AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

എതിരാളികൾക്ക് കനത്ത വെല്ലുവിളി! 7200mAh ബാറ്ററി സഹിതം വിവോ Y31t 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Vivo Y31t 5G launched in India: മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം മികച്ച ഈടും ഈ വിവോ 5ജി ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. IEC സ്റ്റാൻഡേർഡ് 60529 പ്രകാരം പൊടി, ജലം, ഉയർന്ന മർദ്ദം/ ഉയർന്ന താപനിലയിലുള്ള വാട്ടർ പ്രഹരം എന്നിവയ്‌ക്കെതിരായ സംരക്ഷണത്തിനായി IP68, IP69 റേറ്റിങ് ഉണ്ട്. കൂടാതെ SGS ഗോൾഡ് ലേബൽ ഫൈവ്-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസും മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനും കൂടിയാകുമ്പോൾ ഉപയോക്താവിന് സുരക്ഷയുടെ കാര്യത്തിൽ സമാധാനം കിട്ടുന്നു.

എതിരാളികൾക്ക് കനത്ത വെല്ലുവിളി! 7200mAh ബാറ്ററി സഹിതം വിവോ Y31t 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Vivo Y31t 5g Launched In IndiaImage Credit source: Vivo India
Prasanth Kumar
Prasanth Kumar | Published: 28 Aug 2026 | 01:34 PM

സ്മാർട്ട്ഫോണുകളുടെ പാർട്സുകൾക്ക് വില കൂടിയതു മൂലം സ്മാർട്ട്ഫോണുകൾക്ക് വളരെ വലിയ തോതിൽ വില ഉയരുകയും കച്ചവടം പൊതുവിൽ കുറയുകയും ചെയ്തിരിക്കുന്നു എന്നതാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി​യിലെ സമീപകാല ചിത്രം. ഇത്തരമൊരു സാഹചര്യം നിലനിൽക്കെ തന്നെ 25000 രൂപയോട് അ‌ടുത്ത ബജറ്റിൽ ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് വിവോ തങ്ങളുടെ Y സീരീസിൽ വിവോ Y31t 5G (vivo Y31t 5G) എന്ന പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. എതിരാളികൾക്ക് കനത്ത വെല്ലുവിളി ഉയർത്തി, 7200mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകളുമായാണ് ഈ വിവോ ഫോൺ എത്തിയിരിക്കുന്നത്.

സെഗ്മെന്റിലെ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം മികച്ച ഈടും ഈ വിവോ 5ജി ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. IEC സ്റ്റാൻഡേർഡ് 60529 പ്രകാരം പൊടി, ജലം, ഉയർന്ന മർദ്ദം/ ഉയർന്ന താപനിലയിലുള്ള വാട്ടർ പ്രഹരം എന്നിവയ്‌ക്കെതിരായ സംരക്ഷണത്തിനായി IP68, IP69 റേറ്റിങ് ഇതിന് ഉണ്ട്. കൂടാതെ SGS ഗോൾഡ് ലേബൽ ഫൈവ്-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസും മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനും കൂടിയാകുമ്പോൾ ഉപയോക്താവിന് സുരക്ഷയുടെ കാര്യത്തിൽ സമാധാനം കിട്ടുന്നു.

Also Read: ഫീച്ചറുകളിൽ പ്രതീക്ഷ തെറ്റിയോ! എക്സിനോസ് 2500 കരുത്തിൽ സാംസങ് ഗാലക്സി S26 FE ലോഞ്ച് ചെയ്തു

പ്രധാന ഫീച്ചറുകൾ

6.75-ഇഞ്ച് (1608 × 720 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ് ഉള്ള HD+ LCD സ്ക്രീൻ, 1250 nits വരെ HBM ബ്രൈറ്റ്നെസ്സ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോം (2.2 GHz x 2 A78-അധിഷ്ഠിത +2GHz x 6 A55-അധിഷ്ഠിത ക്രിയോ സിപിയുകൾ) ആണ് ഈ വിവോ ഫോണിന്റെ കരുത്ത്.

അഡ്രിനോ 613 GPU, 4GB / 6GB LPDDR4x റാം, 128GB (UFS 3.1) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 6 -ൽ ആണ് പ്രവർത്തനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP68, IP69 റേറ്റിങ് എന്നിവയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ Y സീരീസ് ഫോണിൽ വിവോ ഒരുക്കിയിരിക്കുന്നത്. അ‌തിൽ 50MP മെയിൻ ക്യാമറ ( f/2.0 അപ്പേർച്ചർ), 2MP പോർട്രെയിറ്റ് ക്യാമറ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി ഫ്രണ്ടിൽ 8MP ക്യാമറയും (f/2.05 അപ്പേർച്ചർ) ഉണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA (n1/n3/n5/n8/n28B/n40/n77/n78), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 4.2, GPS/ GLONASS/ Beidou, യുഎസ്ബി ​ടൈപ്പ് സി, 44W ഫാസ്റ്റ് ചാർജിംഗുള്ള 7200mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 166.64x 78.43x 8.39mm വലിപ്പവും 219 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

വിലയും ലഭ്യതയും

വിവോ Y31t 5G 4GB+128GB അ‌ടിസ്ഥാന വേരിയന്റിന് 25,999 രൂപ, 6GB+128GB വേരിയന്റിന് 29,999 രൂപ, 6GB+256GB വേരിയന്റിന് 34,999 രൂപ എന്നിങ്ങനെയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് ഒപ്പം 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ഉണ്ട്. ക്രിംസൺ റെഡ്, സീഷോർ ഗ്രീൻ, ഗോൾഡൻ മിസ്റ്റ് കളർ ഓപ്ഷനുകളിൽ, വിവോ സ്റ്റോർ, ഫ്ലിപ്പ്കാർട്ട്, പാർട്നർ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും.

English Summary

Vivo Y31t 5G has been launched in India. It is priced at Rs 25,999 for the base 4GB+128GB variant, Rs 29,999 for the 6GB+128GB variant, and Rs 34,999 for the 6GB+256GB variant. There is a bank discount of Rs 1,500 on select bank cards as part of the launch offer. It is available in Crimson Red, Seashore Green, and Golden Mist color options, and can be purchased via Vivo Store, Flipkart, and partner stores.

Follow Us