AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Balochistan Terror Attack: ബലൂചിസ്ഥാനെ ഞെട്ടിച്ച ചാവേർ ആക്രമണങ്ങൾ; വനിതാ തീവ്രവാദികളെപ്പറ്റി വിശദമായി

Asifa Mengal And Hawa Baloch: ചാവേറാക്രമണത്തിൻ്റെ മുഖമായി രണ്ട് യുവതികൾ. ആസിഫ മെംഗളും ഹവാ ബലോച്ചുമാണ് പാകിസ്താനിലെ ചാവേർ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

Balochistan Terror Attack: ബലൂചിസ്ഥാനെ ഞെട്ടിച്ച ചാവേർ ആക്രമണങ്ങൾ; വനിതാ തീവ്രവാദികളെപ്പറ്റി വിശദമായി
ആസിഫ മെംഗൽ, ഹവ ബലോച്Image Credit source: Social Media
Abdul Basith
Abdul Basith | Published: 03 Feb 2026 | 10:48 AM

പാകിസ്താനിലെ ബലൂചിസ്ഥാനിൽ നടന്ന ചാവേർ ആക്രമണങ്ങൾ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. അതിമാരകമായ ഈ ചാവേർ ആക്രമണങ്ങളുടെ കേന്ദ്രബിന്ദുവായത് രണ്ട് യുവതികളായിരുന്നു. ആസിഫ മെംഗളും ഹവാ ബലോച്ചും. നിരോധിത സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ഓപ്പറേഷൻ ഹെറോഫ് എന്ന സൈനികനീക്കത്തിന് നേതൃത്വം നൽകിയത് ഈ യുവതികളായിരുന്നു.

24 വയസ്സുകാരിയായ ആസിഫ മെംഗൾ പാകിസ്താനിലെ നുഷ്കി ജില്ല സ്വദേശിയാണ്. ബിഎൽഎയുടെ എലീറ്റ് വിഭാഗമായ ‘മജീദ് ബ്രിഗേഡിലെ’ അംഗമായിരുന്ന ഇവർ കഴിഞ്ഞ വർഷം ജനുവരിയിലാണ് ചാവേർ ദൗത്യത്തിനായി സ്വയം തയ്യാറായത്. നുഷ്കിയിലെ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ ആസ്ഥാനം ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ ആസിഫ നിർണ്ണായക പങ്ക് വഹിച്ചച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തോക്കേന്തി നിൽക്കുന്ന ആസിഫയുടെ ചിത്രങ്ങൾ ബിഎൽഎ പുറത്തുവിട്ടിരുന്നു.

Also Read: Iran-US Conflict: അമേരിക്ക സൈനിക നടപടി ആരംഭിച്ചാൽ, ഞങ്ങൾ യുദ്ധത്തിനിറങ്ങും: ഖമേനി

ഗ്വാദറിൽ നടന്ന ആക്രമണങ്ങളിലാണ് ഹവാ ബലോച്ച് പങ്കെടുത്തത്. ബുദ്ധിജീവിയും എഴുത്തുകാരിയുമായിരുന്ന ഹവായുടെ പിതാവ് വർഷങ്ങൾക്ക് മുമ്പ് പാക് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളാണ്. ഗ്വാദർ തുറമുഖത്തിന് സമീപമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നടന്ന നേരിട്ടുള്ള പോരാട്ടങ്ങളിൽ ഹവാ പങ്കെടുത്തിരുന്നു എന്നാണ് (ബിഎൽഎയുടെ അവകാശവാദം. പാകിസ്താൻ സൈന്യം ബലൂചിസ്താൻ ജനതയ്ക്കെതിരെ നടത്തുന്ന അതിക്രമങ്ങൾക്കുള്ള മറുപടിയാണ് തങ്ങളുടെ പോരാട്ടമെന്ന് ബിഎൽഎ പുറത്തുവിട്ട വീഡിയോകളിൽ ആസിഫയും ഹവായും തുറന്നുപറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്ന ഏറ്റുമുട്ടലുകളിൽ 145ലധികം തീവ്രവാദികൾ കൊല്ലപ്പെട്ടതായി പാക് സൈന്യം അവകാശപ്പെടുന്നു. അതേസമയം, തങ്ങൾ സൈന്യത്തിന് വൻ നാശനഷ്ടങ്ങൾ വരുത്തിയതായി ബിഎൽഎയും വാദിക്കുന്നു. സ്കൂളുകൾ, മാർക്കറ്റുകൾ, ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ.

 

Follow Us