AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

5 ലക്ഷം ജനങ്ങൾ, ഒരൊറ്റ മനസ്സ്, തോറ്റിട്ടും ജയിച്ചവർ! ഇത് ലോകത്തിന്റെ ഹൃദയം കവര്‍ന്ന കാംബോ വെര്‍ദെ

Cape Verde’s masterclass in the 2026 world cup: കരുത്തരായ സ്‌പെയിനിനെ അടക്കം സമനിലയില്‍ തളച്ചായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ പടയോട്ടം. ഒരു മത്സരം പോലും തോല്‍ക്കാതെ 'റൗണ്ട് ഓഫ് 32'ലെത്തിയത്. അടുത്ത ലോകകപ്പില്‍ ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കാനായി മടങ്ങിയെത്തുമെന്ന പ്രതീക്ഷകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് കാംബോ വെര്‍ദെ മടങ്ങിയത്.

5 ലക്ഷം ജനങ്ങൾ, ഒരൊറ്റ മനസ്സ്, തോറ്റിട്ടും ജയിച്ചവർ! ഇത് ലോകത്തിന്റെ ഹൃദയം കവര്‍ന്ന കാംബോ വെര്‍ദെ
Cape Verde vs ArgentinaImage Credit source: PTI
Jayadevan AM
Jayadevan AM | Published: 05 Jul 2026 | 10:33 PM

വെറും അഞ്ച് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള, സ്വന്തമായി ഒരു പ്രൊഫഷണൽ ആഭ്യന്തര ലീഗ് പോലുമില്ലാത്ത ഒരു കുഞ്ഞു ദ്വീപ് രാജ്യം; ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32-ൽ കാംബോ വെർദെയും അർജന്റീനയും നേർക്കുനേർ വന്നപ്പോൾ എല്ലാവരും ഒരു ഏകപക്ഷീയമായ മത്സരം മാത്രമാണ് പ്രതീക്ഷിച്ചത്. എന്നാൽ മയാമി സ്റ്റേഡിയത്തിൽ നടന്ന ആ പോരാട്ടം കാംബോ വെര്‍ദെയുടെ പോരാട്ടവീര്യം ഒരിക്കല്‍ കൂടി തെളിയിച്ചു. അർജന്റീനയോട് അധികസമയത്ത് 3-2 ന് പൊരുതിത്തോറ്റെങ്കിലും, ഈ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയാണ് കാംബോ വെർദെ കളം വിട്ടത്.

കരുത്തരായ സ്‌പെയിനിനെ അടക്കം സമനിലയില്‍ തളച്ചായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ പടയോട്ടം. ഒരു മത്സരം പോലും തോല്‍ക്കാതെ ‘റൗണ്ട് ഓഫ് 32’ലെത്തിയത്. അടുത്ത ലോകകപ്പില്‍ ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കാനായി മടങ്ങിയെത്തുമെന്ന പ്രതീക്ഷകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് കാംബോ വെര്‍ദെ മടങ്ങിയത്.

കാംബോ വെര്‍ദെ

ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് കാംബോ വെർദെ എന്നറിയപ്പെടുന്ന കേപ് വെർദെ ദ്വീപുകൾ, അറ്റ്ലാന്റിക് സമുദ്രത്തിൽ ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് നിന്ന് ഏകദേശം 450 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമാണ്. 1456-ൽ പോർച്ചുഗീസുകാർ കണ്ടെത്തുന്നതുവരെ ഈ ദ്വീപുകളിൽ ജനവാസമില്ലായിരുന്നു.

Also Read: Vozinha: രണ്ടുനാലു ദിനം കൊണ്ട് വൊസീഞ്ഞയെ തണ്ടിലേറ്റിയതും ഫിഫ! കാംബോ വെര്‍ദെയുടെ ഹീറോ ഇനിയെങ്ങോട്ട്?

1975 ജൂലൈ 5-ന് കാബോ വെർദെയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നാഷണൽ അസംബ്ലി പോർച്ചുഗലിൽ നിന്ന് സ്വാതന്ത്ര്യം നേടി. ഏകദേശം ഒന്നര പതിറ്റാണ്ടുകാലത്തെ ഏകകക്ഷി ഭരണത്തിന് ശേഷം, രാജ്യം ഒടുവിൽ 1991-ൽ തങ്ങളുടെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടത്തി. നിലവിലെ പ്രസിഡന്റ് ജോസ് മരിയ നെവെസ് 2021 മുതൽ ഭരണ നേതൃത്വത്തിലുണ്ട്. 2001 മുതൽ 2016 വരെ അദ്ദേഹം പ്രധാനമന്ത്രിയായിരുന്നു.

ഫിഫ അംഗത്വം

1985-ലാണ് ഫിഫയില്‍ അംഗമാകുന്നത്. ലോകകപ്പ് ഫൈനൽസിന്റെ ചരിത്രത്തിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ കളിക്കുന്ന ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യമാണ് കാംബോ വെർദെ. ഈ ലോകകപ്പിലെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പുകളിലൊന്നിലാണ് കാംബോ വെർദെ ഉൾപ്പെട്ടിരുന്നത്. സ്പെയിൻ, യുറുഗ്വേ, സൗദി അറേബ്യ എന്നിവരായിരുന്നു എതിരാളികൾ. എന്നാൽ പ്രവചനങ്ങളെ കാറ്റിൽപ്പറത്തി അവർ മുന്നേറി.

ആദ്യ മത്സരത്തിൽ തന്നെ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. യുറുഗ്വേക്കെതിരെ 2-2 സമനില നേടി. സൗദി അറേബ്യയ്‌ക്കെതിരായ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. അങ്ങനെ തോല്‍വിയറിയാതെ ‘ബ്ലൂ ഷാർക്ക്സ്’ നോക്കൗട്ടിലെത്തി.

റൗണ്ട് ഓഫ് 32-ൽ എത്തിയതോടെ 23.5 മില്യൺ ഡോളര്‍ (ഏകദേശം 196 കോടി രൂപ) ഫിഫയിൽ നിന്ന് കാംബോ വെർദെയ്ക്ക് ലഭിക്കും. ഇത് രാജ്യത്തിന്റെ ഫുട്ബോൾ ഇൻഫ്രാസ്ട്രക്ചർ മാറ്റിയെഴുതും. 40-കാരനായ ഗോൾകീപ്പർ വൊസീഞ്ഞ, മികച്ച സേവുകളിലൂടെ ഈ ലോകകപ്പിലെ വലിയ സോഷ്യൽ മീഡിയ സെൻസേഷനായി മാറി. പണക്കൊഴുപ്പിനും വലിയ പേരുകൾക്കുമപ്പുറം കൃത്യമായ ആസൂത്രണവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ലോകത്തിന്റെ നെറുകയിലുള്ളവരെയും വിറപ്പിക്കാമെന്ന് കാംബോ വെർദെ തെളിയിച്ചു.

English Summary

Cape Verde became the ultimate underdog of the 2026 World Cup. The tiny island nation went undefeated in the group stage against giants like Spain and Uruguay. In the Round of 32, they pushed reigning champions Argentina into extra time before losing 3-2. Their historic run earned them $23.5 million to transform their football infrastructure.

Follow Us