AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കണ്‍ഫ്യൂഷന്‍ വേണ്ട, ഇതാണ് ത്രീ സിലിണ്ടറും ഫോര്‍ സിലിണ്ടറും തമ്മിലെ വ്യത്യാസം

Three Cylinder vs Four Cylinder Explained : പുതിയതായി കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചും കാറുകളെ കുറിച്ച് അറിയാന്‍ താല്പര്യമുള്ളവര്‍ക്കും പൊതുവെ ഉള്ള ഒരു സംശയമാണ് എന്താണ് ത്രീ സിലിണ്ടര്‍ വാഹനവും ഫോര്‍ സിലിണ്ടര്‍ വാഹനവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്നത്. കേള്‍ക്കുമ്പോള്‍ എന്തോ വലിയ കാര്യമാണ് എന്ന് തോന്നുമെങ്കിലും സംഭവം വളരെ സിമ്പിള്‍ ആണ്.

കണ്‍ഫ്യൂഷന്‍ വേണ്ട, ഇതാണ് ത്രീ സിലിണ്ടറും ഫോര്‍ സിലിണ്ടറും തമ്മിലെ വ്യത്യാസം
Car EngineImage Credit source: Getty Images Creatives
Amal KV
Amal KV | Published: 09 Jul 2026 | 12:23 AM

പുതിയതായി കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചും കാറുകളെ കുറിച്ച് അറിയാന്‍ താല്പര്യമുള്ളവര്‍ക്കും പൊതുവെ ഉള്ള ഒരു സംശയമാണ് എന്താണ് ത്രീ സിലിണ്ടര്‍ വാഹനവും ഫോര്‍ സിലിണ്ടര്‍ വാഹനവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്നത്. കേള്‍ക്കുമ്പോള്‍ എന്തോ വലിയ കാര്യമാണ് എന്ന് തോന്നുമെങ്കിലും സംഭവം വളരെ സിമ്പിള്‍ ആണ്. വാഹന എന്‍ജിന്‍ മോഡലുകളാണ് ഇവ രണ്ടും. ത്രീ സിലിണ്ടര്‍ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആ വാഹനത്തിന്റെ എന്‍ജിനില്‍ മൂന്ന് സിലിണ്ടറുകളാണ് ഉണ്ടാവുക. അതുപോലെതന്നെയാണ് ഫോര്‍ സിലിണ്ടറിന്റെ കാര്യവും. എന്താണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ഈ സിലിണ്ടറുകള്‍ എന്നത് വാഹനത്തിന്റെ പിസ്റ്റണുമായി ചേര്‍ന്നിരിക്കുന്ന ഭാഗമാണ്. ഈ സിലിണ്ടറുകളിലേക്കാണ് ഇന്ധനം ഇഞ്ചക്ട് ചെയ്യപ്പെടുന്നത്. തുടര്‍ന്ന് നടക്കുന്ന ജ്വലനത്തിലൂടെ ഉണ്ടാകുന്ന എനര്‍ജി വഴി പിസ്റ്റണ്‍ ചലിക്കും. അതിലൂടെയാണ് എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നത്.

