Skype Shut Down: സ്കൈപ്പ് പ്രവർത്തനം അവസാനിപ്പിച്ചു; ഇനി ഉപയോഗിക്കേണ്ടത് ഇത്

2023-ലും സ്കൈപ്പിൽ 36 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ടെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെട്ടിരുന്നെങ്കിലും സ്കൈപ്പിന്റെ വിപണി വിഹിതം കാലക്രമേണ കുറയുകയായിരുന്നു.

Skype Shut Down: സ്കൈപ്പ് പ്രവർത്തനം അവസാനിപ്പിച്ചു; ഇനി ഉപയോഗിക്കേണ്ടത് ഇത്

Skype Shut Down

Published: 

06 May 2025 | 12:50 PM

ന്യൂഡൽഹി: ഒരു കാലത്ത് വീഡിയോ കോളിംഗ് ആപ്പെന്ന് നിലയിൽ നിരവധി പേരുടെ സഹായമായിരുന്ന സ്കൈപ്പ് ആപ്പ് പ്രവർത്തനം അവസാനിപ്പിച്ചു. വാട്ട്‌സ്ആപ്പും ഇൻസ്റ്റാഗ്രാമും സജീവമാകുന്നതിന് മുൻപ് സ്കൈപ്പായിരുന്നു വിദേശത്തുള്ളവർ അടക്കം നാട്ടിലുള്ളവരെ കാണാനും സംസാരിക്കും ഉപയോഗിച്ചിരുന്ന മാർഗം. 2003-ൽ ആരംഭിച്ച സ്കൈപ്പ് 2011 ൽ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുകയായിരുന്നു. വോയിസോവർ ഇൻ്റർനെറ്റ് പ്രോട്ടോകോളിൽ പ്രവർത്തിക്കുന്ന സ്കൈപ്പിൽ വീഡിയോ കോൺഫറൻസിംഗ്, വോയിസ് കോളിംഗ് ഫെസിലിറ്റികളുള്ള ആപ്പാണ് സ്കൈപ്പ്. ഇനി പൈസ അടച്ച് പ്രീമിയം സബ്സ്ക്രൈബ് ചെയ്തവരാണെങ്കിൽ അവർക്ക് സ്കൈപ്പ് ക്രെഡിറ്റുകളും സബ്സ്ക്രിപ്ഷനുകളും ഉപയോഗിക്കുന്നത് തുടരാം, ഫ്രീ ആയും പെയിഡായും ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കാണ് ഇനി സ്കൈപ്പ് ഉപയോഗിക്കാൻ സാധിക്കാതെ വരുക. സ്കൈപ്പിൻ്റെ ബിസിനസ് അക്കൗണ്ടുകളെയും ഇത് ബാധിക്കില്ല.

ഉപയോക്താക്കൾ എന്തുചെയ്യണം?

സ്കൈപ്പ് പ്രവർത്തനം അവസാനിക്കുന്നു എന്ന് കരുതി പേടിക്കേണ്ട. നിങ്ങളുടെ സ്കൈപ്പ് അക്കൗണ്ട് ഉപയോഗിച്ച് വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോം മൈക്രോ സോഫ്റ്റ് ടീംസിൽ ലോഗിൻ ചെയ്യാം. നിങ്ങളുടെ എല്ലാ ചാറ്റുകളും കോൺടാക്റ്റുകളും കോൾ ഹിസ്റ്ററിയും അടക്കം ലഭിക്കും. മൈക്രോസോഫ്റ്റ് ടീംസ് ഉപയോഗിക്കുന്നവർക്ക് വൺ-ഓൺ-വൺ കോളുകൾ, ഗ്രൂപ്പ് ചാറ്റുകൾ, ഗ്രൂപ്പ് കോളുകൾ, ഫയൽ ഷെയറിംഗ് തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റ മൈഗ്രേഷൻ സംബന്ധിച്ച് അറിയിപ്പ് സ്കൈപ്പ് ആപ്പിനുള്ളിൽ ലഭിക്കും എങ്കിലും ടീംസിലേക്ക് സ്വിച്ച് ചെയ്യാൻ 2026 ജനുവരി വരെ സമയമുണ്ട്.

2023-ലും സ്കൈപ്പിൽ 36 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ടെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെട്ടിരുന്നെങ്കിലും സ്കൈപ്പിന്റെ വിപണി വിഹിതം കാലക്രമേണ കുറയുകയായിരുന്നു. എന്നാൽ ഇതിന് ആനുപാതികമായി മൈക്രോ സോഫ്റ്റിൻ്റെ തന്നെ ടീംസിന് വളർച്ചയുണ്ടായി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഏകദേശം നാലിരട്ടിയായാണ് ഇത് വർദ്ധിച്ചത്.

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഇത് വെള്ളച്ചാട്ടമല്ല, 'മഞ്ഞുച്ചാട്ടം'! ഹിമാചല്‍ പ്രദേശിലെ ദൃശ്യങ്ങള്‍
'തല' ഉയരുന്നത് കണ്ടോ? തിരുവനന്തപുരത്ത് ആരാധകര്‍ സ്ഥാപിച്ച ധോണിയുടെ കട്ടൗട്ട്‌
ഇതല്ലാ ഇതിൻ്റെ അപ്പുറത്തെ മതിൽ ചാടി കടക്കുന്നവനാ ഈ കടുവ സാർ!
തുണക്കിടിയിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ നിന്നും പിടികൂടി