AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

October 2026 Movie Release: രണബാലിയും ജയിലറും ഉൾപ്പെടെ ഒക്ടോബറിൽ വരുന്നത് വമ്പൻ റിലീസുകൾ

October 2026 Movie Release: ഒക്ടോബർ മാസത്തിലും തിയേറ്ററുകളിൽ വമ്പൻ റിലീസ്സുകളാണ് വരുന്നത്. സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ 2, സൂപ്പർ ഹിറ്റ് താരങ്ങളായ വിജയ് ദേവരകൊണ്ടയും രാശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ എത്തുന്ന രണബാലിയും ഉൾപ്പെടെയുള്ള ബിഗ് ബജറ്റ് സിനിമകളും ഒപ്പം ഒരുപിടി മലയാള ചിത്രങ്ങളും ഈ മാസം തിയേറ്ററുകളിലേക്ക് എത്തുന്നുണ്ട്. അവ ഏതൊക്കെയെന്നും എന്നാണ് റിലീസ് എന്നും നോക്കാം.

October 2026 Movie Release: രണബാലിയും ജയിലറും ഉൾപ്പെടെ ഒക്ടോബറിൽ വരുന്നത് വമ്പൻ റിലീസുകൾ
October 2026 Movie ReleaseImage Credit source: Social Media
Amal KV
Amal KV | Published: 01 Oct 2026 | 05:41 PM

ഒക്ടോബർ മാസത്തിലും തിയേറ്ററുകളിൽ വമ്പൻ റിലീസ്സുകളാണ് വരുന്നത്. സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ 2, സൂപ്പർ ഹിറ്റ് താരങ്ങളായ വിജയ് ദേവരകൊണ്ടയും രാശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ എത്തുന്ന രണബാലിയും ഉൾപ്പെടെയുള്ള ബിഗ് ബജറ്റ് സിനിമകളും ഒപ്പം ഒരുപിടി മലയാള ചിത്രങ്ങളും ഈ മാസം തിയേറ്ററുകളിലേക്ക് എത്തുന്നുണ്ട്. അവ ഏതൊക്കെയെന്നും എന്നാണ് റിലീസ് എന്നും നോക്കാം.

രജനികാന്ത് നായകനാകുന്ന ജയിലർ 2 ഒക്ടോബർ 15നാണ് വേൾഡ് വൈഡ് ആയി റിലീസിന് എത്തുന്നത്. രജനികാന്തിന് പുറമേ ഇന്ത്യൻ സിനിമയിലെ നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളി താരമായ സുരാജ് വെഞ്ഞാറമൂട് ഉൾപ്പെടെയുള്ള താരങ്ങളും സിനിമയുടെ ഭാഗമാണ്. നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം മാസ്സ് ആക്ഷൻ ഡ്രാമ എന്ന ഗണത്തിലാണ് വരിക.. അനിരുദ്ധ് ആണ് സിനിമയുടെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. സൺ പിക്ചേഴ്സ് ആണ് സിനിമയുടെ നിർമ്മാണം.

Also Read: വെള്ളിയാഴ്ചത്തെ ഒടിടി റിലീസുകൾ ഏതൊക്കെ

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് രണബാലി. ഒക്ടോബർ 16നാണ് സിനിമ തിയേറ്ററുകളിൽ റിലീസിന് എത്തുന്നത്. ഒരു നാടിനു വേണ്ടി പോരാടിയ നായകന്റെ കഥയാണ് രണബാലി. ഒരു പ്രത്യേക കാലഘട്ടത്തെയാണ് സിനിമ അവതരിപ്പിക്കുന്നത്. ആക്ഷൻ ഡ്രാമ ഗണത്തിൽ വരുന്ന ഈ സിനിമ തിയേറ്ററുകളിൽ തരംഗം തീർക്കും എന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ഇനി റിലീസിന് എത്തുന്ന മലയാളം സിനിമകളിലേക്ക് വന്നാൽ, ഒക്ടോബർ രണ്ടിന് അവറാച്ചൻ ആൻഡ് സൺസ് എന്ന ബിജു മേനോൻ ചിത്രം തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ഫാമിലി കോമഡി ഡ്രാമ എന്ന ഗണത്തിലാണ് ഈ സിനിമ വരുന്നത്. ശ്രീനാഥ് ഭാസിയും ഗണപതിയും വിനയ് ഫോർട്ടും ഗ്രേസ് ആന്റണിയും ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അമൽ ഷീല തമ്പിയാണ് സിനിമയുടെ സംവിധാനം.

ഒക്ടോബർ രണ്ടിന് തന്നെ റിലീസിന് എത്തുന്ന അടുത്ത ചിത്രമാണ് ഫഹദ് ഫാസിലിന്റെ ഡോണ്ട് ട്രബിൾ ദി ട്രബിൾ. ഫാന്റസി ഗണത്തിൽ വരുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ശശാങ്ക് യെലേട്ടി ആണ്. അനൂപ് മേനോൻ നായകനാകുന്ന ചിരം ഒൿടോബർ 9 നും ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന കൊല്ലം കോട്ട കമ്പനി ഒക്ടോബർ 23 നും തിയേറ്ററുകളിൽ എത്തും.

English Summary

October will see major theatrical releases. The lineup includes Jailer 2 starring Superstar Rajinikanth, big-budget films featuring superstars like Vijay Deverakonda and Rashmika Mandanna, and a host of Malayalam movies.

Follow Us