Jean Paul Lal: “സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ശബ്ദം കേട്ടാണ് ഞാൻ ഉറങ്ങുന്നത്”: പാട്ടിനെക്കാൾ ഇഷ്ടം ലോക സഞ്ചാരിയുടെ ശബ്ദമെന്ന് ജീൻ പോൾ ലാൽ
Jean Paul Lal Says He Prefers The Voice Of Santosh George Kulangara More Than A Song: സന്തോഷേട്ടനോട് ഞാൻ കടപ്പെട്ടിരിക്കുന്നു എന്ന് പറയാതെ വയ്യ. എൻ്റെ ഏറ്റവും മോശം സമയം മുതൽ ഇപ്പോൾ എൻ്റെ ഏറ്റവും നല്ല സമയം വരെ എൻ്റെ കംപ്ലീറ്റ് ചെയ്യുന്നത് സന്തോഷേട്ടനാണ്. ഞാൻ ഉറങ്ങാൻ വേണ്ടി കേൾക്കുന്നത് സന്തോഷേട്ടനെയാണ്. എണീറ്റ ഉടനെ കേൾക്കുന്നതും അദ്ദേഹത്തെ തന്നെ
ഒരോരുത്തരുടെ ജീവിതത്തിലും സംഗീതത്തിന് വലിയ പ്രാധാന്യമുണ്ട്. മനുഷ്യരുടെ വികാരങ്ങളെ സ്വാധീനിക്കാൻ സംഗീതത്തിന് കഴിയും എന്നതിൽ സംശയം വേണ്ടല്ലോ. പലരുടെയും സ്ലീപ്പിംഗ് പിൽ അവടെ ഇഷ്ട സംഗീതമാണ്. സന്തോഷത്തിലും നൊമ്പരത്തിലുമെല്ലാം സംഗീതത്തെ കൂട്ടുപിടൂക്കുന്നവരാണ് നമ്മൾ. എന്നാൽ സംഗീതത്തിനപ്പുറം സന്തോഷ് ജോർജ്ജ് കുളങ്ങരുടെ ശബ്ദദമാണ് തന്നെ ഏറെ സ്വാധീനിക്കുന്നത് എന്ന് തുറന്നു പറയുകയാണ് സംവിധായകനും നടനുമായ ജീൻ പോൾ ലാൽ. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ
സംഗീതം എങ്ങനെയാണ് ജീവിതത്തെ സ്വാധീനിക്കുന്നത് എന്നായിരുന്നു അവതാരകൻ്റെ ചോദ്യം. സംഗീതം തനിക്ക് പ്രിയപ്പെട്ടത് തന്നെയാണ് എന്നാൽ തന്നെ റെഗുലേറ്റ് ചെയ്യുന്നത്. സന്തോഷ് ജോർജ്ജ് കുളങ്ങരയും മൈത്രേയനുമെല്ലാമാണെന്ന് ജീൻ പോൾ പറയുന്നു. മറ്റെല്ലാത്തിലും ഉപരി സതോഷ് ജോർജ് ക്ലുളങ്ങരയുടെ ശബ്ദം തന്നെ ബാലൻസ് ചെയ്യുന്നു എന്നും. അതൊരു സ്ലീപ്പിംഗ് പിൽ പോലെയാണ് പ്രവർത്തിക്കുന്നത് എന്നും പറയാൻ ജീൻ മടിച്ചില്ല. ഉറങ്ങാനായി കേൾക്കുന്നതും ഉണർന്നാൽ ആദ്യം കേൾക്കുന്നതും ആ ശബ്ദം തന്നെയെന്ന് താരം പറഞ്ഞുവക്കുന്നു.
Also Read: Actress Lissy : ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നില്‍! ഒപ്പം കല്യാണിയും പ്രിയദര്‍ശനും
“എന്നെ റെഗുലേറ്റ് ചെയ്യുന്നത് സന്തോഷ് ജോർജ്ജ് കുളങ്ങര മൈത്രേയൻ, ദിനേഷട്ടൻ. ഇവര് മുന്ന് പേരുമാണ്. പിന്നെ നെയ്ച്ചർ വീഡിയോസാണ് കൂടുതലും കാണുക. സന്തോഷേട്ടനോട് ഞാൻ കടപ്പെട്ടിരിക്കുന്നു എന്ന് പറയാതെ വയ്യ. എൻ്റെ ഏറ്റവും മോശം സമയം മുതൽ ഇപ്പോൾ എൻ്റെ ഏറ്റവും നല്ല സമയം വരെ എൻ്റെ കംപ്ലീറ്റ് ചെയ്യുന്നത് സന്തോഷേട്ടനാണ്. ഞാൻ ഉറങ്ങാൻ വേണ്ടി കേൾക്കുന്നത് സന്തോഷേട്ടനെയാണ്. എണീറ്റ ഉടനെ കേൾക്കുന്നതും അദ്ദേഹത്തെ തന്നെ. ആ ശബ്ദം ഏറെ എനിക്ക് ആശ്വാസം നൽകുന്നു. നന്നായി ഉറങ്ങാൻ എനിക്ക് കഴിയും. അദ്ദേഹത്തിൻ്റെ എല്ലാ എപ്പിസോഡുകളും ഞാൻ ഒരുപക്ഷേ കേട്ടിട്ടുണ്ടാകും” ജീൻ പോൾ പറയുന്നു.
മണിച്ചിത്രത്താഴ് സിനിമ കണ്ട ശേഷം ആ സിനിമയിലെ സംഗീതം തന്നെ ഭയപ്പെടുത്തിയെന്നും എന്നാൽ പിന്നീട് ഹൊറർ സിനിമകൾ ചെയ്യണം എന്ന ആഗ്രഹം ഉണ്ടായി തുടങ്ങി എന്നും ജീൻ പോൾ പറയുന്നു. “മണിചിത്രത്താഴ് കണ്ട ശേഷം ആ മ്യൂസിക് എന്നെ ഭയപ്പെടുത്തുക്കൊണ്ടേയിരുന്നു. എനിക്ക് ഉറങ്ങാൻ പറ്റിയിരുന്നില്ല. നിരന്തരം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണുമായിരുന്നു. ഇടനാഴികളിലൂടെ നടക്കാൻ പോലും കഴിയുമായിരുന്നില്ല. എന്നാൽ പിന്നീട് ഹോറർ സിനിമൾ ചെയ്യണം എന്ന് തോന്നി തുടങ്ങി.” ജീൻ പോൾ പറഞ്ഞു.
English Summary
Director and actor Jean Paul Lal openly says that, beyond music, the voice of Santosh George Kulangara influences him the most. Jean did not hesitate to say that the voice of Satosh George Kulangara balances him. It works like a sleeping pill. The star says that he listens to it to fall asleep and that it is the first sound he hears when he wakes up.