തുടരെ തുടരെ പണിയാണല്ലോ! ഐഫോൺ 18 പ്രോ ലോഞ്ചിന് പിന്നാലെ റീഫർബിഷ്ഡ് ഗാലക്സി S26 അ‌ൾട്ര കളത്തിലിറക്കി സാംസങ്

Samsung starts selling refurbished Galaxy S26 Ultra in India: ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഐഫോൺ 18 പ്രോ മോഡലുകൾക്കും വില കൂട്ടിയ ഐഫോൺ 17 മോഡലിനും തിരിച്ചടിയാകുന്ന ഒരു വമ്പൻ നീക്കവുമായി സാംസങ് രംഗത്ത്. സാംസങ് ​സെർട്ടി​ഫൈഡ് റി-ന്യൂവ്ഡ് (CRN) പ്രോഗ്രാമിന് കീഴിൽ സാംസങ് ഗാലക്സി എസ്26 അ‌ൾട്ര (Samsung Galaxy S26 Ultra), ഗാലക്സി എസ്26 എന്നീ മോഡലുകളുടെ വിൽപ്പന ആരംഭിച്ചിരിക്കുന്നു.

തുടരെ തുടരെ പണിയാണല്ലോ! ഐഫോൺ 18 പ്രോ ലോഞ്ചിന് പിന്നാലെ റീഫർബിഷ്ഡ് ഗാലക്സി S26 അ‌ൾട്ര കളത്തിലിറക്കി സാംസങ്

Samsung Starts Selling Refurbished Galaxy S26 Ultra In Indi

Published: 

11 Sep 2026 | 06:16 PM

ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ 18 പ്രോ മോഡലുകൾ അ‌വതരിപ്പിച്ചതിന് പിന്നാലെ, ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഐഫോൺ 18 പ്രോ മോഡലുകൾക്കും വില കൂട്ടിയ ഐഫോൺ 17 മോഡലിനും തിരിച്ചടിയാകുന്ന ഒരു വമ്പൻ നീക്കവുമായി സാംസങ് രംഗത്ത്. സാംസങ് ​സെർട്ടി​ഫൈഡ് റി-ന്യൂവ്ഡ് (CRN) പ്രോഗ്രാമിന് കീഴിൽ സാംസങ് ഗാലക്സി എസ്26 അ‌ൾട്ര (Samsung Galaxy S26 Ultra), ഗാലക്സി എസ്26 എന്നീ മോഡലുകളുടെ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ഇവ ‘റീഫർബിഷ്ഡ്’ (refurbished) മോഡലുകൾ ആണ്. അതായത്, പുതിയ ഫോണുകൾക്ക് സമാനമായ അവസ്ഥയിലുള്ളവയും മികച്ച വിലയിൽ ലഭിക്കുന്നവയുമാണിവയെന്ന് സാംസങ് അവകാശപ്പെടുന്നു.

സ്മാർട്ട്ഫോൺ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന പുതിയ ഐഫോൺ മോഡലുകൾ കഴിഞ്ഞ ദിവസം ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. സെപ്റ്റംബർ 12 മുതൽ ഇതിന്റെ പ്രീ ഓഡർ ആരംഭിക്കുകയാണ്. കൂടാതെ സെപ്റ്റംബർ 18 മുതൽ റീട്ടെയിൽ സ്റ്റോറുകൾ വഴി വിൽപ്പന ആരംഭിക്കാനും നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ വിൽപ്പനയ്ക്ക് എത്തുന്ന ഈ ഐഫോൺ മോഡലുകൾക്ക് സാംസങ്ങിന്റെ പുതിയ നീക്കം ഇന്ത്യയിൽ ചെറുതായെങ്കിലും തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

Also Read: ഒന്ന് ബർഗണ്ടി ആക്കുന്ന മുടക്കേയുള്ളൂ, ഐഫോൺ 18 പ്രോ റെഡി; ഐഫോൺ 17 പ്രോ മേക്കോവർ ​വൈറൽ

ഐഫോൺ 18 പ്രോ മോഡലിന്റെ 256GB അ‌ടിസ്ഥാന വേരിയന്റിന് 1,64,900 രൂപ, 512GB വേരിയന്റിന് 1,89,900 രൂപ, 1TB വേരിയന്റിന് 2,39,900 രൂപ, 2TB വേരിയന്റിന് 3,14,900 രൂപ എന്നിങ്ങനെയാണ് വില. പുതിയ മോഡൽ വന്നതിന് പിന്നാലെ പഴയ ഐഫോൺ 17 മോഡലിന്റെ വിലയും ആപ്പിൾ വർധിപ്പിച്ചു. ഔദ്യോഗിക വെബ്​സൈറ്റിൽ ഐഫോൺ 17 അ‌ടിസ്ഥാന മോഡലിന് ഇപ്പോൾ 99900 രൂപയാണ് വില. അ‌തായത് ഒരുലക്ഷത്തിന് 100 രൂപയുടെ മാത്രം കുറവ്.

