ചുടുകട്ട കൊണ്ട് എസ് ഐയുടെ തലക്കടിച്ചു; കൊല്ലത്ത് പോലീസിന് നേരെ യുവതികളുടെ ആക്രമണം
ഡിവൈഎസ്പി സ്ക്വാഡിലുള്ള പോലീസുകാർക്ക് നേരെയായിരുന്നു നാലംഗ സ്ത്രീകൾ സംഘം ചേർന്ന് ആക്രമണം നടത്തിയത്. ആക്രമണത്തിൽ എസ് ഐ ജിനുവിന് സാരമായ പരിക്കേറ്റതായാണ് റിപ്പോർട്ട്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. വധശ്രമ കേസിലെ പ്രതിയായ ജെറിൻ കരുനാഗപ്പള്ളിയിൽ ഉണ്ട് എന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം അവിടെ എത്തിയത്.......
കൊല്ലം: കൊല്ലത്ത് പോലീസുകാർക്ക് നേരെ സ്ത്രീകളുടെ ആക്രമണം. ചുടുകട്ട കൊണ്ട് എസ്ഐയുടെ തല അടിച്ചു പൊട്ടിച്ചതായി റിപ്പോർട്ട്. വധശ്രമ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസുകാരോട് ആയിരുന്നു അതിക്രമം. ഡിവൈഎസ്പി സ്ക്വാഡിലുള്ള പോലീസുകാർക്ക് നേരെയായിരുന്നു നാലംഗ സ്ത്രീകൾ സംഘം ചേർന്ന് ആക്രമണം നടത്തിയത്. ആക്രമണത്തിൽ എസ് ഐ ജിനുവിന് സാരമായ പരിക്കേറ്റതായാണ് റിപ്പോർട്ട്.
ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. വധശ്രമ കേസിലെ പ്രതിയായ ജെറിൻ കരുനാഗപ്പള്ളിയിൽ ഉണ്ട് എന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം അവിടെ എത്തിയത്.ഈ സമയം വീട്ടിൽ ജെറിനും മൂന്ന് സ്ത്രീകളും മാത്രമാണ് ഉള്ളത്. തങ്ങൾ പോലീസുകാരാണെന്ന് ഇവരോട് പറഞ്ഞിട്ടും ഇവർ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസുകാർ പറയുന്നത്.
ALSO READ:ഇന്നറിയുമോ? മാസപ്പടി കേസിൽ പിണറായി വിജയനെതിരായ സർക്കാർ നീക്കം ഉടൻ വ്യക്തമാക്കും
എസ് ഐ അടക്കമുള്ളവരെ സ്ത്രീകൾ കടിക്കുകയും ചുടുകട്ട കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. പിന്നാലെ കൂടുതൽ പോലീസുകാരെത്തിയാണ് ഇവരെ കീഴ്പ്പെടുത്താൻ സാധിച്ചത്. അതിക്രമത്തിനും പുറമേ ക്രിസ്ത്യനിർവഹണം തടസ്സപ്പെടുത്തിയ്ത അടക്കമുള്ള വകുപ്പുകൾ ഇവർക്കുമേൽ ചുമത്തിയിട്ടുണ്ട്.
അഞ്ചു വയസ്സുകാരന്റെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തി
ബാലരാമപുരം കോട്ടൂക്കാൽകോണത്ത് കാണാതായ അഞ്ചു വയസ്സുകാരനെ സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിനുള്ളിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ദിലീപ് ശ്രുതി ദമ്പതികളുടെ മകൻ ദീപക്കാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുഞ്ഞിനെ കാണാനില്ല എന്ന് അറിയിച്ചു രക്ഷിതാക്കൾ ബാലരാമപുരം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് സമീപത്തെ ആളൊഴിഞ്ഞു വീട്ടിലെ കിണറ്റിൽ മൃതദേഹം കാണുന്നത്. ഫയർഫോഴ്സിന്റെ സഹായത്തോടുകൂടി കുട്ടിയേ പുറത്തെടുത്തിരുന്നെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി റിപ്പോർട്ട് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ENGLISH SUMMARY
Police officers were attacked by a group of women in Kollam. Reports indicate that a Sub-Inspector (SI) suffered a head injury after being struck with a brick. The assault occurred when the officers arrived to arrest a suspect involved in an attempted murder case. A four-member group of women attacked officers belonging to the DySP’s squad. SI Jinu reportedly sustained serious injuries in the attack.