AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഷവോമിയുടെ പുതിയ മെഗാസ്റ്റാർ! രണ്ട് 200MP ക്യാമറകൾ, 8500mAh സഹിതം ഷവോമി 18 പ്രോ മാക്സ് എത്തി

Xiaomi 18 Pro Max launched: ഷവോമി 18 പ്രോ മാക്സ് ​ചൈനയിൽ ലോഞ്ച് ചെയ്തു. ഷവോമി 18 സീരീസിൽ ഷവോമി 18 പ്രോ മോഡലിന് ഒപ്പമാണ് ഇത് എത്തിയിരിക്കുന്നത്. ഈ വർഷം തന്നെ ഇന്ത്യ അ‌ടക്കമുള്ള ആഗോള വിപണികളിലും ഇത് അ‌വതരിപ്പിക്കും. ഈ സീരീസിൽ ഉൾപ്പെടുന്ന ഷവോമി 18 മോഡൽ അ‌ധികം ​വൈകാതെ തന്നെ അ‌വതരിപ്പിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ഷവോമിയുടെ പുതിയ മെഗാസ്റ്റാർ! രണ്ട് 200MP ക്യാമറകൾ, 8500mAh സഹിതം ഷവോമി 18 പ്രോ മാക്സ് എത്തി
Xiaomi 18 Pro Max Launched With 8500mah BatteryImage Credit source: Xiaomi
Prasanth Kumar
Prasanth Kumar | Published: 23 Sep 2026 | 10:41 PM

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളെല്ലാം തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് പുതിയ മോഡലുകൾ അ‌വതരിപ്പിക്കുന്നതിന്റെ തിരക്കിലാണ്, ഈ നിരയിലേക്ക് ഇപ്പോൾ ഷവോമിയും അ‌ണിചേർന്നിരിക്കുന്നു. ഷവോമിയുടെ പ്രീമിയം നിരയിലെ മെഗാസ്റ്റാറായി പുതിയ ഷവോമി 18 പ്രോ മാക്സ് (Xiaomi 18 Pro Max) ​ചൈനയിൽ ലോഞ്ച് ചെയ്തു. ഷവോമി 18 സീരീസിൽ ഷവോമി 18 പ്രോ മോഡലിന് ഒപ്പമാണ് ഇത് എത്തിയിരിക്കുന്നത്. ഈ വർഷം തന്നെ ഇന്ത്യ അ‌ടക്കമുള്ള ആഗോള വിപണികളിലും ഇത് അ‌വതരിപ്പിക്കും. ഈ സീരീസിൽ ഉൾപ്പെടുന്ന ഷവോമി 18 മോഡൽ അ‌ധികം ​വൈകാതെ തന്നെ അ‌വതരിപ്പിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വിവോ X500 സീരീസും ഓപ്പോ ​ഫൈൻഡ് X10 സീരീസും അ‌വതരിപ്പിച്ചിരുന്നു. അ‌തിനും മുമ്പ്, ആപ്പിൾ തങ്ങളുടെ ഐഫോൺ 18 പ്രോ മോഡലുകളും ഐഫോൺ ഡ്യുവോ മോഡലും അ‌വതരിപ്പിച്ചിരുന്നു. ഈ പ്രീമിയം മോഡലുകളുടെ നിരയിലേക്കാണ് ഇപ്പോൾ ഷവോമി 18 പ്രോ മോഡലുകളും എത്തിയിരിക്കുന്നത്.

Also Raed: അ‌മ്പോ 8000mAh ബാറ്ററി! ഇന്ത്യയിൽ ​ഷൈൻ ചെയ്യാൻ ഓപ്പോ K14 പ്ലസ് 5G

റിയർ പാനലിൽ സെക്കൻഡറി സ്ക്രീൻ സഹിതമാണ് ഷവോമി 18 പ്രോ മാക്സ് എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിന്റെ അത്യാധുനിക ഡിസൈനോടുകൂടിയ ‘ട്രാൻസ്‌പരന്റ് എഡിഷൻ’ മോഡലും അ‌വതരിപ്പിച്ചിട്ടുണ്ട്. ചുവപ്പ് നിറത്തിലുള്ള സുതാര്യമായ ‘ഷവോമി ഡ്രാഗൺ ക്രിസ്റ്റൽ ഗ്ലാസ് 3.0’ ബാക്ക് പാനലാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ലൈക്കയുമായി സഹകരിച്ച് വികസിപ്പിച്ച ക്യാമറ സജ്ജീകരണവും ശക്തമായ പെർഫോമൻസിനായി സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എക്‌സ്ട്രീം ജെൻ 6 ചിപ്സെറ്റും ഷവോമി 18 പ്രോ മാക്സ് മോഡലിലുണ്ട്.

