Kazakhstan Plane Crash: കസാഖ്സ്ഥാനിൽ യാത്രാവിമാനം തകർന്നു വീണു; 12 പേരെ രക്ഷപ്പെടുത്തി

Azerbaijan Airlines Plane Crash in Kazakhstan: അപകടം ഉണ്ടാകുന്നതിന് മുൻപ് വിമാനം അടിയന്തര ലാൻഡിംഗ് ആവശ്യപ്പെട്ടിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Kazakhstan Plane Crash: കസാഖ്സ്ഥാനിൽ യാത്രാവിമാനം തകർന്നു വീണു; 12 പേരെ രക്ഷപ്പെടുത്തി

Kazakhstan Plane Crash

Updated On: 

25 Dec 2024 | 02:15 PM

അസ്താന: കസാഖ്സ്ഥാനിലെ അക്തോയിൽ യാത്രാ വിമാനം തകർന്നു വീണു. ബാക്കുവിൽ നിന്ന് ഗ്രോസ്‌നിയിലേക്ക് പോവുകയായിരുന്ന അസർബൈജാൻ എയർലൈൻസിന്റെ പാസഞ്ചർ വിമാനമാണ് തകർന്നു വീണത്. ചൊവാഴ്ച ഉച്ചയോടെ കസാഖ്സ്ഥാനിലെ അക്തോ വിമാനത്താവളത്തിന് സമീപമാണ് സംഭവം. റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, 62 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉൾപ്പടെ 67 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 12 യാത്രക്കാരെ രക്ഷപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അപകടം ഉണ്ടാകുന്നതിന് മുൻപ് വിമാനം അടിയന്തര ലാൻഡിംഗ് ആവശ്യപ്പെട്ടിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്ന് റഷ്യയിലെ ചെച്നിയയിലെ ഗ്രോസ്‌നിയയിലേക്ക് പോവുകയായിരുന്ന വിമാനം ആണ് തകർന്നു വീണതെന്ന് കസാഖ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തകർന്ന് വീഴുന്നതിന് മുമ്പ്, വിമാനം നിരവധി തവണ അക്തോ വിമാനത്താവളത്തിന് ചുറ്റും വട്ടമിട്ട് പറന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

 

സംഭവത്തിന്റെ വീഡിയോ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വിമാനം താഴേക്ക് പതിക്കുന്നതും തുടർന്ന് തീ പടരുന്നതും ദൃശ്യങ്ങളിൽ കാണാം. സമൂഹ മാധ്യമങ്ങളിലൂടെ അസർബൈജാൻ അയർലൈൻസ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. “62 യാത്രക്കാരും 5 ജീവനക്കാരുമടക്കം 67 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ കുട്ടികൾ ഇല്ല. പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ അറിയിക്കും. രക്ഷപ്പെട്ടവർക്ക് പ്രാഥമിക വൈദ്യസഹായം നൽകുന്നുണ്ട്. കസാഖ് അധികാരികളുമായി ബന്ധപ്പെട്ടിരുന്നു. കസാക്കിസ്ഥാൻ്റെ എമർജൻസി റെസ്ക്യൂ ഏജൻസികൾ സംഭവസ്ഥലത്ത് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്.” അസർബൈജാൻ അയർലൈൻസ് എക്‌സിൽ കുറിച്ചു.

 

അതേസമയം, ഗ്രോസ്‌നിയയിലെ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിമാനം വഴി തിരിച്ചു വിടുകയായിരുന്നു എന്ന് റഷ്യൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രക്ഷാപ്രവത്തകർ സംഭവ സ്ഥലത്ത് എത്തിയതായി കസാഖ്സ്ഥാൻ സർക്കാർ അറിയിച്ചു. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല. സംഭവത്തിൽ കസാഖ് അധികൃതർ അന്വേഷണം ആരംഭിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
ദുബായിലെ സ്കൂളുകളിൽ ഒക്ടോബറിലെ അവധികളിൽ മാറ്റം; പുതിയ അധ്യായന വർഷത്തെ അവധികൾ അറിയാം!
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്