AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Smit Machchhar: ‘അസാധാരണ ധൈര്യം’; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്ഛാറിനെ പ്രശംസിച്ച് നെതന്യാഹു

Indian Pilot Smit Machchhar Praised by Netanyahu After Flydubai Cockpit Attack: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കായിരുന്നു FZ1073 വിമാനം സര്‍വീസ് നടത്തിയത്. യാത്രയ്ക്കിടെ കോക്പിറ്റിനുള്ളില്‍ രണ്ട് പൈലറ്റുമാര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. സംഭവത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അന്വേഷണത്തിലാണ്.

Smit Machchhar: ‘അസാധാരണ ധൈര്യം’; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്ഛാറിനെ പ്രശംസിച്ച് നെതന്യാഹു
സ്മിത് മച്ച്ഛാര്‍, ബെഞ്ചമിന്‍ നെതന്യാഹു Image Credit source: Social Media and PTI
Shiji M K
Shiji M K | Published: 01 Oct 2026 | 06:09 AM

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോകുകയായിരുന്ന ഫ്‌ളൈദുബായ് വിമാനത്തില്‍ ഉണ്ടായ ആക്രമണത്തില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച് ഇന്ത്യന്‍ പൈലറ്റ്. സഹപൈലറ്റില്‍ നിന്നുള്ള ഗുരുതരമായ ആക്രമണങ്ങളെ ചെറുത്ത് യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ച്ഛാറിനെ തേടി അഭിനന്ദന പ്രവാഹമാണിപ്പോള്‍. ഗുരുതരമായി പരിക്കേറ്റിട്ടും ആക്രമിച്ച സഹപൈലറ്റിനെ ചെറുത്തുനിന്ന സ്മിത് മച്ച്ഛാറിന്റെ ധൈര്യത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രത്യേകം പ്രശംസിച്ചു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കായിരുന്നു FZ1073 വിമാനം സര്‍വീസ് നടത്തിയത്. യാത്രയ്ക്കിടെ കോക്പിറ്റിനുള്ളില്‍ രണ്ട് പൈലറ്റുമാര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. സംഭവത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അന്വേഷണത്തിലാണ്.

കോക്പിറ്റില്‍ അപ്രതീക്ഷിത ആക്രമണം

വിമാനം പറന്നുകൊണ്ടിരിക്കെയാണ് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനെ ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സ്മിത് മച്ച്ഛാറിന് കുത്തേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിനിടെ വിമാനത്തിന്റെ നിയന്ത്രണത്തില്‍ പ്രശ്‌നമുണ്ടാകുകയും വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുകയും ചെയ്തതായി വിമാന നിരീക്ഷണ സംവിധാനങ്ങളില്‍ നിന്നും വിവരം ലഭിക്കുന്നു. ഏകദേശം 34,000 അടി ഉയരത്തില്‍ പറന്നിരുന്ന വിമാനം വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ആയിരക്കണക്കിന് അടി താഴേക്ക് എത്തിയതായി ഫ്‌ളൈറ്റ് ട്രാക്കിങ് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരിലും ജീവനക്കാരിലും വലിയ ആശങ്കയുണ്ടായി.

എന്നാല്‍ പരിക്കേറ്റിട്ടും സ്മിത് മച്ച്ഛാര്‍ ആക്രമണത്തെ ചെറുത്തുനിന്നു. കോക്പിറ്റ് വാതില്‍ തുറക്കാന്‍ സാധിച്ചതോടെ യാത്രക്കാരും മറ്റ് ജീവനക്കാരും അകത്തേക്ക് എത്തി ആക്രമണം തടയാന്‍ സഹായിച്ചു. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് പരിശീലനം ലഭിച്ച പൈലറ്റുമാര്‍ നിയന്ത്രണം ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

സൗദിയില്‍ ലാന്‍ഡിങ്

സംഭവത്തെ തുടര്‍ന്ന് വിമാനം ലക്ഷ്യസ്ഥാനമായ ടെല്‍ അവീവിലേക്ക് പോകാതെ സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ സാധിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം. ആക്രമണം നടത്തിയതായി ആരോപിക്കപ്പെടുന്ന പൈലറ്റിനെ സൗദി അധികൃതര്‍ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിന്റെ തുടക്കത്തില്‍ വിമാനത്തില്‍ അടിയന്തര സാഹചര്യവുമായി ബന്ധപ്പെട്ട കോഡുകള്‍ പ്രക്ഷേപണം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ വിമാന റാഞ്ചലിനെക്കുറിച്ചും ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ സംഭവത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

Also Read: Etihad Rail: കാത്തിരിപ്പിന് വിരാമം; ദുബായ്-അബുദാബി എത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസിന് തുടക്കം

നെതന്യാഹുവിന്റെ അഭിനന്ദനം

ഇന്ത്യന്‍ പൈലറ്റിന്റെ ഇടപെടലിനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രത്യേകം പ്രശംസിച്ചു. കുത്തേറ്റും ഗുരുതരമായി പരിക്കേറ്റും സ്മിത് മച്ച്ഛാര്‍ തിരിച്ചടിക്കുകയും കോക്പിറ്റ് വാതില്‍ തുറക്കുകയും ചെയ്തതിലൂടെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ആക്രമണകാരിയെ കീഴ്‌പ്പെടുത്താന്‍ അവസരം ലഭിച്ചുവെന്ന് നെതന്യാഹു പറഞ്ഞു. വലിയൊരു വിമാന ദുരന്തം ഒഴിവാക്കുന്നതില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്മിത് മച്ച്ഛാര്‍ വളരെ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച നെതന്യാഹു അദ്ദേഹത്തെ യഥാര്‍ഥ നായകനെന്നും വിശേഷിപ്പിച്ചു.

ആരാണ് ക്യാപ്റ്റന്‍ സ്മിത് മച്ച്ഛാര്‍?

ഇന്ത്യന്‍ പൗരനായ സ്മിത് മച്ച്ഛാര്‍ നാല് വര്‍ഷമായി ഫ്‌ളൈദുബായിയില്‍ ജോലി ചെയ്യുകയാണ്. ഇതിന് മുമ്പ് ഏകദേശം പത്ത് വര്‍ഷം സ്‌പൈസ്ജെറ്റില്‍ സേവനമനുഷ്ഠിച്ചിരുന്നു. ബോയിങ് 737 വിമാനങ്ങളില്‍ 13 വര്‍ഷത്തിലേറെ വാണിജ്യ വിമാനപരിചയമുള്ള അദ്ദേഹത്തിന് 9,750 മണിക്കൂറിലധികം പറക്കല്‍ പരിചയമുണ്ടെന്നാണ് ലഭ്യമായ വിവരങ്ങള്‍. 2011ല്‍ സ്‌പൈസ്ജെറ്റില്‍ ചേര്‍ന്ന സ്മിത് മച്ച്ഛാര്‍ പിന്നീട് ലൈന്‍ ട്രെയിനിങ് ക്യാപ്റ്റന്‍, സീനിയര്‍ കമാന്‍ഡര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചു. 2022 ജൂണിലാണ് അദ്ദേഹം ഫ്‌ളൈദുബായിയില്‍ ക്യാപ്റ്റനായി ചേരുന്നത്.

English Summary

Israeli Prime Minister Benjamin Netanyahu praised Indian Flydubai pilot Smit Machchhar for his bravery after a mid-air cockpit attack. Despite being injured, Machchhar reportedly fought back and helped prevent a potentially serious incident.

Follow Us