Bangkok Bar Fire: 27 പേർ വെന്തു മരിച്ചു! ബാറിൽ തീപിടുത്തം, നിരവധിപേർ അതീവ ഗുരുതരാവസ്ഥയിൽ

Bangkok Bar Fire Accident:22 പേരുടെ നില അതീവ ഗുരുതരമാണ്. അ​ഗ്നിശമന സേനാംഗങ്ങൾക്ക് തീ നിയന്ത്രണ വിധേയമാക്കുന്നതിന് മുന്നേ തന്നെ നിരവധിപേർ കൊല്ലപ്പെടാൻ കാരണമായി. സംഭവത്തിന്റെ വീഡിയോകൾ ഇപ്പോൾ ഇന്റർനെറ്റിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാന കവാടത്തിൽ നിന്നും കനത്ത പുക ഉയരുന്നതിനോടൊപ്പം തന്നെ പബ്ബിൽ നിന്നും രക്ഷപ്പെടുവാനായി ഓടുന്ന ആളുകളെയും വീഡിയോകളിലൂടെ...........

Bangkok Bar Fire: 27 പേർ വെന്തു മരിച്ചു! ബാറിൽ തീപിടുത്തം, നിരവധിപേർ അതീവ ഗുരുതരാവസ്ഥയിൽ

Bangkok Bar Fire Incident

Published: 

13 Jul 2026 | 08:14 AM

ബാങ്കോക്ക് : തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ തിങ്കളാഴ്ച പുലർച്ചെ ബാറിൽ വൻ തീപിടുത്തം. ബാങ്കോക്കിലെ ഒരു പബ്ബിൽ ഉണ്ടായ തീപിടുത്തത്തിൽ 27 പേർ ദാരുണമായി വെന്ത് മരിച്ചു. 22 പേർ അതീവ ഗുരുതരാവസ്ഥയിൽ ആണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ ആകെ 63 പേർക്ക് പരിക്കേറ്റതായാണ് ബാങ്കോക്ക് മെട്രോപൊളിറ്റൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 22 പേരുടെ നില അതീവ ഗുരുതരമാണ്. അ​ഗ്നിശമന സേനാംഗങ്ങൾക്ക് തീ നിയന്ത്രണ വിധേയമാക്കുന്നതിന് മുന്നേ തന്നെ നിരവധിപേർ കൊല്ലപ്പെടാൻ കാരണമായി. സംഭവത്തിന്റെ വീഡിയോകൾ ഇപ്പോൾ ഇന്റർനെറ്റിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാന കവാടത്തിൽ നിന്നും കനത്ത പുക ഉയരുന്നതിനോടൊപ്പം തന്നെ പബ്ബിൽ നിന്നും രക്ഷപ്പെടുവാനായി ഓടുന്ന ആളുകളെയും വീഡിയോകളിലൂടെ കാണാം.

അതേസമയം അർദ്ധരാത്രിയോടെയാണ് തീപിടുത്തത്തെ കുറിച്ചുള്ള വിവരം തങ്ങൾക്ക് ലഭിച്ചത് എന്നാണ് പോലീസ് നൽകുന്ന റിപ്പോർട്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് വേണ്ടി തായ്‌ലൻഡ് പ്രധാനമന്ത്രിയായ അനുതിൻ ചരൺവിരാ കുലും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിൽ 27 പേർ മരിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. നിരവധി പേരെ ആശുപത്രികളിലേക്ക് മാറ്റിയതായും പ്രധാനമന്ത്രി അനുതിൻ ചർൺവിരാകുൽ സംഭവസ്ഥലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വലിയ ശബ്ദത്തിൽ ഒരു സ്ഫോടനം ഉണ്ടായി……..

അതേസമയം പബ്ബിൽ പരിപാടി അവതരിപ്പിച്ച ഒരു സംഗീതജ്ഞൻ പറയുന്നതനുസരിച്ച് അടുത്തുള്ള സർക്യൂട്ട് ബ്രേക്കറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ വൈദ്യുതി വിതരണവും വിച്ഛേദിക്കപ്പെട്ടു. തുടർന്ന് വലിയ ശബ്ദത്തിൽ ഒരു സ്ഫോടനം ഉണ്ടായി മുറിയിൽ ആകെ കട്ടിയുള്ള പുകയും പടർന്നു. പബ്ബിന്റെ പിൻഭാഗത്ത് വിശ്രമം മുറികളിൽ ഉണ്ടായിരുന്നവരാണ് മരിച്ചവരിൽ പലരും. തീപിടുത്തത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചവരാകാം ഇതെന്നാണ് നിഗമനം. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് ഈ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത് എന്നും റിപ്പോർട്ട്.

അതേസമയം തായ്‌ലാൻഡിൽ സമാനമായ ദുരന്തങ്ങൾ മുമ്പും സംഭവിച്ചിട്ടുണ്ട്. 2022ൽ രാജ്യത്തിന്റെ കിഴക്കൻ ഭാഗത്തുള്ള ഒരു മ്യൂസിക് പബ്ബിൽ ഉണ്ടായി തീപ്പെട്ടി 14 പേർ മരിച്ചിരുന്നു അതേപോലെ 2009 ജനുവരി ഒന്നിന് പുതുവത്സരാഘോഷത്തിന് ബാങ്കോക്കിലെ സ്റ്റാന്റിക്ക നൈറ്റ് ക്ലബ്ബിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ 66 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് ഇൻഡോറിലെ വെടിക്കെട്ട് പ്രകടനമാണ് അപകടത്തിന് കാരണമായതെന്നായിരുന്നു നിഗമനം.

ENGLISH SUMMARY

A massive fire broke out at a bar in the Thai capital Bangkok early Monday morning. At least 27 people were killed and 22 others were in critical condition in a fire that broke out at a pub in Bangkok, authorities said. A total of 63 people were injured in the incident, according to Bangkok Metropolitan Administration officials.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബായിൽ വാടക കെട്ടിടങ്ങളിൽ ഒന്നിച്ച് താമസിക്കുന്ന മലയാളികളുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ 10 ലക്ഷം ദിർഹം പിഴ!
Nepal Flash Floods: ഭൂചലനമല്ല, നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം മഞ്ഞൂമല ഇടിഞ്ഞുവീണതെന്ന് യു.എസ്.ജി.എസ്
ഇറാൻ പരമോന്നത നേതാവ് മരിച്ചിട്ടുണ്ടാവില്ല, പക്ഷേ ഗുരുതരമായി പരിക്കേറ്റു; വെളിപ്പെടുത്തലുമായി ട്രംപ്
Nepal Flash Floods: എവിടെയാണെന്ന് ഒരു വിവരവുമില്ല; 77 കൈലാസ തീര്‍ത്ഥാടകരെ നേപ്പാള്‍ പ്രളയത്തില്‍ കാണാനില്ലെന്ന് സദ്ഗുരു
Nepal Flash Floods: 133 ഇന്ത്യക്കാര്‍ കാണാമറയത്ത്; നേപ്പാളിലെ വെള്ളപ്പൊക്കത്തില്‍ മരണം 157 കടന്നു
Nepal Flash Flood: നേപ്പാളിൽ മിന്നൽ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, 105 ഇന്ത്യക്കാർ ഉൾപ്പെടെ നിരവധിപേരെ കാണാനില്ല
ചിങ്ങത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമാണോ? വാങ്ങിയാല്‍ നേട്ടമോ...
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി