Trump Confirms Mid-Trip Plane Switch: സുരക്ഷാ ഭീഷണിയെ തുടർന്ന് വിമാനം മാറിയതായി സ്ഥിരീകരിച്ച് ട്രംപ്

Trump Confirms Mid-Trip Plane Switch: സുരക്ഷാ ഭീഷണിയെ തുടർന്ന് ട്രംപ് പഴയ ബോയിംഗ് വിമാനത്തിലേക്ക് മാറിയതായി കഴിഞ്ഞ മാസം വാർത്തകൾ വന്നിരുന്നു. ഒരു കേറ്ററിംഗ് കണ്ടെയ്നറിൻ്റെ സഹായത്തോടെയാണ് പഴയ എയർഫോഴ്സ് വണ്ണിൽ നിന്ന് ട്രംപിനെ അതീവ രഹസ്യമായി C-32A വിമാനത്തിലേക്ക് മാറ്റിയെന്നാണ് വാഷിംഗ്ടൺ പോസ്റ്റിൻ്റെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. വിമാനം മാറ്റിയതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിൻ്റെ ഔദ്യോഗിക പ്രതികരണം വന്നിരുന്നില്ല

Trump Confirms Mid-Trip Plane Switch: സുരക്ഷാ ഭീഷണിയെ തുടർന്ന് വിമാനം മാറിയതായി സ്ഥിരീകരിച്ച് ട്രംപ്

ഡൊണാള്‍ഡ് ട്രംപ്‌

Updated On: 

12 Aug 2026 | 09:01 AM

വാഷിംഗ്ടൺ: തുർക്കിയിൽ വെച്ചുനടന്ന ഉച്ചകോടിക്കിടെ സുരക്ഷാ ഭീഷണിയെ തുടർന്ന് താൻ എയർഫോഴ്സ് വൺ വിമാനം മാറിയെന്ന വാർത്തകൾ സ്ഥിരീകരിച്ച് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സീക്രട്ട് സർവീസും സൈന്യവും നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ചാണ് വിമാനം മാറിയതെന്നും ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നില്ല എന്നും ട്രംപ് പ്രതികരിച്ചു. ഖത്തർ സമ്മാനിച്ച ബോയിംഗ് 747-8 വിമാനത്തിൽ നിന്ന് പഴയ എയർഫോഴ്സ് വണ്ണിലേക്കും, പിന്നീട് അവിടെ നിന്ന് രഹസ്യമായി C-32A വിമാനത്തിലേക്കും ട്രംപ് മാറിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ സ്ഥിരീകരണം.

സുരക്ഷാ ഭീഷണിയെ തുടർന്ന് ട്രംപ് പഴയ ബോയിംഗ് വിമാനത്തിലേക്ക് മാറിയതായി കഴിഞ്ഞ മാസം വാർത്തകൾ വന്നിരുന്നു. ഒരു കേറ്ററിംഗ് കണ്ടെയ്നറിൻ്റെ സഹായത്തോടെയാണ് പഴയ എയർഫോഴ്സ് വണ്ണിൽ നിന്ന് ട്രംപിനെ അതീവ രഹസ്യമായി C-32A വിമാനത്തിലേക്ക് മാറ്റിയെന്നാണ് വാഷിംഗ്ടൺ പോസ്റ്റിൻ്റെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. വിമാനം മാറ്റിയതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിൻ്റെ ഔദ്യോഗിക പ്രതികരണം വന്നിരുന്നില്ല. ഒഹായോയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം സ്ഥിരീകരിച്ചത്.\

Also Read: India-US Relation: മോദിയും ട്രംപും തമ്മില്‍ വളരെ അടുത്ത ബന്ധം, റഷ്യന്‍ ഓയില്‍ പ്രശ്‌നമെല്ലാം ഉടന്‍ തീരും; യുഎസ് ഉദ്യോഗസ്ഥന്‍

സീക്രട്ട് സർവീസിൻ്റെയും സൈന്യത്തിൻ്റെയും നിർദ്ദേശങ്ങൾ അതേപടി പാലിക്കുന്നയാളാണ് താൻ. മറ്റൊരു വിമാനത്തിൽ പോകണമെന്നാണ് അന്ന് അവർ ആവശ്യപ്പെട്ടത്. ഭീഷണിയുണ്ടായിരുന്നു എന്നാണ് കരുതുന്നത്. അവർ പറഞ്ഞത് അനുസരിച്ചു എന്നതല്ലാതെ താൻ അതിനെക്കുറിച്ച് കൂടുതലൊന്നും.ചോദിച്ചില്ലെന്ന് ട്രംപ് പറഞ്ഞു. ജനങ്ങൾക്ക് അറിയാത്ത നിരവധി ഭീഷണികൾ തനിക്കുണ്ടെന്നും, പ്രാധാന്യമുള്ള ഏതൊരു പ്രസിഡൻ്റിനും ഇത്തരം ഭീഷണികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപ് രണ്ടാമതും വിമാനം മാറിയെന്ന വിവരം ചില ഉദ്യോഗസ്ഥർ പോലും അറിഞ്ഞിരുന്നില്ല എന്നാണ് വിവരം. തുർക്കിയിൽ നിന്ന് പുറപ്പെട്ട പഴയ വിമാനത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് വിമാനത്തിൻ്റെ വിൻഡോ ഷേഡുകൾ താഴ്ത്തിയിടാൻ നിർദ്ദേശിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങളിൽ നിന്നുള്ള ശക്തമായ ഭീഷണിയെ തുടർന്നാണ് അമേരിക്കൻ പ്രസിഡൻ്റ് വിമാനം മാറ്റിയതെന്ന് ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭീഷണി ഖത്തർ നൽകിയ പുതിയ വിമാനത്തെ മാത്രമായിരുന്നില്ല എന്നും ട്രംപ് സഞ്ചരിക്കുന്ന ഏത് വിമാനത്തെയും ലക്ഷ്യം വെക്കാൻ ഇറാൻ അനുകൂല സംഘങ്ങൾ പദ്ധതിയിട്ടിരുന്നതായി യു.എസ് ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസത്തെ റിപ്പോർട്ടിൽ ആദ്യത്തെ വിമാനം മാറ്റത്തെക്കുറിച്ച് മാത്രമാണ് പരാമർശിച്ചിരുന്നത്. ബ്രിട്ടനിലെ അമേരിക്കൻ സൈനികർക്ക് പുതിയ വിമാനം കാണാൻ അവസരമൊരുക്കാനാണ് താൻ വിമാനം മാറിയതെന്നും, ഇതിന് പിന്നിൽ സുരക്ഷാ കാരണങ്ങളില്ലെന്നുമായിരുന്നു അന്ന് ട്രംപ് പ്രതികരിച്ചത്.

English Summary

US President Donald Trump confirmed making a highly classified plane switch during a recent summit in Turkey following advice from the Secret Service. Amid credible threats from Iranian proxy forces, Trump was discreetly transferred via a catering container from Air Force One to a smaller C-32A aircraft to ensure his safety.

Loading...
Unable to load recommendations.
Follow Us
വെറും വയറ്റിലെ കാപ്പികുടി ഗുണമോ ദോഷമോ? അറിയാം ഈ കാര്യങ്ങൾ
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
കരയാതെ സവാള അരിയണോ? ഈ വിദ്യകൾ പരീക്ഷിക്കൂ!
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