AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

തൃശൂരിൽ 17 വയസുള്ള വിദ്യാർഥിനിയെ വെട്ടിക്കൊല്ലാൻ ശ്രമം: തടഞ്ഞ സുഹൃത്തിനും വെട്ടേറ്റു; യുവാവ് പിടിയിൽ

Attempt to hack 17-year-old student to death: തൃശൂർ മാളയിൽ പോളിടെക്നിക്ക് വിദ്യാർഥിനിക്ക് നേരേ വധശ്രമം. പാറക്കടവ് സ്വദേശി ആര്യയ്ക്ക് (17) നേരേയാണ് ആക്രമണം ഉണ്ടായത്. മാള ഹോളി ഗ്രേസ് കോളേജിലെ പോളിടെക്നിക് വിദ്യാർഥിനിയാണ് ആര്യ. ബുധനാഴ്ച വൈകിട്ട് 4.15 ന് കോളജിന് പുറത്തുനിന്നെത്തിയ പാറക്കടവ് സ്വദേശി ചിറപ്പണത്ത് വീട്ടിൽ നിരഞ്ജൻ (23) ആണ് ആര്യയെ ആക്രമിച്ചത്.

തൃശൂരിൽ 17 വയസുള്ള വിദ്യാർഥിനിയെ വെട്ടിക്കൊല്ലാൻ ശ്രമം: തടഞ്ഞ സുഹൃത്തിനും വെട്ടേറ്റു; യുവാവ് പിടിയിൽ
Attempt To Hack 17 Year Old Student To DeathImage Credit source: Special arrangement
Prasanth Kumar
Prasanth Kumar | Published: 30 Sep 2026 | 10:39 PM

തൃശൂർ: മാളയിൽ പോളിടെക്നിക്ക് വിദ്യാർഥിനിക്ക് നേരേ വധശ്രമം. പാറക്കടവ് സ്വദേശി ആര്യയ്ക്ക് (17) നേരേയാണ് ആക്രമണം ഉണ്ടായത്. മാള ഹോളി ഗ്രേസ് കോളേജിലെ പോളിടെക്നിക് വിദ്യാർഥിനിയാണ് ആര്യ. ബുധനാഴ്ച വൈകിട്ട് 4.15 ന് കോളജിന് പുറത്തുനിന്നെത്തിയ പാറക്കടവ് സ്വദേശി ചിറപ്പണത്ത് വീട്ടിൽ നിരഞ്ജൻ (23) ആണ് ആര്യയെ ആക്രമിച്ചത്. ക്യാമ്പസിനുള്ളിലേക്ക് കടന്നുകയറിയ നിരഞ്ജൻ ആര്യയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കൈയിൽ കരുതീയ ആയുധമെടുത്ത് വെട്ടുകയുമായിരുന്നു. തടയാൻ ശ്രമിച്ച സുഹൃത്ത് പീച്ചി കണ്ണാറ സ്വദേശി ആൽഫിനും ( 18 ) വെട്ടേറ്റു.

ആര്യയുടെ ഇടതുകൈയിലും പുറത്തും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ആര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ മാള പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴഞ്ചേരിയിൽ യുവതിയെ ജോലി സ്ഥലത്തുനിന്ന് വിളിച്ചിറക്കി യുവാവ് കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെയുണ്ടായ ഈ സംഭവം പ്രദേശത്ത് വൻ പരിഭ്രാന്തി പരത്തി.

Also Read: ഗ്രനേഡ്, കണ്ണീർവാതകം… തലസ്ഥാനത്ത് വൻ സംഘർഷം; യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി

കഴിഞ്ഞ ദിവസം കോഴഞ്ചേരി മാരാമൺ ചെട്ടിമുക്കിൽ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ കുളത്തുപ്പൂഴ സ്വദേശി ദിൻഷ എന്ന 20 വയസുകാരിയാണ് യുവാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ കേസിൽ കീഴുകര സ്വദേശിയായ ജിത്തു എന്ന യുവാവിനെ പോലീസ് അ‌റസ്റ്റ് ചെയ്തിരുന്നു. ദിൻഷയുടെ സുഹൃത്താണ് ജിത്തു. കൊലപാതകത്തിന് പിന്നിൽ പ്രണയനൈരാശ്യമെന്നാണ് പൊലീസ് പറയുന്നത്.

റിസോർട്ടിൽ ട്രെയിനി റിസപ്ഷനിസ്റ്റായി ജോലിചെയ്യുകയായിരുന്നു ദിൻഷ. യുവതിയെ പുറത്തേക്ക് വിളിച്ചിറക്കിയ ജിത്തു, സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടയിലാണ് കൈയിലുണ്ടായിരുന്ന കത്തികൊണ്ട് കഴുത്തിൽ കുത്തിയത്. കഴുത്തറക്കാനും ഇയാൾ ശ്രമിച്ചു. യുവതിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി എത്തിയത്. റിസോർട്ടിന്റെ റസ്റ്ററന്റിലേക്കുള്ള പ്രധാനകവാടം ഒഴിവാക്കി ചെറിയ ഓഡിറ്റോറിയത്തിന് സമീപത്താണ് പ്രതി കൊലപാതകം നടത്തിയത്.

എട്ടുമാസം മുമ്പ് കോഴഞ്ചേരിയിലെ സ്വകാര്യലോഡ്ജിൽ ജോലി ചെയ്യുമ്പോഴാണ് ജിത്തു ദിൻഷയെ പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയമായി. പിന്നീടാണ് പെൺകുട്ടി മാരാമണിൽ ജോലിക്കെത്തിയത്. പ്രതി ജിത്തു കോഴഞ്ചേരി കീഴുകരയുള്ള വീട്ടിൽ അച്ഛനൊപ്പമായിരുന്നു താമസം. അമ്മയും സഹോദരനും വിദേശത്താണ്. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരുന്നതേയുള്ളൂ. പ്രതി പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനാൽ സാവധാനം ചോദ്യംചെയ്താൽ മതിയെന്ന തീരുമാനത്തിലാണ് പോലീസ്.

English Summary

An attempt was made on the life of a polytechnic student in Mala, Thrissur. The victim is Arya (17), a native of Parakkadavu and a polytechnic student at Holy Grace College, Mala. She was attacked on Wednesday at 4:15 PM by Niranjan (23) a native of Parakkadavu residing at Chirappanath House who had arrived from outside the college.

Follow Us