AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: സർക്കാർ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളം 63,000 രൂപയിലേക്കോ? എന്താണീ ഫിറ്റ്മെന്റ് ഫാക്ടർ

8th Pay Commission Salary Calculation: ഫിറ്റ്‌മെന്റ് ഫാക്ടർ എന്നത് പുതിയൊരു ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ, ജീവനക്കാരുടെയും പെൻഷൻകാരുടെയും പരിഷ്കരിച്ച പുതിയ അടിസ്ഥാന ശമ്പളം ഗുണിച്ചു കണ്ടെത്താൻ ഉപയോഗിക്കുന്ന ഒരു ഗുണക സംഖ്യയാണ്. പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും കണക്കിലെടുത്ത് നിലവിലെ അടിസ്ഥാന ശമ്പളത്തിൽ കൃത്യമായ വർദ്ധനവ് നൽകാനാണ് സർക്കാർ ഫിറ്റ്‌മെന്റ് ഫാക്ടർ ഉപയോഗിക്കുന്നത്.

8th Pay Commission: സർക്കാർ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളം 63,000 രൂപയിലേക്കോ? എന്താണീ ഫിറ്റ്മെന്റ് ഫാക്ടർ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 20 Sep 2026 | 03:51 PM

സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് (8th Pay Commission) വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള എട്ടാം ശമ്പള കമ്മീഷൻ പ്രവർത്തനം ആരംഭിച്ചിട്ട് 10 മാസത്തിലേറെയായി. അടുത്ത വർഷം മെയോടെ റിപ്പോർട്ട് സമർപ്പിച്ചേക്കുമെന്നാണ് സൂചന. പുതിയ ശമ്പള കമ്മീഷനിൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അതിന് ഫിറ്റ്മെന്റ് ഫാക്ടർ കനിയണം.

എന്താണ് ഫിറ്റ്മെന്റ് ഫാക്ടർ?

ഫിറ്റ്‌മെന്റ് ഫാക്ടർ (Fitment Factor) എന്നത് പുതിയൊരു ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ, ജീവനക്കാരുടെയും പെൻഷൻകാരുടെയും പരിഷ്കരിച്ച പുതിയ അടിസ്ഥാന ശമ്പളം ഗുണിച്ചു കണ്ടെത്താൻ ഉപയോഗിക്കുന്ന ഒരു ഗുണക സംഖ്യയാണ്. പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും കണക്കിലെടുത്ത് നിലവിലെ അടിസ്ഥാന ശമ്പളത്തിൽ കൃത്യമായ വർദ്ധനവ് നൽകാനാണ് സർക്കാർ ഫിറ്റ്‌മെന്റ് ഫാക്ടർ ഉപയോഗിക്കുന്നത്.

പുതിയ അടിസ്ഥാന ശമ്പളം = നിലവിലെ അടിസ്ഥാന ശമ്പളം × ഫിറ്റ്‌മെന്റ് ഫാക്ടർ

അടിസ്ഥാന ശമ്പളം എത്ര കൂടും?

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അടിസ്ഥാന ശമ്പള വർദ്ധനവ് നിശ്ചയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഫിറ്റ്‌മെന്റ് ഫാക്ടർ. ഉയരുന്ന പണപ്പെരുപ്പവും ജീവിതച്ചെലവും കണക്കിലെടുത്ത് ഉയർന്ന ഫിറ്റ്‌മെന്റ് ഫാക്ടർ,  അതായത് 3.0 മുതൽ 4.0 വരെ വേണമെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. ഫിറ്റ്‌മെന്റ് ഫാക്ടർ 2.75 അല്ലെങ്കിൽ 3.5 ആയി നിശ്ചയിച്ചാൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പരിശോധിച്ചാലോ….

ALSO READ: നഴ്സുമാരുടെ ശമ്പളം കൂടുമോ? എട്ടാം ശമ്പള കമ്മീഷനിൽ നിർണ്ണായക ആവശ്യങ്ങളുമായി NWA

പേ ലെവൽ നിലവിലെ അടിസ്ഥാന ശമ്പളം 2.75 ഫിറ്റ്‌മെന്റ് ഫാക്ടറിലെ ശമ്പളം 3.5 ഫിറ്റ്‌മെന്റ് ഫാക്ടറിലെ ശമ്പളം
ലെവൽ 1 18,000 49,500 63,000
ലെവൽ 2 19,900 54,725 69,650
ലെവൽ 3 21,700 59,675 75,950
ലെവൽ 4 25,500 70,125 89,250
ലെവൽ 5 29,200 80,300 1,02,200
ലെവൽ 6 35,400 97,350 1,23,900
ലെവൽ 7 44,900 1,23,475 1,57,150
ലെവൽ 10 56,100 1,54,275 1,96,350
ലെവൽ 13 1,23,100 3,38,525 4,30,850
ലെവൽ 18 2,50,000 6,87,500 8,75,000

ഓരോ 5 വർഷത്തിലും ശമ്പളം കൂടുമോ?

പത്ത് വർഷത്തെ ശമ്പള പരിഷ്കരണ കാലാവധി അഞ്ചായി ചുരുക്കണമെന്ന ആവശ്യം ഉയരുകയാണ്. നിലവിൽ 10 വർഷത്തിലൊരിക്കൽ നടപ്പാക്കുന്ന ശമ്പള പരിഷ്കരണം ഇനിമുതൽ 5 വർഷത്തിലൊരിക്കൽ ആക്കണമെന്ന ജീവനക്കാരുടെ സംഘടനകളുടെ പ്രധാന നിർദ്ദേശമാണ് കമ്മീഷൻ സജീവമായി പരിഗണിക്കുന്നത്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ എട്ടാം ശമ്പള കമ്മീഷൻ, ജീവനക്കാരുടെ സംഘടനകളുമായും പെൻഷനർ ഗ്രൂപ്പുകളുമായും രാജ്യത്തുടനീളം നടത്തുന്ന കൂടിയാലോചനകളിലാണ് ഈ വിഷയം പ്രധാനമായും ഉയർന്നുവന്നത്.

പത്തു വർഷത്തിലൊരിക്കൽ മാത്രം ശമ്പളം പരിഷ്കരിക്കുന്നത് ജീവനക്കാരുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്നുവെന്നാണ് സർവീസ് സംഘടനകളുടെ വാദം. ജീവിതച്ചെലവ്, വീട്ടുവാടക, മെഡിക്കൽ ചെലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ അതിവേഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ 10 വർഷത്തെ കാത്തിരിപ്പ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്.

English Summary:

8th Pay Commission has not yet finalised the fitment factor, but illustrative calculations show how a multiplier of 2.75 or 3.5 could affect the basic pay of central government employees. Under a 2.75 fitment factor, the current minimum basic pay of Rs 18,000 could rise to Rs 49,500

Follow Us