Anthony Albanese: ബോംബ് ഭീഷണി; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ ഔദ്യോഗിക വസതിയില്‍ നിന്ന് മാറ്റി

Anthony Albanese Evacuated: ബോംബ് ഭീഷണിയെ തുടർന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയെ ഔദ്യോഗിക വസതിയിൽ നിന്ന് മാറ്റി. ഔദ്യോഗിക വസതിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.

Anthony Albanese: ബോംബ് ഭീഷണി; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ ഔദ്യോഗിക വസതിയില്‍ നിന്ന് മാറ്റി

ആന്റണി അൽബനീസ്

Published: 

25 Feb 2026 | 07:50 AM

ബോംബ് ഭീഷണിയെ തുടർന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ ഔദ്യോഗിക വസതിയിൽ നിന്ന് മാറ്റി. തുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. നിലവില്‍ ഭീഷണിയില്ലെന്ന്‌ ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് (എഎഫ്‌പി) പ്രസ്താവനയിൽ അറിയിച്ചു.

ബോംബ് ഭീഷണിയെ തുടര്‍ന്ന് വൈകുന്നേരം ആറു മണിയോടെയാണ് ഔദ്യോഗിക വസതിയായ ‘ദി ലോഡ്ജി’ൽ നിന്ന് അൽബനീസിനെ മാറ്റിയത്. പരിശോധന കഴിഞ്ഞതിന് ശേഷം രാത്രി 9 മണിക്ക് അദ്ദേഹത്തെ തിരികെയെത്തിച്ചു. പൊലീസില്‍ വിശ്വാസമുണ്ടെന്നും, അവരുടെ പ്രവര്‍ത്തനത്തില്‍ നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് എബിസിയോട് പറഞ്ഞു.

ഓസ്‌ട്രേലിയയിൽ രാഷ്ട്രീയക്കാർക്കെതിരായ ഭീഷണികളിൽ വർധനവുണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാർലമെന്റംഗങ്ങൾക്കെതിരെ ഭീഷണി, ഉപദ്രവം ഉള്‍പ്പെടെയുള്ള നിരവധി സംഭവവികാസങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന്‌ എഎഫ്‌പി സ്ഥിരീകരിച്ചു.

Also Read: Iran-US Tension: ഡീലുണ്ടായില്ലെങ്കില്‍ ഇറാനില്‍ ‘മോശം’ കാര്യങ്ങള്‍ സംഭവിക്കും; ഭീഷണി സ്വരത്തില്‍ ട്രംപിന്റെ താക്കീത്‌

അൽബനീസും മറ്റ് ഫെഡറൽ എംപിമാരും സമീപ മാസങ്ങളിൽ നിരവധി സുരക്ഷാ ഭീഷണികൾ നേരിട്ടിട്ടുണ്ട്. തുടര്‍ന്ന്‌ പൊതുപരിപാടികളിൽ പ്രധാനമന്ത്രിക്ക് കൂടുതൽ സുരക്ഷ ഏർപ്പെടുത്തി. ഭീഷണികൾ കൈകാര്യം ചെയ്യുന്നതിനായി സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ രൂപീകരിക്കുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ എഎഫ്‌പി കമ്മീഷണർ ക്രിസ്സി ബാരറ്റ് ച്ചിരുന്നു.

രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, ഓസ്‌ട്രേലിയയിലെ ജൂത സമൂഹം എന്നിവരെ കുറ്റവാളികൾ ലക്ഷ്യമിടുന്നതായി ക്രിസ്സി ബാരറ്റ് ഈ മാസം ആദ്യം സെനറ്റ് കമ്മിറ്റിയോട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം അവസാനം മുതൽ ഈ ഭീഷണികളുടെ പേരിൽ 20-ലധികം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ബാരറ്റ് പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