AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jailer 2 Bindaas Song: അനിരുദ്ധ് എ​ഗെയ്ൻ! അല്ല ബൊലെലോ പിന്നാലെ ‘ബിന്ദാസ്’, ജയിലർ 2 ലെ അടുത്ത പാട്ടും പുറത്ത്

Bindaas Song Released from Rajinikanth’s Jailer 2: ഇനി വെറും രണ്ടാഴ്ച മാത്രമാണുള്ളത് ജയിലർ 2 ന്റെ റിലീസിന്. സൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസായി കാത്തിരിക്കുകയാണ് രജനീകാന്തിന്റെ ആരാധകരും സിനിമ ആസ്വാദകരും. സൺ പിക്ചേഴ്സിന്റെ ബാനറിൽ ആണ് സിനിമ എത്തുന്നത്. റിലീസ് ദിനം അടുത്തുവരുന്ന സാഹചര്യത്തിൽ സിനിമയുടെ ഓരോരോ സർപ്രൈസ് എലമെന്റുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടു കൊണ്ടിരിക്കുകയാണ്.

Jailer 2 Bindaas Song: അനിരുദ്ധ് എ​ഗെയ്ൻ! അല്ല ബൊലെലോ പിന്നാലെ ‘ബിന്ദാസ്’, ജയിലർ 2 ലെ അടുത്ത പാട്ടും പുറത്ത്
Jailer 2 Bindaas SongImage Credit source: Screen Grab
Amal KV
Amal KV | Published: 30 Sep 2026 | 11:49 PM

ഇനി വെറും രണ്ടാഴ്ച മാത്രമാണുള്ളത് ജയിലർ 2 ന്റെ റിലീസിന്. സൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസായി കാത്തിരിക്കുകയാണ് രജനീകാന്തിന്റെ ആരാധകരും സിനിമ ആസ്വാദകരും. സൺ പിക്ചേഴ്സിന്റെ ബാനറിൽ ആണ് സിനിമ എത്തുന്നത്. റിലീസ് ദിനം അടുത്തുവരുന്ന സാഹചര്യത്തിൽ സിനിമയുടെ ഓരോരോ സർപ്രൈസ് എലമെന്റുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി സിനിമയിലെ മൂന്നാമത്തെ ഗാനം റിലീസ് ചെയ്തു. അല്ല ബോലെലോ ആദ്യ ഡാൻസ് സോങ്ങിന് സമാനമായി ആണ് മൂന്നാമത്തെ പാട്ട് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ആദ്യ സോങ്ങിൽ ഷംന കാസിംന്റെ കിടിലൻ ഡാൻസ് ആണ് ഉണ്ടായിരുന്നതെങ്കിൽ ‘ബിന്ദാസ്’ എന്ന ഏറ്റവും പുതിയ ഗാനത്തിൽ നോറ ഫത്തേഹിയാണ് ചുവടു വച്ചിരിക്കുന്നത്

ബുധനാഴ്ച രാത്രിയാണ് സൺ പിക്ചേഴ്സ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ബിന്ദാസ് സോങ്ങിന്റെ ലിറിക്സ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഹിന്ദിയിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. വീണ്ടുമൊരു അനിരുദ്ധ് മാജിക് എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായം. പാട്ടിന് ഈണം നൽകുക മാത്രമല്ല പാടിയിരിക്കുന്നത് അനിരുദ്ധും ദീപ്തി സുരേഷും ചേർന്നാണ്. ഐറ്റം സോങ് എന്ന് വിശേഷിപ്പിക്കാവുന്ന പാട്ടാണ് ബിന്ദാസ്. നാലു മിനിറ്റോളം ആണ് പാട്ടിന്റെ ദൈർഘ്യം വരുന്നത്. ലിറിക്സ് വീഡിയോയിൽ പാട്ടിന്റെ ദൃശ്യാവിഷ്കാരത്തിന്റെ ക്ലിപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. രജനീകാന്തും പാട്ടിൽ വരുന്നുണ്ട്.

ജയിലർ ഒന്നാം ഭാഗത്തിലെ എല്ലാ പാട്ടുകളും ബാഗ്രൗണ്ട് മ്യൂസിക്കും വൻ തരംഗമാണ് സൃഷ്ടിച്ചത്. സ്വാഭാവികമായും ആ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോൾ പ്രേക്ഷകർ അതിനു മുകളിൽ ആകും പ്രതീക്ഷ വയ്ക്കുക. എന്തായാലും ആ പ്രതീക്ഷയെ കാക്കുന്ന പാട്ടാണ് ബിന്ദാസ് എന്ന് യൂട്യൂബിൽ വരുന്ന കമന്റുകൾ. ജയിലർ ഒന്നാം ഭാഗം വൻ വിജയം ആയതിന് പിന്നിൽ അനിരുദ്ധിന്റെ സംഗീതത്തിന് വലിയ പങ്ക് ആണ് ഉള്ളത്. ആ സിനിമയിലെ ചെറിയൊരു ബിജിഎം പോലും ഒരു ശരാശരി സിനിമാ ആസ്വാദകന്റെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്.

എന്തായാലും ഒക്ടോബർ 15ന് സിനിമ തിയേറ്ററിൽ എത്തുമ്പോൾ കൂടുതൽ സർപ്രൈസുകൾ ഉണ്ടാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. അതിൽ തന്നെ ഏറ്റവും ആകാംക്ഷ ജനിപ്പിക്കുന്ന കാര്യം ജയിലർ രണ്ടാം ഭാഗത്തിൽ ഏതൊക്കെ പ്രധാന താരങ്ങളാണ് കാമിക വേഷത്തിൽ എത്തുക എന്നുള്ളതാണ്. ഹൃതിക് റോഷൻ ആണ് സിനിമയിലെ പ്രധാന കാമിയോ വേഷം കൈകാര്യം ചെയ്യുന്നത് എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

Follow Us