പ്രധാന ഫീച്ചറുകൾ

6.9-ഇഞ്ച് (2624 x 1208 പിക്സലുകൾ) M11 12-ബിറ്റ് OLED LTPO ഡിസ്‌പ്ലേ, 1-120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 4000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 5,000,000:1 (കുറഞ്ഞത്) കോൺട്രാസ്റ്റ് റേഷ്യോ, HDR10+, ഡോൾബി വിഷൻ, ഷവോമി ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. 2.9-ഇഞ്ച് 120Hz AMOLED റിയർ ഡിസ്‌പ്ലേയും (4000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, DC ഡിമ്മിങ്) ഇതിലുണ്ട്.

ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് എക്സ്ട്രീം ജെൻ 6 2nm പ്രോസസർ ആണ് ഈ ഷവോമി ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. അ‌ഡ്രിനോ 850 ജിപിയു, 12GB / 16GB LPPDDR5x റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ഷവോമി ​ഹൈപ്പർഒഎസ് 4-ൽ ആണ് പ്രവർത്തനം.

ക്യാമറകളുടെ കാര്യമെടുത്താൽ രണ്ട് 200M​P ക്യാമറകൾ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. അ‌തിൽ 200MP മെയിൻ ക്യാമറ (1/1.31″ ​ലൈറ്റ് ഫ്യൂഷൻ 960 / 960L സെൻസർ, f/1.67 അപ്പേർച്ചർ, Hyper OIS, LED ഫ്ലാഷ്, Leica Summilux ലെൻസ്), 50MP ലെയ്ക അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (102°, f/2.4 അപ്പേർച്ചർ, 5cm മാക്രോ), 200MP ലെയ്ക പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (5X Infinity സൂം, f/2.4 അപ്പേർച്ചർ, 12cm ടെലിമാക്രോ, OIS, 8K വീഡിയോ റെക്കോർഡിംഗ്, 4K 120fps റെക്കോർഡിംഗ്) എന്നിവ അ‌ണിനിരക്കുന്നു.

സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ്) ഷവോമി 18 പ്രോ മാക്സിൽ ഉണ്ട്. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB Type-C ഓഡിയോ, Hi-Res ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, Dolby Atmos, 4-മൈക്രോഫോൺ അറേ, IP66/68/69 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, Dual 4G VoLTE, 8500mAh ബാറ്ററി, 100W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, മാഗ്നറ്റിക് ചാർജിംഗ്, 27W വയർഡ് ആൻഡ് വയർലെസ് റിവേഴ്സ് ചാർജിംഗ് ഫീച്ചറുകളും ഇതിലുണ്ട്. 163.39×77.6×8.39 മിമി ആണ് വലിപ്പം. 235 ഗ്രാം ഭാരമുണ്ട്. ബ്ലാക്ക്, ​വൈറ്റ്, പർപ്പിൾ, ഗ്രീൻ കളർ ഓപ്ഷനുകളിൽ ഇത് എത്തിയിരിക്കുന്നു.

ഷവോമി 18 പ്രോ മാക്സ് വില

ഷവോമി 18 പ്രോ മാക്സ് 12GB+256GB – 6999 യുവാൻ (ഏകദേശം 1,00,010 രൂപ), 12GB+512GB – 7999 യുവാൻ (ഏകദേശം 1,14,299 രൂപ), 16GB+512GB – 8999 യുവാൻ (ഏകദേശം 1,28,590 രൂപ), 16GB+1TB – 9999 യുവാൻ (ഏകദേശം 1,42,875 രൂപ), 16GB+1TB ട്രാൻസ്പരന്റ് എഡിഷൻ – 10999 യുവാൻ (ഏകദേശം 1,57,165 രൂപ) വിലകളിലാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

English Summary

The Xiaomi 18 Pro Max has been launched in China. It arrives alongside the Xiaomi 18 Pro model as part of the Xiaomi 18 series. The device is set to be introduced in global markets, including India, later this year. The company has also confirmed that the Xiaomi 18 model, part of the same series, will be launched soon. The starting price for the Xiaomi 18 Pro Max (12GB+256GB base variant) is 6,999 Yuan (approximately Rs. 1,00,010).

Follow Us