AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Empuraan Pirated Copy: എമ്പുരാന്റെ വ്യാജപതിപ്പ്; പിന്നിൽ വൻ സംഘമെന്ന് കണ്ടെത്തൽ, അണിയറപ്രവർത്തകരുടെ മൊഴിയെടുത്ത് പോലീസ്

Empuraan Piracy Case Updates: സംഭവുമായി ബന്ധപ്പെട്ട് വളപട്ടണം പോലീസ് എറണാകുളത്ത് എത്തി ചിത്രത്തിലെ നായകൻ മോഹൻലാൽ, സംവിധായകൻ പൃഥ്വിരാജ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി.

Empuraan Pirated Copy: എമ്പുരാന്റെ വ്യാജപതിപ്പ്; പിന്നിൽ വൻ സംഘമെന്ന് കണ്ടെത്തൽ, അണിയറപ്രവർത്തകരുടെ മൊഴിയെടുത്ത് പോലീസ്
'എമ്പുരാൻ' പോസ്റ്റർImage Credit source: Facebook
nandha-das
Nandha Das | Updated On: 26 Jun 2025 06:49 AM

കണ്ണൂർ: മോഹൻലാൽ നായകനായ ‘എമ്പുരാൻ’ സിനിമയുടെ വ്യാജപതിപ്പ് ചിത്രം റിലീസായതിന് തൊട്ടുപിന്നാലെ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നിൽ വൻ സംഘം തന്നെ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്. വളപട്ടണം പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. പാപ്പിനിശ്ശേരിയിലെ തംബുരു കമ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ നിന്ന് സിനിമയുടെ വ്യാജപതിപ്പ് പിടിച്ചെടുത്ത കേസിലാണ് പോലീസ് കണ്ടെത്തൽ.

ഒരു തീയേറ്ററിൽ നിന്നാണ് വ്യാജപതിപ്പ് പകർത്തിയത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് വളപട്ടണം പോലീസ് എറണാകുളത്ത് എത്തി ചിത്രത്തിലെ നായകൻ മോഹൻലാൽ, സംവിധായകൻ പൃഥ്വിരാജ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. വളപട്ടണം എസ്ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവരാണ് കൊച്ചിയിൽ എത്തി അണിയറ പ്രവർത്തകരുടെ മൊഴിയെടുത്തത്.

പാപ്പിനിശ്ശേരിയിലെ ഒരു സ്വകാര്യ ജനസേവന കേന്ദ്രമാണ് തംബുരു കമ്യൂണിക്കേഷൻസ്. ഇവിടെ നിന്ന് എമ്പുരാന്റെ വ്യാജ പതിപ്പ് പോലീസ് പിടിച്ചെടുക്കുകയായിരുന്നു. സിനിമ റിലീസായ ദിവസം തന്നെ ഇവർക്ക് വ്യാജ പതിപ്പ് ലഭിച്ചിരുന്നതായാണ് വിവരം. സംഭവത്തിൽ സ്ഥാപനത്തിലെ ജീവനക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ നടത്തിപ്പുകാർക്കെതിരേ കേസെടുക്കുകയും ചെയ്തു.

ALSO READ: രജനീകാന്ത്-ലോകേഷ് കനകരാജ് ചിത്രം ‘കൂലി’യുടെ ഫസ്റ്റ് സിംഗിൾ റിലീസ് ചെയ്തു

അതേസമയം, പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ‘എമ്പുരാൻ’ തീയേറ്ററിൽ എത്തിയത് മാർച്ച് 27നാണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത് മുരളി ഗോപിയാണ്. ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മോഹൻലാലിനും പൃഥ്വിരാജിനും പുറമെ മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, മണിക്കുട്ടൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.