Railway Update: റൂട്ട് മാറ്റി ട്രെയിനുകൾ; ഈ റൂട്ടുകളിൽ വരും ദിവസങ്ങളിൽ ട്രെയിൻ വഴിതിരിച്ചുവിടും, കാരണം
Kerala Train Service Resheduled: ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 24നും 25നും ചില ട്രെയിനുകൾ വഴിതിരിച്ചുവിടുന്നതാണ്. വരും ദിവസങ്ങളിൽ യാത്ര ചെയ്യാനൊരുങ്ങുന്നവർ നിങ്ങളുടെ റൂട്ടുകളിലൂടെ ഓടുന്ന ട്രെയിനിൻ്റെ സമയവും റൂട്ടും മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. പല സർവീസുകളും വഴിതിരിച്ചുവിടുന്നതിനാൽ മറ്റ് പല പ്രധാന ട്രെയിനുകളും പുറപ്പെടുന്ന സമയത്തിൽ മാറ്റങ്ങൾ വന്നേക്കാം.
തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിൻ സർവീസുകൾ വരും ദിവസങ്ങളിൽ വഴിതിരിച്ചുവിടുമെന്ന് (Kerala Train Service Resheduled) റെയിൽവേ അറിയിച്ചു. ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 24നും 25നും ചില ട്രെയിനുകൾ വഴിതിരിച്ചുവിടുന്നതാണ്. വരും ദിവസങ്ങളിൽ യാത്ര ചെയ്യാനൊരുങ്ങുന്നവർ നിങ്ങളുടെ റൂട്ടുകളിലൂടെ ഓടുന്ന ട്രെയിനിൻ്റെ സമയവും റൂട്ടും മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
വഴിതിരിച്ചുവിടുന്ന ട്രെയിനും റൂട്ടും
ഈ മാസം 24ന് പുറപ്പെടുന്ന ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസ് (18189) ആലുവ വരെ മാത്രമായിരിക്കും സർവീസ് നടത്തുക. 25ലെ മംഗളൂരു സെൻട്രൽ – തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603) കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക. എറണാകുളം ജംക്‌ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ അന്നേ ദിവസം ഈ ട്രെയിനിന് സ്റ്റോപ് ഉണ്ടായിരിക്കില്ല. പകരം, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ് ഉണ്ടാവുക.
ALSO READ: തിരുവനന്തപുരം മെട്രോ നേമത്തേക്കോ? പ്രതീക്ഷയിൽ തലസ്ഥാനം
അതേസമയം, 25ന് ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസും (22207) കോട്ടയം വഴിയാകും സർവീസ് നടത്തുക. എറണാകുളം ജംക്‌ഷൻ, ആലപ്പുഴ എന്നീ സ്റ്റോപ്പുകളിൽ ട്രെയിൻ നിർത്തില്ല. പകരം, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് അന്നേ ദിവസം സ്റ്റോപ് അനുവദിച്ചിരിക്കുന്നത്. അതുപോലെ തന്നെ ഈ ദിവസങ്ങളിൽ പല സർവീസുകളും വഴിതിരിച്ചുവിടുന്നതിനാൽ മറ്റ് പല പ്രധാന ട്രെയിനുകളും പുറപ്പെടുന്ന സമയത്തിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ യാത്രക്കാർ ട്രെയിനുകളുടെ സമയം കൃത്യമായി പരിശോധിക്കണം.
കണ്ണൂർ – എറണാകുളം റൂട്ടിലും മാറ്റം
കണ്ണൂർ-എറണാകുളം റൂട്ടിൽ ട്രാക്ക് അറ്റകുറ്റപ്പണികളും നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് സർവീസ് വിവിധ ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കുകയും ചില സാഹചര്യങ്ങളിൽ വൈകിയോടുകയും ചെയ്യുന്നതായി അധികൃതർ അറിയിച്ചു. കൂടാതെ ഈ റൂട്ടിൽ സർവീസ് നടത്തുന്ന ചില ട്രെയിനുകളും വൈകിയോടുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
കണ്ണൂർ – എറണാകുളം ജങ്ഷൻ ഇന്റർസിറ്റി (16306), കോയമ്പത്തൂർ – ഷൊർണൂർ പാസഞ്ചർ (56603), ഷൊർണൂർ – കോയമ്പത്തൂർ പാസഞ്ചർ (56604), കോയമ്പത്തൂർ – ജബൽപൂർ വീക്ക്ലി സ്പെഷ്യൽ എക്സ്പ്രസ് (02197) എന്നിവയാണ് ചില ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ.
മംഗളൂരു സെൻട്രൽ – ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638), ഹസ്രത് നിസാമുദ്ദീൻ – എറണാകുളം മംഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12618), ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307), എറണാകുളം – പാലക്കാട് മെമു (66610) എന്നിവ ചില ദിവസങ്ങളിൽ വൈകിയോടുമെന്നും റെയിൽവേ അധികാരികൾ അറിയിച്ചു.
English Summary:
Alappuzha train diversions are scheduled for the 24th and 25th due to important railway maintenance work. Check the railway latest update and train running status.