോർജ്ജ് ജീസസുമായുള്ള ഭിന്നതയെ തുടർന്ന് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിന്റെ പരിശീലന ക്യാമ്പ് വിട്ടു. തന്റെ സോഷ്യൽ മീഡിയ അ‌ക്കൗണ്ടുകളിലൂടെ റോണോ ഇക്കാര്യം പരസ്യമായി അ‌റിയിച്ച് രംഗത്തെത്തിയതോടെയാണ് ടീമിലെ പടലപ്പിണക്കങ്ങളുടെ പൊട്ടിത്തെറി പൊതുമധ്യത്തിലേക്കും എത്തിയത്. നോർവേയ്‌ക്കെതിരെയുള്ള മത്സരത്തിൽ റൊണാൾഡോയെ മുഴുവൻ സമയവും ബെഞ്ചിലിരുത്തിയതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈ അപ്രതീക്ഷിത നീക്കത്തിന് വഴിവെച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

പോർച്ചുഗൽ ജനതയോട് യഥാർത്ഥ കാരണങ്ങൾ അനുയോജ്യമായ സമയത്ത് വെളിപ്പെടുത്തുമെന്നും സഹതാരങ്ങൾക്ക് ആശംസകൾ നേരുന്നതായും പറഞ്ഞുകൊണ്ടാണ് റോണോ ടീം ക്യാമ്പ് വിട്ടകാര്യം വെളിപ്പെടുത്തിയത്. റോണോ ടീം ക്യാമ്പ് വിട്ടതിന് പിന്നാലെ അ‌ദ്ദേഹത്തിനെതിരേ കോച്ച് തന്നെ നേരിട്ട് രംഗത്തെത്തി. കളിക്കാരുടെ മുൻകാല നേട്ടങ്ങളല്ല, ഇപ്പോഴത്തെ ഫോം മാത്രമാണ് ടീം സെലക്ഷന് മാനദണ്ഡമെന്നായിര കോച്ച് ജോർജ്ജ് ജീസസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Also Read: കേരള ബ്ലാസ്റ്റേഴ്‌സിന്‌ ഇനി ശുക്രദശ? അൽ ഫുർസാന്റെ വരവ് വെറുതെയല്ല; പുതിയ സ്റ്റേഡിയമടക്കം പരിഗണനയിൽ

ടീമിലെ ഈ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചേക്കുമെന്ന ഊഹാപോഹങ്ങളും ശക്തമായിട്ടുണ്ട്. അ‌തേസമയം ‘നിർബന്ധിച്ചാൽ’ റോണോ ടീമിലേക്ക് മടങ്ങിയെത്തിയേക്കും എന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. ടീമിൽ കളിക്കണം എന്ന് തന്നെയാണ് റൊണാർഡോയുടെ ആഗ്രഹം. എന്നാൽ ടീമിൽ താൻ അ‌വഗണന നേരിടുന്നുണ്ട് എന്നതാണ് പരസ്യമായി പൊട്ടിത്തെറിയിലേക്ക് കടക്കാൻ റോണോയെ പ്രേരിപ്പിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

റോണോ ടീം വിട്ടതിന് പിന്നാലെ അ‌ദ്ദേഹത്തിന്റെ ആരാധകർ ​പോർചുഗൽ കോച്ചിനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ കടുത്ത ​സൈബർ ആക്രമണം നടത്തുന്നുണ്ട്. ഇതിനിടെ അടുത്ത അന്താരാഷ്ട്ര മത്സരങ്ങളിൽ റൊണാൾഡോയുടെ പ്രശസ്തമായ 7-ാം നമ്പർ ജേഴ്സി വിങ് ഫോർവേഡായ റാഫേൽ ലിയോയ്ക്ക് നൽകാൻ പോർചുഗൽ തീരുമാനിച്ചു എന്ന നിലയ്ക്കുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്.

ടീമിന്റെ ആവശ്യാനുസരണം മാത്രമായിരിക്കും കളിക്കാരെ ഉപയോഗിക്കുകയെന്നും, എത്ര വലിയ താരമായാലും വ്യക്തിപരമായ താത്പര്യങ്ങൾക്കല്ല ടീമിനാണ് പ്രാധാന്യമെന്നുമാണ് പരിശീലകൻ ജോർജ്ജ് ജീസസിന്റെ നിലപാട്. ഇതിനിടെ വിവാദങ്ങൾ തുടരുമ്പോഴും യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പിൽ പോർച്ചുഗൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ടീം തോൽക്കാത്തിടത്തോളം കോച്ചിന്റെ വാദങ്ങൾ നിലനിൽക്കും. എന്നാൽ അ‌ടുത്ത മത്സരം പോർചുഗൽ തോറ്റാൽ നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ റോണോ ആരാധകർ കോച്ചിനെതിരേ കൂടുതൽ ശക്തമായി രംഗത്തെത്തും.

അ‌തിനിടെ, പരിശീലകനുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പോർച്ചുഗൽ ദേശീയ ടീമിന്റെ കോപ്പൻഹേഗനിലെ പരിശീലന ക്യാമ്പ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ സ്പെയിനിലെ മാഡ്രിഡിൽ എത്തിയിട്ടുണ്ട്. മാഡ്രിഡിലെ ബരാജാസ് വിമാനത്താവളത്തിൽ റോണോ എത്തുന്നതിന്റെ ദൃശ്യങ്ങൾ സ്പാനിഷ് മാധ്യമമായ ‘എൽ ചിരിൻഗിറ്റോ’ പുറത്തുവിട്ടു. ഒരു ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ദേശീയ ടീമിലെ സ്ഥാനം നിർബന്ധിത വിരമിക്കലിലേക്കാണോ പോകുന്നത് എന്ന് വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും.

English Summary

Football fans across the globe are currently watching the highly dramatic events unfolding within the Portugal squad with keen interest. Superstar Cristiano Ronaldo left the team’s training camp following a rift with the national team’s coach, Jorge Jesus; he has since arrived in Madrid, Spain. Coach Jorge Jesus maintains the stance that the team takes precedence over personal interests, regardless of a player’s stature. Meanwhile, reports suggest that Portugal has decided to hand Ronaldo’s iconic number 7 jersey to winger Rafael Leão.

Follow Us