AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Smartphone Battery: 6000 MAH ബാറ്ററിയുള്ള ഫോൺ എത്ര ദിവസം സ്വിച്ച് ഓഫ്‌ ആവാതിരിക്കും

3000 മുതൽ 4500 വരെയാണ് ഒരു സാധാരണ സ്മാർട്ട് ഫോണിൻ്റെ ബാറ്ററി കപ്പാസിറ്റി. പരമാവധി ഒരു ദിവസം മാത്രമാണ് ഇത് ഉപയോഗിക്കാൻ സാധിക്കുന്നത്. കൂടുതൽ ഉപയോഗം വന്നാൽ

Smartphone Battery: 6000 MAH ബാറ്ററിയുള്ള ഫോൺ  എത്ര ദിവസം സ്വിച്ച് ഓഫ്‌ ആവാതിരിക്കും
Battery Capacity 6000 MahImage Credit source: TV9 Network
arun-nair
Arun Nair | Updated On: 14 Oct 2025 18:33 PM

കയ്യിൽ പൈസ ഇല്ലെങ്കിലും ഫോണിൽ ചാർജുണ്ടായാൽ മതിയെന്ന് വിചാരിക്കുന്നവരും നമ്മുടെ നാട്ടിലുണ്ട്. അതുകൊണ്ട് തന്നെ സ്മാർട്ട് ഫോൺ സമൂഹത്തിൽ അത്യന്താപേക്ഷിതമായൊരു വസ്തുവായി മാറി കഴിഞ്ഞു. ഏറ്റവും കുറഞ്ഞത് 1 സെക്കൻ്റിൽ ലക്ഷക്കണക്കിനോ കോടിക്കണക്കിനോ ആളുകൾ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് ഫോൺ കമ്പനികൾ പോലും പറയുന്നു. എത്ര നേരം സ്വിച്ച് ഓഫ്‌ ആവാതെ ഫോൺ ഉപയോഗിക്കാം എന്നത് സംബന്ധിച്ച് ചില പഠനങ്ങൾ പോലും നടക്കുന്നുണ്ട്.

അത്തരത്തിൽ വികസിച്ച് വന്ന മേഖലയാണ് സ്മാർട്ട് ഫോൺ ബാറ്ററികൾ. ലോകത്ത് തന്നെ ആദ്യം എത്തിയ മൊബൈൽ ഫോണിൻ്റെ ബാറ്ററി കൊണ്ട് ഫോൺ ചെയ്യാൻ 30 മിനിട്ട് മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഉപയോഗിക്കാതിരുന്നാൽ 8 മണിക്കൂർ വരെയും സമയം ബാക്കപ്പ് ലഭിക്കുമായിരുന്നുവത്രെ. ആ യുഗത്തിൽ നിന്നും ഇന്നിങ്ങോട്ട് നാലും, അഞ്ചും ദിവസം നില നിൽക്കുന്ന 15000 MAH ബാറ്റിയുള്ള സ്മാർട്ട് ഫോണുകൾ പോലും ലോകത്ത് എത്തിക്കഴിഞ്ഞു.

ഒരു സാധാരണ സ്മാർട്ട് ഫോണിൻ്റെ ബാറ്ററി കപ്പാസിറ്റി

3000 മുതൽ 4500 വരെയാണ് ഒരു സാധാരണ സ്മാർട്ട് ഫോണിൻ്റെ ബാറ്ററി കപ്പാസിറ്റി. പരമാവധി ഒരു ദിവസം മാത്രമാണ് ഇത് ഉപയോഗിക്കാൻ സാധിക്കുന്നത്. കൂടുതൽ ഉപയോഗം വന്നാൽ ബാറ്ററിയുടെ ബാക്കപ്പ് ദൈർഘ്യം കുറയും. അങ്ങനെയെങ്കിൽ ശരാശരി 6000 MAH ബാറ്ററിയുള്ള ഒരു സ്മാർട്ട് ഫോൺ എത്ര ദിവസം ഉപയോഗിക്കാൻ സാധിക്കും. അതിനെ പറ്റി പരിശോധിക്കാം.

ഗെയിമിംഗ്, വീഡിയോ സ്ട്രീമിംഗ്, ക്യാമറ ഉപയോഗം തുടങ്ങിയ ആവശ്യങ്ങൾക്കായി ഫോൺ ഉപയോഗിച്ചാൽ 10 മുതൽ 14 മണിക്കൂർ വരെയാണ് 6000 MAH ബാറ്ററിയുടെ സാധാരണ ബാക്കപ്പ്. ലഭിക്കുന്ന സമയം. അതായത് 14 മണിക്കൂർ വരെ ഫോൺ സ്വിച്ച് ഓഫ്‌ ആവാതിരിക്കും. എന്നാൽ കോളിംഗും അത്യാവശ്യ സോഷ്യൽ മീഡിയ ഉപയോഗത്തിനുമാണ് ഉപയോഗിക്കുന്നതെങ്കിൽ 1.5 മുതൽ 2 ദിവസം വരെ ഫോൺ ചാർജ്ജ് ചെയ്യാതെ ഉപയോഗിക്കാം. അതേസമയം ഉപയോഗം വളരെ കുറവാണെങ്കിൽ 2.5 മുതൽ 3 ദിവസം വരെ ഉപയോഗിക്കാം. ഇവയൊന്നും കൃത്യമായ കണക്കുകളോ വിവരങ്ങളോ അല്ല, ഏകദേശ രൂപം മാത്രമാണ്. കാലപ്പഴക്കം കൂടും തോറും ഫോണിൻ്റെ ബാറ്ററി ലൈഫ് കുറയാം.

ബാറ്ററി കുറക്കുന്ന പ്രധാന ഘടകങ്ങൾ

ഫോൺ ഡിസ്പ്ലേയുടെ ബ്രൈറ്റ്‌നസ് കൂടുതലാണെങ്കിൽ ഫോൺ ബാറ്ററി വളരെ വേഗത്തിൽ കുറയാം. ആപ്പുകൾ തുടർച്ചയായി പിന്നണിയിൽ പ്രവർത്തിക്കുന്നതും ഫോണിൽ ബാറ്ററിയെ കുറക്കും. ഗ്രാഫിക്സ് വളരെ അധികം ആവശ്യമുള്ള മൈബൈൽ ഗെയിമുകൾ ഫോണിൽ കളിക്കുന്നതും ബാറ്ററിയെ കുറക്കും.

വീഡിയോ കാണാം