200MP ക്യാമറയുടെ ഗമയുള്ള ഫോൾഡബിൾ ഫോൺ! വിവോ X ഫോൾഡ് 6 ലോഞ്ച് ചെയ്തു
vivo X Fold 6 goes global: വിവോ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട്ഫോൺ X ഫോൾഡ് സീരീസിന്റെ ഭാഗമായി വിവോ X ഫോൾഡ് 6 ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. ഈ വർഷം ജൂണിൽ ഇത് ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആഗോള ലോഞ്ച് ഉണ്ടായിരിക്കുന്നത്. അധികം വൈകാതെ ഇന്ത്യ അടക്കമുള്ള വിപണികളിലേക്കും ഈ ഫോൺ എത്തും

Vivo X Fold 6 Goes Global
വിവോ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട്ഫോൺ X ഫോൾഡ് സീരീസിന്റെ ഭാഗമായി വിവോ X ഫോൾഡ് 6 (vivo X Fold 6) ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. ഈ വർഷം ജൂണിൽ ഇത് ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആഗോള ലോഞ്ച് ഉണ്ടായിരിക്കുന്നത്. അധികം വൈകാതെ ഇന്ത്യ അടക്കമുള്ള വിപണികളിലേക്കും ഈ ഫോൺ എത്തും. നിലവിൽ ഇന്ത്യയിൽ X ഫോൾഡ് 5 ലഭ്യമാണ്, ഇതിന് പിൻഗാമിയായിട്ടാണ് X ഫോൾഡ് 6 ഇന്ത്യയിൽ എത്തുക. പക്ഷേ ഇതിന്റെ ഇന്ത്യയിലെ ലോഞ്ച് തിയതി നിലവിൽ പ്രഖ്യാപിച്ചിട്ടില്ല.
ഫോൾഡബിൾ ഫോണുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർക്കും പ്രീമിയം സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ താൽപര്യമുള്ളവർക്കും പ്രൊഫഷണലുകൾക്കും പരിഗണിക്കാൻ കഴിയും വിധം മികച്ച ഫീച്ചറുകളുമായാണ് വിവോ X ഫോൾഡ് 6 എത്തിയിട്ടുള്ളത്. മികച്ച ബാറ്ററി ശേഷി, ZEISS-മായി സഹകരിച്ച് വികസിപ്പിച്ച മെച്ചപ്പെട്ട ഇമേജിംഗ് ഹാർഡ്‌വെയർ, സ്ലിം ബോഡി ഡിസൈൻ എന്നിവ ഇതിനെ ശ്രദ്ധേയമാക്കുന്നു.
Also Raed: വമ്പൻ സ്ക്രീനുള്ള 5G ഫോൺ; റെഡ്മി 17c 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
മീഡിയടെക് ഡിമെൻസിറ്റി 9500 സൂപ്പർ എഡിഷൻ ചിപ്സെറ്റ് കരുത്തിലാണ് വിവോ ഫോൾഡ് 6 എത്തിയിരിക്കുന്നത്. ഊർജ്ജ ഉപഭോഗവും ഗ്രാഫിക്സ് ലോഡും നിയന്ത്രിക്കാൻ ‘Ultra-Efficient Concurrent Engine’- ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിന്റെ സ്ലിം ഡിസൈൻ പാലിച്ചുകൊണ്ട് മികച്ച ബാറ്ററി ശേഷി അവതരിപ്പിക്കാൻ ഫിഫ്ത് ജനറേഷൻ സിലിക്കൺ ആനോഡ് ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ച 6,900mAh ‘BlueVolt Battery’ ആണ് ഇതിൽ ഉള്ളത്.
പ്രധാന ഫീച്ചറുകൾ
8.02 ഇഞ്ച് (2504 x 2312 പിക്സൽ) 2K+ AMOLED LTPO ഇന്റേണൽ ഡിസ്‌പ്ലേ (UTG ഗ്ലാസ്), 6.51 ഇഞ്ച് (2528×1120 പിക്സൽ) FHD+ AMOLED LTPO കവർ ഡിസ്‌പ്ലേ (ആർമർ ഗ്ലാസ്) 1-120Hz റിഫ്രഷ് റേറ്റ്, 5000 നിറ്റ്സ് വരെ ബ്രൈറ്റ്‌നസ്, ഡോൾബി വിഷൻ എന്നിവ ഇതിലുണ്ട്. ഒക്ടാ-കോർ ഡൈമെൻസിറ്റി 9500 സൂപ്പർ 3nm പ്രോസസർ ആണ് ഈ ഫോൾഡബിൾ ഫോണിന്റെ ശക്തികേന്ദ്രം.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ വിവോ ഫോണിലുണ്ട്. അതിൽ 1/1.4″ സാംസങ് HPB സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.68 അപ്പേർച്ചർ, OIS, Zeiss T* കോട്ടിംഗ്), 50MP അൾട്രാ-വൈഡ് ക്യാമറ (f/2.05 അപ്പേർച്ചർ, 15mm ഫോക്കൽ ലെങ്ത്), 1/1.95″ സോണി LYT602 സെൻസറുള്ള 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ( f/2.57 അപ്പേർച്ചർ, ZEISS ഒപ്റ്റിക്സ്) എന്നിവ അടങ്ങുന്നു. ഉള്ളിലും പുറത്തുമായി 20MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ) ഉണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP58, IP59, IPX8, IPX9 റേറ്റിങ്, ഡ്യുവൽ സിം, 5G SA/NSA, Dual 4G VoLTE, 6900mAh ബാറ്ററി, 80W ഫാസ്റ്റ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ്, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6, ആം മാലി-ജി1 അൾട്രാ MC12 GPU, 12GB LPDDR5X റാം, 512GB UFS 4.1 സ്റ്റോറേജ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും
വിവോ X ഫോൾഡ് 6 ആഗോളതലത്തിൽ അവതരിപ്പിച്ചെങ്കിലും, കമ്പനി ഇതുവരെ ഇതിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. പ്രാദേശിക വിപണിയിലെ ലോഞ്ചിന് അനുസരിച്ച് ഓരോ വിപണിയിലെയും വില പ്രഖ്യാപിക്കും എന്നാണ് വിവോ അറിയിച്ചിട്ടുള്ളത്. പ്രിസം ബ്ലാക്ക്, ഹൊറൈസൺ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
English Summary
Vivo has launched the Vivo X Fold 6 globally as part of its foldable smartphone X Fold series. The device was initially launched in China this June, and the global launch has followed. It is expected to arrive in markets including India soon.