BSNL offer: മാസം 230 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ, 2988-ന് 13 മാസം ഇന്റർനെറ്റ്, ബിഎസ്എൻഎല്ലിൻ്റെ കിടിലൻ ഓഫറുകൾ…
BSNL recharge Unlimited Offers 2025: കുറഞ്ഞ ചെലവിൽ മികച്ച ബ്രോഡ്ബാൻഡ് കണക്ഷൻ ആഗ്രഹിക്കുന്നവർക്കായി ബിഎസ്എൻഎൽ ആകർഷകമായ ഓഫറുകൾ മുന്നോട്ട് വെക്കുന്നുണ്ട്.
ന്യൂഡൽഹി: ബിഎസ്എൻഎൽ ഇപ്പോൾ മൊബൈൽ, ബ്രോഡ്ബാൻഡ് രംഗങ്ങളിൽ പുത്തൻ കുതിച്ചുചാട്ടം നടത്തുകയാണ്. ട്രായിയുടെ ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം, 13 ലക്ഷത്തിലധികം പുതിയ വയർലെസ് വരിക്കാരെയാണ് ബിഎസ്എൻഎൽ നേടിയത്. ഒരു രൂപയ്ക്ക് നൽകിയ സൗജന്യ സിം കാർഡ് ഓഫറുകളും ഏകദേശം ഒരു ലക്ഷത്തോളം 4ജി ടവറുകൾ സ്ഥാപിച്ചതും വരിക്കാരുടെ വിശ്വാസം വർദ്ധിപ്പിച്ചു.
ബ്രോഡ്ബാൻഡ് സേവനമായ ഭാരത് ഫൈബറിൻ്റെ കാര്യത്തിൽ ബിഎസ്എൻഎൽ നേരത്തെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ജിയോ, എയർടെൽ എന്നിവ പോലെ രാജ്യത്തെ പ്രധാന ഇന്റർനെറ്റ് സേവനദാതാക്കളിൽ (ISP) ഒന്നാണ് ബിഎസ്എൻഎൽ. വർക്ക്, വിനോദം, വിദ്യാഭ്യാസം എന്നിവക്ക് ഇന്റർനെറ്റ് അത്യന്താപേക്ഷിതമായ ഈ കാലത്ത്, കുറഞ്ഞ ചെലവിൽ മികച്ച ബ്രോഡ്ബാൻഡ് കണക്ഷൻ ആഗ്രഹിക്കുന്നവർക്കായി ബിഎസ്എൻഎൽ ആകർഷകമായ ഓഫറുകൾ മുന്നോട്ട് വെക്കുന്നുണ്ട്.
ഓഫർ ഓഫർ ഓഫർ
പ്രതിമാസം 230 രൂപയിൽ താഴെ ചെലവിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്ന ഒരു വാർഷിക പ്ലാൻ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ പുതിയ വരിക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത 2988 രൂപയുടെ ‘ബിഎസ്എൻഎൽ റൂറൽ FTTH വോയ്‌സ് അൺലിമിറ്റഡ് പ്ലാൻ’ ആണിത്. 12 മാസത്തെ പ്ലാൻ തുകയാണിത്. ഈ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് ഒരു മാസത്തെ അധിക വാലിഡിറ്റി സൗജന്യമായി ലഭിക്കുന്നതിനാൽ ആകെ 13 മാസത്തേക്ക് സേവനം ലഭിക്കും.
ഈ 2988 പ്ലാനിൽ 25 Mbps വരെ വേഗതയിൽ പ്രതിമാസം 10GB ഡാറ്റ ലഭിക്കും. ഡാറ്റാ പരിധി കഴിഞ്ഞാൽ വേഗത കുറയും. കുറഞ്ഞ ഡാറ്റാ ഉപയോഗമുള്ള വീടുകൾക്ക് ഈ പ്ലാൻ അനുയോജ്യമാണ്. കൂടാതെ, ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 13 മാസത്തേക്ക് 2988 രൂപ ചെലവ് വരുന്നതിനാൽ ഇതിന് പ്രതിമാസം ഏകദേശം 230 രൂപയേ ചെലവ് വരുന്നുള്ളൂ.
കൂടുതൽ വേഗത ആവശ്യമുള്ള വരിക്കാർക്കായി 4788, 5388 എന്നിങ്ങനെയുള്ള കൂടിയ വാർഷിക പ്ലാനുകളും ബിഎസ്എൻഎൽ ലഭ്യമാക്കുന്നുണ്ട്.