Dubai Gold Price: പ്രവാസികൾക്ക് സുവർണ്ണാവസരം; ദുബായിൽ 22 കാരറ്റ് സ്വർണ്ണവില 400 ദിർഹത്തിന് താഴെ, ഒറ്റരാത്രികൊണ്ട് വമ്പൻ ഇടിവ്
Gold Price Today in Dubai: ദുബായ് റീട്ടെയിൽ വിപണിയിൽ ഒറ്റരാത്രികൊണ്ട് വലിയ വിലക്കുറവാണ് രേഖപ്പെടുത്തിയത്. മലയാളികൾ ഏറ്റവും കൂടുതൽ വാങ്ങുന്ന 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 17.50 ദിർഹം കുറഞ്ഞ് 393.75 ദിർഹത്തിലെത്തി. 411.25 ദിർഹത്തിൽ നിന്നാണ് വില 400 ദിർഹത്തിന് താഴേക്ക് പതിച്ചത്

പ്രതീകാത്മക ചിത്രം
ദുബായ്: നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്ന പ്രവാസി മലയാളികൾക്ക് വലിയ ആശ്വാസം. ദുബായിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ തുടർച്ചയായ അഞ്ചാം ദിവസവും സ്വർണ്ണവില താഴേക്ക് പതിച്ചതോടെ, കഴിഞ്ഞ മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവിലേക്കാണ് വിപണി നീങ്ങുന്നത്. യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്ന സൂചനകളും, ആഗോളതലത്തിൽ എ.ഐ ഓഹരികളിലുണ്ടായ തകർച്ചയുമാണ് സ്വർണ്ണവിലയെ പിടിച്ചുലച്ചത്.
ദുബായ് റീട്ടെയിൽ വിപണിയിൽ ഒറ്റരാത്രികൊണ്ട് വലിയ വിലക്കുറവാണ് രേഖപ്പെടുത്തിയത്. മലയാളികൾ ഏറ്റവും കൂടുതൽ വാങ്ങുന്ന 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 17.50 ദിർഹം കുറഞ്ഞ് 393.75 ദിർഹത്തിലെത്തി. 411.25 ദിർഹത്തിൽ നിന്നാണ് വില 400 ദിർഹത്തിന് താഴേക്ക് പതിച്ചത്. 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 19 ദിർഹം ഇടിഞ്ഞ് 444.25 ദിർഹത്തിൽ നിന്ന് 425.25 ദിർഹമായി. 18 കാരറ്റ് സ്വർണ്ണത്തിന് 14.25 ദിർഹം കുറഞ്ഞ് 338.00 ദിർഹത്തിൽ നിന്ന് 323.75 ദിർഹത്തിലെത്തി. 14 കാരറ്റ് സ്വർണ്ണവില 263.75 ദിർഹത്തിൽ നിന്ന് 11.25 ദിർഹം താഴ്ന്ന് 252.50 ദിർഹമായിട്ടുണ്ട്.
ഈ ആഴ്ച മാത്രം സ്വർണ്ണത്തിന് ഏകദേശം 9 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. വെള്ളി വിലയിലും ഏകദേശം 14 ശതമാനത്തിൻ്റെ ഇടിവുണ്ടായി; നിലവിൽ ഔൺസിന് 41.98 ഡോളറിലാണ് വെള്ളിയുടെ വ്യാപാരം നടക്കുന്നത്.
വിലയിടിവിന് പിന്നിലെ പ്രധാന കാരണം ?
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിൻ്റെ നിലപാടുകളാണ് സ്വർണ്ണവില ഇടിയാനുള്ള പ്രധാന കാരണം. അമേരിക്കയിലെ പണപ്പെരുപ്പം നേരിടാൻ എല്ലാ മാർഗ്ഗങ്ങളും പരിഗണിക്കുമെന്ന് ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ചിക്കാഗോ പ്രസിഡൻ്റ് ഓസ്റ്റൺ ഗൂൾസ്ബി വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു.
ആഗോള ഓഹരി വിപണിയിൽ എഐ കമ്പനികളുടെ ഓഹരികളിലുണ്ടായ തകർച്ചയാണ് സ്വർണ്ണവിലയെ ബാധിച്ച മറ്റൊരു ഘടകം. ഓഹരി വിപണിയിലുണ്ടായ നഷ്ടം നികത്താനായി നിക്ഷേപകർ കൈവശമുള്ള സ്വർണ്ണം വിറ്റഴിക്കാൻ തുടങ്ങിയത് വിലയിടിവിൻ്റെ ആക്കം കൂട്ടി.
English Summary
Dubai gold prices plunged overnight, pushing 22K below Dh400 to Dh393.75, as hawkish US Federal Reserve signals and an AI stock rout triggered bullion’s steepest weekly drop since March.