AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍

Smriti Mandhana Returns to Nets: ഒരു സ്വകാര്യ ഗ്രൗണ്ടില്‍ സ്മൃതി ബാറ്റിങ് പരിശീലനം നടത്തുന്ന താരത്തിനെയാണ് ചിത്രത്തിൽ കാണുന്നത്. താരത്തിന്റെ സഹോദരന്‍ ശ്രാവണ്‍ മന്ദാന ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.

Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്;  പരിശീലിക്കുന്ന ചിത്രം വൈറല്‍
Smriti Mandhana
sarika-kp
Sarika KP | Published: 08 Dec 2025 19:42 PM

കഴിഞ്ഞ ദിവസമാണ് സം​ഗീത സംവിധായകൻ പലാഷ് മുഛലുമായുള്ള വിവാഹം റദ്ദാക്കിയതായി ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാന ആരാധകരെ അറിയിച്ചത്. ഇതിനു പിന്നാലെ ഇപ്പോഴിതാ ക്രിക്കറ്റ് പരിശീലനത്തിലേക്ക് മടങ്ങിയിരിക്കുകയാണ് താരം. ഒരു സ്വകാര്യ ഗ്രൗണ്ടില്‍ സ്മൃതി ബാറ്റിങ് പരിശീലനം നടത്തുന്ന താരത്തിനെയാണ് ചിത്രത്തിൽ കാണുന്നത്.

താരത്തിന്റെ സഹോദരന്‍ ശ്രാവണ്‍ മന്ദാന ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രം പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചിത്രം വൈറലായതോടെ നിരവധി പേരാണ് താരത്തിനു ആശംസകൾ നേർന്ന് എത്തുന്നത്. സ്മൃതിയുടെ സമര്‍പ്പണത്തെ പലരും പ്രശംസിക്കുന്നുമുണ്ട്.

നവംബര്‍ 23-നായിരുന്നു സ്മൃതി-പലാഷ് വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ ഇതിനിടെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വിവാഹം മാറ്റിവെക്കുകയായിരുന്നു. പിന്നാലെ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പലാഷ് മുഛലിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. വൈറല്‍ പനിയും അസിഡിറ്റിയും കാരണം മുംബൈയിലെ ആശുപത്രിയിലേക്ക് പലാഷിനെ മാറ്റിയെന്നാണ് പുറത്തുവന്ന വാര്‍ത്ത.

Also Read:ഒടുവിൽ അതും സംഭവിച്ചു; ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും

എന്നാൽ ഇതിനിടെയിൽ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സ്മൃതി സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇത് ഏവരിലും സംശയത്തിനു ഇടയാക്കി. പിന്നാലെ ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് നടന്നത്. ഇതിനിടെയിൽ പലാഷ് മുഛലിന് മറ്റൊരു യുവതിയുമായി ബന്ധം ഉണ്ടെന്ന തരത്തിലും അഭ്യൂഹം പരന്നു. ഇതിനു തെളിവായി ഇരുവരും തമ്മിലുള്ള ചില രഹസ്യ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസമാണ് സ്മൃതി വിവാഹം റദ്ദാക്കിയതായി അറിയിച്ചത്. എന്നാൽ‌ വിവാഹം വേണ്ടെന്നുവച്ചതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. ഇതിനു പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തു. വിവാഹത്തിൽ നിന്ന് പിന്മാറിയെങ്കിലും സ്മൃതിയുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും പലാഷ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്യതിട്ടില്ല.