Triumph Bonneville : ദീപാവലി വെടിക്കെട്ടോ! ട്രയംഫ് ബോൺവില്ലെ ലോഞ്ച് ഉടൻ?
Triumph Bonneville 400 Launch Soon In India : ഇന്ത്യയിൽ ഏറ്റവും കൂടതൽ വാഹന മോഡലുകൾ അവതരിപ്പിക്കപ്പെടുന്ന് ഉത്സവ സീസണിന് മുന്നോടിയായിട്ടാണ്. ഉത്സവം എന്നതുകൊണ്ട് പ്രധാനമായി ഉദ്ദേശിക്കുന്നത് ദീപാവലിയാണ്. ഇത്തരത്തിൽ ട്രയംഫ് മോട്ടോർസൈക്കിൾസും തങ്ങളുടെ പുതിയ ഒരു മോഡലിനെ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. ബോൺവില്ലെ 400 (Bonneville 400) എന്ന മോഡേൺ-ക്ലാസിക് റോഡ്‌സ്റ്റർ ബൈക്കിനെയാണ കമ്പനി വൈകാതെ വപണിയിൽ എത്തിക്കുക എന്നാണ് സൂചന.

Triumph Bonneville
ഇന്ത്യയിൽ ഏറ്റവും കൂടതൽ വാഹന മോഡലുകൾ അവതരിപ്പിക്കപ്പെടുന്ന് ഉത്സവ സീസണിന് മുന്നോടിയായിട്ടാണ്. ഉത്സവം എന്നതുകൊണ്ട് പ്രധാനമായി ഉദ്ദേശിക്കുന്നത് ദീപാവലിയാണ്. ഇത്തരത്തിൽ ട്രയംഫ് മോട്ടോർസൈക്കിൾസും തങ്ങളുടെ പുതിയ ഒരു മോഡലിനെ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. ബോൺവില്ലെ 400 (Bonneville 400) എന്ന മോഡേൺ-ക്ലാസിക് റോഡ്‌സ്റ്റർ ബൈക്കിനെയാണ കമ്പനി വൈകാതെ വപണിയിൽ എത്തിക്കുക എന്നാണ് സൂചന. ട്രയംഫിന്റെ മറ്റ് കുറഞ്ഞ എൻജിൻ ശേഷിയുള്ള ബൈക്കുകൾക്ക് സമാനമായി, ബോൺവില്ലെ 400-ഉം പൂനെയിലുള്ള ബജാജ് ഓട്ടോയുടെ പ്ലാന്റിൽ പ്രാദേശികമായി നിർമ്മിക്കുമെന്നാണ് സൂചന.
റോയൽ എൻഫീൽഡിന്റെ ക്ലാസിക് 350, ഹോണ്ട CB350 തുടങ്ങിയ റെട്രോ റോഡ്‌സ്റ്ററുകൾ പരിഗണിക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കുന്ന രീതിയിലാണ് ബോൺവില്ലെ 400 ഡിസൈൻ ചെയ്തിരിക്കുന്നത്. മികച്ച റൈഡിംഗ് പൊസിഷൻ, ഫ്ലാറ്റ് ബെഞ്ച് സീറ്റ്, വയർ-സ്പോക്ക് വീലുകൾ, ബാക്കിൽ ഡ്യുവൽ ഷോക്ക് , കൂടുതൽ ഭാഗങ്ങളിലെ ക്രോം ഫിനീഷ് എന്നിവ ഈ വാഹനത്തിന്റെ പ്രത്യേകതകളാണ്.
Also Read : ‘ലെജൻഡ്’ ടാറ്റ സിയറയുടെ പുതിയ വേരിയന്റ് വിപണയിൽ , മാറ്റം ഇതൊക്കെ
പുറത്തുവന്ന സ്പൈ ഷോട്ടുകൾ സൂചിപ്പിക്കുന്നത്, അപ്‌സൈഡ്- ഡൗൺ ഫോർക്കുകൾക്ക് പകരം സാധാരണ ടെലിസ്‌കോപ്പിക് ഫോർക്കുകളാണ് മുൻഭാഗത്ത് ക്രമീകരിച്ചിരിക്കുന്നത്. ഇത് വാഹനത്തിന് കൂടുതൽ ക്ലാസിക് ലുക്ക് സമ്മാനിക്കുന്നു. ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, റൗണ്ട് ഷേപ്പിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, വലിപ്പമേറിയ മുൻ-പിൻ മഡ്‌ഗാർഡുകൾ, റൗണ്ട് ഷേപ്പിൽ തന്നെയുള്ള സൈഡ് പാനലുകൾ എന്നിവ വാഹനത്തിന്റെ ലുക്ക് വർദ്ധിപ്പിക്കുന്നു.
ട്രയംഫിന്റെ 349 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെ ബോൺവില്ലെ 400-ലും ഉപയോഗിക്കും എന്നാണ് കരുതുന്നത്. അനുയോജ്യമായ രീതിയിൽ ഏകദേശം 36.5 bhp കരുത്തും 32 Nm ടോർക്കും ലഭിക്കുന്ന തരത്തിലായിരിക്കും എൻജിൻ ട്യൂണിംഗ്. സിക്സ് സ്പീഡ് ഗിയർബോക്സ് ഇതിൽ സ്റ്റാൻഡേർഡ് നിൽകും. റോയൽ എൻഫീൽഡ് ക്ലാസിക് 350-ന്റെ 349 സിസി എയർ-ഓയിൽ-കൂൾഡ് എഞ്ചിൻ (20.2 bhp, 27 Nm), ഹോണ്ട CB350-ന്റെ 348.6 സിസി എയർ-കൂൾഡ് എഞ്ചിൻ (ഏകദേശം 21 bhp, 29.5 Nm) എന്നിവയേക്കാൾ മികച്ച പ്രകടനക്ഷമത ബോൺവില്ലെ 400-ന് ഉണ്ടാകും.
ഔദ്യോഗികമായി വിലയും മറ്റ് കാര്യങ്ങളും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ബോൺവില്ലെ 400-ന്റെ എക്സ്-ഷോറൂം വില 2.3 ലക്ഷം മുതൽ 2.6 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് വിലയിരുത്തൽ. പ്രതീക്ഷിക്കുന്നത്. ക്ലാസിക് 350, CB350 എന്നിവയുമായി നേരിട്ട് താരതമ്യം ചെയ്ത് വാങ്ങാൻ കഴിയുന്ന വിലനിലവാരത്തിലായിരിക്കും വാഹനം എത്തുക എന്നാണ് പ്രതീക്ഷ
English Summary
In India, the highest number of vehicle models are launched ahead of the festive season, with Diwali being the primary occasion. Amidst this, reports indicate that Triumph Motorcycles is also preparing to launch a new model in the market. Indications suggest that the company will soon introduce the Bonneville 400, a modern-classic roadster.