ഐഫോണുകളുടെ വില ഉയർത്തിയത് വിൽപ്പനയെ ബാധിക്കാൻ സാധ്യതയുണ്ട് എന്ന സ്ഥിതി നിലനിൽക്കുന്നുണ്ട്. ഗാലക്സി എസ്26 അ‌ൾട്രയുടെ അ‌ടിസ്ഥാന മോഡൽ 130999 രൂപ വിലയിലാണ് സാംസങ് വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐഫോൺ വില ഉയർന്നതിൽ പ്രതിഷേധമുള്ള ചിലരെങ്കിലും കഴിഞ്ഞ വർഷത്തെ ഐഫോൺ 17 മോഡലുകളുടെ പിന്നാലെ പോകാതെ ഈ വർഷത്തെ എസ്26 അ‌ൾട്ര തെരഞ്ഞെടുക്കാൻ സാധ്യതകളുണ്ട്.

130999 രൂപ വിലയുള്ള എസ്26 അ‌ൾട്ര തന്നെ ഐഫോൺ മോഡലുകൾക്ക് പാരയായി നിൽക്കുമ്പോഴാണ് ഇരട്ടി പാരയായി സാംസങ് ഇപ്പോൾ റീഫർബിഷ്ഡ് ഫോണും കളത്തിൽ ഇറക്കിയിരിക്കുന്നത്. ഇത് ആപ്പിളിന് ഇന്ത്യയിൽ കൂടുതൽ തിരിച്ചടിയാകാൻ സാധ്യതയുണ്ട്. കാരണം വില ഒരു പ്രധാന ഘടകമായി പരിഗണിക്കുന്നവർ ഉയർന്ന വിലയുള്ള ഐഫോണിനെക്കാൾ മെച്ചം കുറഞ്ഞ വിലയിൽ ലഭിക്കുന്ന പ്രീമിയം റീഫർബിഷ്ഡ് ഗാലക്സി എസ്26 അ‌ൾട്രയാണ് എന്ന് തീരുമാനിച്ചാൽ അ‌ത് ഐഫോൺ കച്ചവടത്തെ ചെറുതായെങ്കിലും ബാധിക്കും.

സാംസങ്ങിന്റെ CRN പ്രോഗ്രാമിന് കീഴിലുള്ള ഗാലക്സി S26 അ‌ൾട്രയുടെ 256GB അ‌ടിസ്ഥാന വേരിയന്റിന് 1,18,999 രൂപയാണ് വില, അതായത് പുതിയ മോഡലിനേക്കാൾ 12,000 രൂപ കുറവാണ്. അതുപോലെ 1,50,999 രൂപ വിലയുള്ള 512GB വേരിയന്റ്, റീഫർബിഷ്ഡ് മോഡലായി 1,35,999 രൂപയ്ക്ക് ലഭ്യമാണ്.

ഗാലക്സി S26-ന്റെ 256GB വേരിയന്റ് റീഫർബിഷ്ഡ് മോഡലായി 74,799 രൂപയ്ക്കും 512GB വേരിയന്റ് 91,799 രൂപയ്ക്കും ലഭ്യമാണ്. ഇതിന്റെ പുതിയ മോഡലിന് യഥാക്രമം 79,999 രൂപ, 99,999 രൂപ എന്നിങ്ങനെയാണ് വില. അ‌തായത് ടോപ് വേരിയന്റിൽ 8,200 രൂപയുടെ ലാഭം ഉണ്ട്. സാംസങ് ഔദ്യോഗികമായി വിൽക്കുന്ന റീഫർബിഷ്ഡ് ​​ഫോൺ ആയതിനാൽത്തന്നെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ പേടിക്കേണ്ടതും ഇല്ല.

English Summary

Samsung has made a major move that poses a challenge to the upcoming iPhone 18 Pro models and the iPhone 17 model, which comes with a higher price tag. The company has launched sales of the Samsung Galaxy S26 Ultra and Galaxy S26 models under its ‘Samsung Certified Re-Newed’ (CRN) program; these are ‘refurbished’ units.

Loading...
Unable to load recommendations.
Follow Us
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്