എന്‍ജിന്‍ വൈബ്രേഷന്‍

പരസ്പരം താരതമ്യം ചെയ്യുമ്പോള്‍ മൂന്ന് സിലിണ്ടര്‍ ഉള്ള വാഹനങ്ങള്‍ പെര്‍ഫോമന്‍സില്‍ അല്പം പുറകിലാണ്. ഒപ്പം വാഹനത്തിന്റെ എന്‍ജിന് വൈബ്രേഷന്‍ കൂടുതലായിരിക്കും. കാരണം മറ്റൊന്നുമല്ല മൂന്ന് സിലിണ്ടറുകളാണ് ഉള്ളത് എന്നതുകൊണ്ട് പിസ്റ്റണിന്റെയും അനുബന്ധ ഘടകങ്ങളുടെയും ബാലന്‍സ് കുറയുന്നതാണ് കാരണം. ആധുനിക ത്രീ സിലിണ്ടര്‍ എന്‍ജിനുകളില്‍ ഈ വൈബ്രേഷന്‍ കുറയ്ക്കാന്‍ റബ്ബര്‍ എന്‍ജിന്‍ മൗണ്ടുകള്‍ ഉപയോഗിച്ച് വരുന്നുണ്ടെങ്കിലും അത് ഒരു പരിധി വരെ മാത്രമേ ഫലമുണ്ടാക്കുന്നുള്ളൂ.ഇനി ഫോര്‍ സിലിണ്ടറിലേക്ക് വന്നാല്‍. നാല് സിലിണ്ടറുകള്‍ ഉള്ളതുകൊണ്ട് തന്നെ കൂടുതല്‍ ബാലന്‍സ് പിസ്റ്റണും അനുബന്ധ ഘടകങ്ങള്‍ക്കും വരുന്നു. അതിനാല്‍ എന്‍ജിന്‍ സ്മൂത്തായി പ്രവര്‍ത്തിക്കും. മാരുതിയുടെ തന്നെ വാഗണ്‍ ആറും സ്വിഫ്റ്റും തമ്മില്‍ താരതമ്യം ചെയ്തു നോക്കിയാല്‍ വ്യത്യാസം മനസ്സിലാകും.

പെര്‍ഫോമന്‍സും മൈലേജും

സ്വാഭാവികമായും ഫോര്‍ സിലിണ്ടര്‍ എന്‍ജിനുകള്‍ ആണ് പെര്‍ഫോമന്‍സില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സിലിണ്ടറുകളുടെ എണ്ണം കൂടിയതിനാല്‍ ഉയര്‍ന്ന ടോര്‍ക്ക് പ്രദാനം ചെയ്യാന്‍ ഈ എന്‍ജിനുകള്‍ക്ക് സാധിക്കും. എന്നാല്‍ മൈലേജിന്റെ കാര്യത്തിലേക്ക് വന്നാല്‍ കൂടുതല്‍ ഇന്ധനക്ഷമതയുള്ളത് ത്രീ സിലിണ്ടര്‍ എന്‍ജിനുകള്‍ക്ക് ആയിരിക്കും. ഫ്രിക്ഷനും സിലിണ്ടറികളുടെ എണ്ണവും കൂടുതലായതിനാല്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനുകളില്‍ ഇന്ധനം കൂടുതലായി വേണ്ടിവരുന്നു.

മെയിൻ്റനന്‍സും എന്‍ജിന്‍ ലൈഫും

മെയിന്റനന്‍സ് നോക്കിയാല്‍ താരതമ്യേന കുറവ് ചെലവ് വരുന്നത് ത്രീ സിലിണ്ടര്‍ എന്‍ജിനുകള്‍ക്കാണ്. ഫോര്‍ സിലിണ്ടര്‍ എഞ്ചിനുകളിലെ പാര്‍ട്‌സുകളുടെ എണ്ണം കൂടുതലായതിനാല്‍ സര്‍വീസുകള്‍ക്ക് ചെലവ് വര്‍ദ്ധിക്കും. ത്രീ സിലിണ്ടര്‍ എഞ്ചിനുള്ള വാഹനങ്ങള്‍ക്ക് കുറച്ച് അധികം കിലോമീറ്റര്‍ ഓടിയതിനു ശേഷം സര്‍വീസ് നടത്തിയാല്‍ മതിയാകും. ഇനി എന്‍ജിന്‍ ലൈഫ് നോക്കുകയാണെങ്കില്‍, ത്രീ സിലിണ്ടര്‍ എഞ്ചിനുകള്‍ക്ക് കുറഞ്ഞ ആയുസ്സേ ഉണ്ടാകൂ. എന്‍ജിന്‍ വൈബ്രേഷന്‍ തന്നെയാണ് ഇതിന് കാരണം. എന്നാല്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനുകള്‍ക്ക് കൂടുതല്‍ കാലം ലൈഫ് കിട്ടും.

English Summary

A common question among those looking to buy a new car or simply interested in cars is what the main difference is between a three-cylinder and a four-cylinder vehicle. Although it might sound like a complex technical matter, the concept is actually quite simple.

Follow Us