AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Iran US Conflict: അമേരിക്കൻ സൈനികരെ വധിക്കുന്നവർക്ക് 40,000 ഡോളർ വാഗ്ദാനം ചെയ്ത് ഇറാൻ

US Announces 15M Dollar Reward for Info on IRGC Officials: അതേസമയം, മറുവശത്ത് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് എയ്‌റോസ്‌പേസ് ഫോഴ്‌സിൻ്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1.5 കോടി ഡോളർ വരെ പാരിതോഷികം നൽകുമെന്ന് അമേരിക്കയും പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.ആർ.ജി.സിയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾക്കും ഈ ഇനാം ലഭിക്കും

Iran US Conflict: അമേരിക്കൻ സൈനികരെ വധിക്കുന്നവർക്ക് 40,000 ഡോളർ വാഗ്ദാനം ചെയ്ത് ഇറാൻ
Iran Us ConflictImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Updated On: 30 Sep 2026 | 07:50 AM

അമേരിക്കൻ സൈന്യം കരയുദ്ധം നടത്തുന്ന സാഹചര്യമുണ്ടായാൽ, ഇറാൻ്റെ അതിർത്തിക്കുള്ളിൽ കടക്കുന്ന അമേരിക്കൻ സൈനികരെ വധിക്കുകയോ പിടികൂടുകയോ ചെയ്യുന്ന പൗരന്മാർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ. ഒരു അമേരിക്കൻ സൈനികനെ വധിക്കുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 500 കോടി തോമാൻ, അതായത് ഏകദേശം 20,000 ഡോളർ ഇനാം നൽകുമെന്ന് ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രമിനിയ വ്യക്തമാക്കി.

സൈനികരെ പിടികൂടുന്നതോ കൊലപ്പെടുത്തുന്നതോ ഒരു സ്ത്രീയാണെങ്കിൽ പ്രതിഫലം ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു. അതായത് സ്ത്രീകൾക്ക് 1000 കോടി തോമാൻ, ഏകദേശം 40,000 ഡോളർ ആയിരിക്കും പ്രതിഫലമായി ലഭിക്കുക. അമേരിക്കൻ സൈനികരെ വധിക്കുകയോ പിടികൂടുകയോ ചെയ്താൽ ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളിലുള്ളവർക്കും ഈ ഇനാം ലഭിക്കാൻ അർഹതയുണ്ടായിരിക്കും. അമേരിക്കൻ കരയാക്രമണത്തെ നേരിടാൻ ഇറാൻ സൈന്യം തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. ആക്രമണത്തിന് ഉപയോഗിച്ച ആയുധം അതിൻ്റെ യഥാർത്ഥ വിലയുടെ ഇരട്ടി തുക നൽകി സൈന്യം ഏറ്റെടുക്കുമെന്നും, പിന്നീട് അത് സൈനിക മ്യൂസിയത്തിൽ പ്രദർശിപ്പിക്കുമെന്നും അക്രമിനിയ കൂട്ടിച്ചേർത്തു.

ഇറാൻ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകിയാൽ 1.5 കോടി ഡോളർ ഇനാം പ്രഖ്യാപിച്ച് അമേരിക്ക

അതേസമയം, മറുവശത്ത് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് എയ്‌റോസ്‌പേസ് ഫോഴ്‌സിൻ്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1.5 കോടി ഡോളർ വരെ പാരിതോഷികം നൽകുമെന്ന് അമേരിക്കയും പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.ആർ.ജി.സിയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾക്കും ഈ ഇനാം ലഭിക്കും. ബ്രിഗേഡിയർ ജനറൽ അബ്ദുള്ള മെഹ്‌റാബി, അഹമ്മദ് ജാഫറാബാദി, അലി അസ്ഗർ നൊറൂസി എന്നിവരാണ് അമേരിക്ക ലക്ഷ്യമിടുന്ന ആ ഉദ്യോഗസ്ഥരെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌‌മെൻ്റിൻ്റെ ‘റിവാർഡ്‌സ് ഫോർ ജസ്റ്റിസ്’ പ്രോഗ്രാം വ്യക്തമാക്കുന്നു.

Also Read: ‘അങ്ങനെ ഒരു വാഗ്ദാനവും നൽകിയിട്ടില്ല’; ഇറാനുമേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകുമെന്ന വാർത്ത വ്യാജമെന്ന് ട്രംപ്

റിവാർഡ്‌സ് ഫോർ ജസ്റ്റിസ് എക്സിലൂടെയാണ് അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഐ.ആർ.ജി.സിക്ക് വേണ്ടി ആയുധങ്ങൾ വികസിപ്പിക്കുന്നതും ഉപകരണങ്ങൾ വാങ്ങുന്നതും ഈ എയ്‌റോസ്‌പേസ് ഫോഴ്‌സ് ആണെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. മെഹ്‌റാബി ഇതിൻ്റെ ഗവേഷണ വിഭാഗം തലവനും, ജാഫറാബാദി സൈനിക നീക്കങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനും, നൊറൂസി ഐ.ആർ.ജി.സി കോ-ഓപ്പറേറ്റീവ് ഫൗണ്ടേഷൻ ചെയർമാനുമാണ്..വിവരം നൽകുന്നവർക്ക് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറാനുള്ള സൗകര്യവും അമേരിക്ക വാഗ്ദാനം ചെയ്യുന്നുണ്ട്.

English Summary

Iran announced a $20,000 reward for anyone who kills or captures US soldiers during a ground invasion, while the US offered up to $15 million for information disrupting the financial network of Iran’s IRGC Aerospace Force.

Follow Us