Champions Trophy 2025 : പാകിസ്താനിലും മെയിൻ കിങ് തന്നെ; ചാമ്പ്യൻസ് ട്രോഫിക്കായി ലാഹോറിൽ വിരാട് കോലിയുടെ ബാനർ
Virat Kohli Banner In Lahore For Champions Trophy 2025 : പ്രാദേശിക ടെലിവിഷൻ ചാനലിൻ്റെ ബോർഡിങ് പരസ്യത്തിലാണ് വിരാട് കോലിയുടെ ചിത്രം കണ്ടെത്തിയത്. ഫെബ്രുവരി 19നാണ് ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിന് തുടക്കമാകുക

ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിൻ്റെ ആരവങ്ങൾക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. പാകിസ്താൻ അതിഥേത്വം വഹിക്കുന്ന ടുർണമെൻ്റ് പാകിസ്താനിലും യുഎഇയിലും വെച്ച് ഫെബ്രുവരി 19 മുതലാണ് ആരംഭിക്കുക. പാകിസ്താനിൽ സ്റ്റേഡിയം ജോലികൾ ഇതുവരെ പൂർത്തിയായില്ലെങ്കിലും മറ്റ് ഒരുക്കങ്ങൾ വേഗത്തിൽ തന്നെ നടക്കുകയാണ്. അങ്ങനെ ഇരിക്കാണ് ലാഹോറിൽ ക്രിക്കറ്റ് ആരവത്തോടെ ക്ഷണിച്ചുകൊണ്ടുള്ള ബാനറിൽ ഇന്ത്യയുടെ വെറ്ററൻ താരം വിരാട് കോലിയുടെ ചിത്രം കാണാനായത്.
ലാഹോറിൽ ഒരു പരസ്യ ബോർഡിലാണ് വിരാട് കോലിയെ നടുവിൽ നിർത്തികൊണ്ടുള്ള ബാനർ കാണാൻ ഇടയായത്. ഇതോടെ കോലി ആരാധകർ ‘കിങ്ങിന്’ അങ്ങ് പാകിസ്താനിലും ഉണ്ട് പിടി എന്ന് സോഷ്യൽ മീഡിയയിൽ അറിയിച്ചു കഴിഞ്ഞു. ഒരു പ്രാദേശിക സ്പോർട്സ് ചാനലിൻ്റെ പരസ്യ ബോർഡിലാണ് വിരാട് കോലിയെ നടവിൽ നിർത്തിയിരിക്കുന്നത്. പാകിസ്താൻ ക്യാപ്റ്റൻ ഷഹീൻ അഫ്രിദിയെ ബാനറിൽ നിർത്തിയിരിക്കുന്നത് ഏറ്റവും പിന്നിലാണെന്ന് മറ്റൊരു ശ്രദ്ധേയമായ കാര്യം.
🚨 TAPMAD BILLBOARDS IN LAHORE FOR CHAMPIONS TROPHY & PSL
King Kohli on the streets in Lahore. Tapmad is officially showing 2025 Champions Trophy & HBL PSL 10 in Pakistan. What a news for cricket fans 🇵🇰🇮🇳❤️❤️❤️ pic.twitter.com/QMeo3h0ZZF
— Farid Khan (@_FaridKhan) January 29, 2025
ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷമാണ് ചാമ്പ്യൻസ് ട്രോഫി മത്സരം യു.എ.ഇയിലും വെച്ച് നടത്താൻ തീരുമാനമായിത്. ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കാൻ ബിസിസിഐ വിസമ്മതിച്ചതോടെ ഒരുഘട്ടത്തിൽ ടൂർണമെൻ്റ് ഉണ്ടാകുമോ എന്ന ഭീതി ഐസിസിക്കും ഉണ്ടായി. തുടർന്ന ചർച്ചയിൽ ഇന്ത്യയുടെ മത്സരങ്ങൾ ന്യൂട്രൽ വേദിയായ യുഎഇയിൽ വെച്ച് നടത്താൻ പിസിബി സമ്മതം അറിയിക്കുകയായിരുന്നു. ടൂർണമെൻ്റിൽ എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം ഫെബ്രുവരി 23-ാം തീയതിയാണ് നടക്കുക. ദുബായ് ആണ് ചിരകാല വൈരികളുടെ പോരാട്ടത്തിന് വേദിയാകുക.