Budget EV Cars: പത്ത് ലക്ഷം വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന ഇ.വി കാറുകൾ ഇതാ

Budget EV Cars In India:ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻപ് എങ്ങും ഇല്ലാത്ത വിധം സ്വീകാര്യത ലഭിക്കുന്ന സമയമാണ് ഇത്. സാധാരണക്കാർ ഉൾപ്പെടെ ഇന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് പതിയെ മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കാറുകളുടെ കാര്യത്തിൽ നിലവിൽ ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റ് ഇലക്ട്രിക് ഓപ്ഷനുകൾ വളരെ കുറവാണ്. ഇപ്പോഴുള്ള ബഡ്ജറ്റ് വാഹനങ്ങളിൽ ഏകദേശം 10 ലക്ഷം രൂപ...

Budget EV Cars: പത്ത് ലക്ഷം വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന ഇ.വി കാറുകൾ ഇതാ

Tata Tiago, Tata Punch, MG Comet

Updated On: 

16 Oct 2026 | 12:44 AM

ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻപ് എങ്ങും ഇല്ലാത്ത വിധം സ്വീകാര്യത ലഭിക്കുന്ന സമയമാണ് ഇത്. സാധാരണക്കാർ ഉൾപ്പെടെ ഇന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് പതിയെ മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കാറുകളുടെ കാര്യത്തിൽ നിലവിൽ ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റ് ഇലക്ട്രിക് ഓപ്ഷനുകൾ വളരെ കുറവാണ്. ഇപ്പോഴുള്ള ബഡ്ജറ്റ് വാഹനങ്ങളിൽ ഏകദേശം 10 ലക്ഷം രൂപ വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന കാർ മോഡലുകൾ ഏതൊക്കെയെന്ന് നോക്കാം.

ടാറ്റ ടിയാഗോ ഇ.വി – Tiago EV

ഇന്ന് ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ മുൻപന്തിയിൽ നിൽക്കുന്ന ബ്രാൻഡ് ആണ് ടാറ്റ. കമ്പനിയുടെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഇലക്ട്രിക് മോഡൽ ആണ് ടിയാഗോ ഇ.വി. ത്യാഗോയുടെ വില ആരംഭിക്കുന്നത് ഏകദേശം 7 ലക്ഷം രൂപ മുതലാണ്. ബാറ്ററി അസ് എ സർവീസ് വഴിയാണെങ്കിൽ 4.6 9 ലക്ഷം രൂപ മുതൽ ഈ വാഹനം സ്വന്തമാക്കാം. 255 കിലോമീറ്റർ ആണ് വാഗ്ദാനം ചെയ്യുന്ന മൈലേജ്.

Also Read: ഞെട്ടാൻ റെഡിയായിക്കോ! ഇലക്ട്രിക് എസ്.യു.വിയുമായി ഹോണ്ട, ലോഞ്ച് ഡിസംബറിൽ

എം.ജി കോമറ്റ് – MG Comet

10 ലക്ഷം രൂപയിൽ താഴെ വില വരുന്ന എംജിയുടെ ബഡ്ജറ്റ് ഇലക്ട്രിക് വാഹനമാണ് കോമറ്റ്. നാലുപേർക്ക് സുഖമായി യാത്ര ചെയ്യാൻ കഴിയുന്ന ഈ മോഡൽ രൂപം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അധിക ദൂരം യാത്രയില്ലാത്ത നാലു പേര് അടങ്ങുന്ന ഒരു കുടുംബത്തിന് പരിഗണിക്കാൻ കഴിയുന്ന ബജറ്റ് മോഡലാണിത്. എന്നാൽ പലരും ഇപ്പോൾ ഈ മോഡലിനെ ഒരു സിറ്റി കാർ എന്ന നിലയിലാണ് സ്വന്തമാക്കുന്നത്. 7.89 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. 230 കിലോമീറ്റർ ആണ് വാഹനത്തിന് കിലോമീറ്റർ റേഞ്ച് ലഭിക്കുക.

ടാറ്റ പഞ്ച് ഇ.വി – Tata Punch EV

ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ടാറ്റയുടെ ഇലക്ട്രിക് മോഡലാണ് പഞ്ച് ഇ. വി. കോംപാക്റ്റ് എസ്.യു.വി സെഗ്മെന്റിൽ ഉൾപ്പെടുന്ന ഈ വാഹനം വിപണിയിലെത്തിയ അന്നുമുതൽ മികച്ച ഡിമാൻഡുമായി മുന്നേറുകയാണ്. 6.4 9 ലക്ഷം രൂപയ്ക്ക് ബാറ്ററി അസ് എ സർവീസ് എന്ന ഓപ്‌ഷനിലും നോർമൽ വേരിയന്റ് 9.69 ലക്ഷം രൂപ എക്സ് ഷോറൂം വിലകളിലും സ്വന്തമാക്കാം. ഫുൾ ചാർജിൽ 468 കിലോമീറ്റർ ആണ് പഞ്ചിന് ലഭിക്കുക.

English Summary

Currently, there are very few budget electric vehicle options in the Indian market. Let’s take a look at the available budget car models that can be purchased for around 10 lakh.

Loading...
Unable to load recommendations.
Follow Us
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
പരിപ്പും പയറും കഴിക്കുമ്പോൾ ഗ്യാസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്! 40-കളിലെ കുടവയർ മാറ്റാൻ എളുപ്പവഴികൾ ഇതാ!
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?