AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Vinayaka Chaturthi Special Recipes: ഈ കൂട്ടിൽ രണ്ട് കാര്യങ്ങൾ സ്പെഷ്യലാണ്! രുചികരമായ സോഫ്റ്റ് മോദകം എങ്ങനെ തയ്യാറാക്കാം?

Vinayaka Chaturthi Special Modakam Recipe:വിനായക ചതുർത്ഥി നാളിൽ ഭഗവാൻ ഗണേശന് ഏറ്റവും പ്രിയപ്പെട്ട മോദകം നിവേദ്യമായി സമർപ്പിക്കുന്നത് അദ്ദേഹത്തെ പ്രീതിപെടുത്തുവാൻ സഹായിക്കും. നല്ല സോഫ്റ്റ് മോദകം എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. മോദകം തയ്യാറാക്കുമ്പോൾ അതിന് തിരഞ്ഞെടുക്കുന്ന അരി വളരെ ശ്രദ്ധിക്കേണ്ടതാണ്... ഇതിന് പ്രധാനമായും ആവശ്യം ഉണക്കപച്ചരി ആണ്. ഉണക്ക പച്ചരി പൊടിച്ച് അതിന്റെ അരിപ്പൊടി ഉപയോഗിച്ച് മോദകം തയ്യാറാക്കുന്നത്......

Ashli C
Ashli C | Published: 11 Sep 2026 | 05:20 PM
 വിനായക ചതുർത്ഥി നാളിൽ ഭഗവാൻ ഗണപതിയെ ആരാധിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ട പലഹാരങ്ങൾ നിവേദ്യമായി സമർപ്പിക്കുന്നതും ഭ​ഗവാന്റെ അനുഗ്രഹങ്ങൾ നേടുന്നതിന് കാരണമാകും എന്നാണ് വിശ്വസിക്കപ്പെടുന്നത്. അത്തരത്തിൽ ഗണപതിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പലഹാരമാണ് മോദകം. നല്ല സോഫ്റ്റ് ആയിട്ടുള്ള മോദകം എങ്ങനെ പരമ്പരാഗതരീതിയിൽ എളുപ്പത്തിൽ തയ്യാറാക്കാം എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.(IMAGE CREDIT SOURCE: YOUTUBE SCREENGRAB)

1 / 6
പരമ്പരാഗതമായ രീതിയിൽ മോദകം തയ്യാറാക്കുമ്പോൾ നല്ല രുചി ലഭിക്കുവാൻ ഇതിന് ഉണക്കപച്ചരി ആണ് വേണ്ടത്. ഉണക്ക പച്ചരി പൊടിച്ച്  അതിന്റെ അരിപ്പൊടി ഉപയോഗിച്ച് മോദകം തയ്യാറാക്കുന്നത് അതിന്റെ മൃദുത്വം വർദ്ധിപ്പിക്കും. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അരി വറുത്തെടുക്കേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ ഉപയോ​ഗിക്കാം.

2 / 6
തിളച്ച വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും അല്പം വെളിച്ചെണ്ണയും ചേർത്ത് അരിപ്പൊടി കുറേശ്ശേ ചേർത്ത് നന്നായി ഇളക്കി മാവ് രൂപത്തിലാക്കിയതിനുശേഷം അടച്ചുവെക്കുക. നമ്മൾ പത്തിരിക്ക് മാവു കുഴക്കുന്ന ആ ഒരു പരിവത്തിലാണ് വേണ്ടത്. ചൂടാറിയശേഷം മാവ് കൈകൊണ്ട് മൃദുവായി നന്നായി കുഴച്ചെടുക്കണം. വെളിച്ചെണ്ണയ്ക്ക് പകരം നെയ്യ് ചേർത്താലും രുചി വർദ്ധിക്കും.

3 / 6
ശേഷം പൂരണം അഥവാ ഉള്ളിലെ കൂട്ട് തയ്യാറാക്കൽ ആണ്. ഒരു പാനിൽ ശരിയായി പൊടിച്ച ശർക്കര, അല്പം വെള്ളം ചേർത്ത് ഉരുക്കുക. ഇതിലേക്ക് ചിരകിയ തേങ്ങയും ഏലക്ക പൊടിയും ചേർത്ത് തേങ്ങയുടെ ഈർപ്പം മാറുന്നതുവരെ നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക. ഈ കൂട്ടിന്റെ രുചി കൂടുതൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർക്കുന്നതും രുചി ഇരട്ടിക്കും. കൂടാതെ ഏലക്ക പൊടിക്ക് പകരം അല്പം ചുക്കുപൊടിയും ജീരകപ്പൊടിയും ചേർക്കുന്നതും അതിന്റെ രുചി കൂടുതൽ വർദ്ധിപ്പിക്കുവാൻ കാരണമാകും.

4 / 6
ശേഷം കുഴച്ച് വച്ച മാവിൽ നിന്നും ഒരു ചെറിയ ഉരുളകൾ എടുത്ത് കൈകൊണ്ട് പരത്തി ഒരു കിണ്ണത്തിന്റെ രൂപത്തിലാക്കി എടുക്കുക. ഇതിന്റെ നടുവിലായി തയ്യാറാക്കി വച്ചിരിക്കുന്ന തേങ്ങ, ശർക്കര എന്നിവ വെച്ച് കൊടുക്കുക. കൂട്ടു വച്ചതിനുശേഷം മാവിന്റെ അരികുകൾ ഒന്നിച്ച് മുകളിലേക്ക് കൂട്ടിപ്പിടിച്ച് മനോഹരമായ ചുളികളോട് കൂടിയ മോദകത്തിന്റെ ആകൃതിയിലേക്ക് മാറ്റിയെടുക്കുക.

5 / 6
താമര മൊട്ടു പോലെയാണ് മാറ്റിയെടുക്കേണ്ടത്.ശേഷം തയ്യാറാക്കി വെച്ച മോദകങ്ങൾ ഇഡ്ഡലി പാത്രത്തിലോ സ്റ്റീമറിലോ വച്ച് 10 മുതൽ അല്ലെങ്കിൽ 12 മിനിറ്റ് വരെ മിതമായ തീയിൽ ആവിയിൽ വേവിച്ചെടുക്കുക. രുചികരമായ മോദകം തയ്യാർ.

6 / 6
Follow Us