AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വിമാനത്താവളത്തിൽ നിന്ന് 10 മിനിറ്റിൽ ദുബായ് മറീനയിലേക്ക്; ലോകത്തിലെ ആദ്യ സ്ഥിരം എയർ ടാക്സി റൂട്ടിന് അംഗീകാരം

Dubai Marina Vertiport Receives GCAA Certification: ദുബായിലെ ഏറ്റവും തിരക്കേറിയ മേഖലകളെ ബന്ധിപ്പിക്കുന്ന ഈ സർവീസ് വരും കാലത്ത് റോഡ് ഗതാഗതത്തിന് ബദലായി മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജോബി ഏവിയേഷൻ്റെ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് വിമാനങ്ങൾക്ക് മണിക്കൂറിൽ ഏകദേശം 322 കിലോമീറ്റർ വരെ വേഗതയിൽ പറക്കാൻ സാധിക്കും. ഇതോടെ വിമാനത്താവളത്തിൽ നിന്ന് ദുബായ് മറീനയിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ താഴെയായി കുറയും

വിമാനത്താവളത്തിൽ നിന്ന് 10 മിനിറ്റിൽ ദുബായ് മറീനയിലേക്ക്; ലോകത്തിലെ ആദ്യ സ്ഥിരം എയർ ടാക്സി റൂട്ടിന് അംഗീകാരം
പ്രതീകാത്മക ചിത്രംImage Credit source: adventtr/Moment/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 19 Nov 2026 | 07:36 AM

ദുബായ്: ആകാശയാത്രയിൽ ചരിത്രം കുറിച്ച് ലോകത്തിലെ ആദ്യത്തെ സ്ഥിരം വെർട്ടിപോർട്ട്-ടു-വെർട്ടിപോർട്ട് ഇലക്ട്രിക് എയർ ടാക്സി റൂട്ടിന് വഴിയൊരുങ്ങി. ദുബായ് മറീനയിൽ നിർമ്മിച്ച വെർട്ടിപോർട്ടിന് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതോടെയാണിത്. യു.എസ് ആസ്ഥാനമായുള്ള ജോബി ഏവിയേഷൻ സർവീസ് നടത്തുന്ന ഈ പുതിയ റൂട്ട്, ദുബായ് മറീനയെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള പ്രധാന വെർട്ടിപോർട്ടുമായി ബന്ധിപ്പിക്കും.

ദുബായിലെ ഏറ്റവും തിരക്കേറിയ മേഖലകളെ ബന്ധിപ്പിക്കുന്ന ഈ സർവീസ് വരും കാലത്ത് റോഡ് ഗതാഗതത്തിന് ബദലായി മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജോബി ഏവിയേഷൻ്റെ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് വിമാനങ്ങൾക്ക് മണിക്കൂറിൽ ഏകദേശം 322 കിലോമീറ്റർ വരെ വേഗതയിൽ പറക്കാൻ സാധിക്കും. ഇതോടെ വിമാനത്താവളത്തിൽ നിന്ന് ദുബായ് മറീനയിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ താഴെയായി കുറയും.

അമേരിക്കൻ യൂണിവേഴ്സിറ്റി ഇൻ ദുബായ്ക്ക് തൊട്ടടുത്തായാണ് ദുബായ് മറീന വെർട്ടിപോർട്ട് ഒരുക്കിയിരിക്കുന്നത്. ഇത് ദുബായ് മറീന, ദുബായ് ഇൻ്റർനെറ്റ് സിറ്റി, സമീപത്തെ മറ്റ് റെസിഡൻഷ്യൽ – ബിസിനസ്സ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കും. അൽ ഫർദാൻ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷനിൽ നിന്ന് നടക്കാവുന്ന ദൂരത്താണ് ഈ കേന്ദ്രമെന്നതിനാൽ യാത്രക്കാർക്ക് ദുബായിലെ മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലേക്ക് വേഗത്തിൽ മാറാനും സാധിക്കും.

Also Read: Gold Rate: ദുബായിൽ സ്വർണവില റെക്കോർഡ് ഇടിവിൽ; വാങ്ങണോ, കാത്തിരിക്കണോ?

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള വെർട്ടിപോർട്ടിന് ശേഷം നിർമ്മാണം പൂർത്തിയാക്കി അംഗീകാരം നേടുന്ന രണ്ടാമത്തെ കേന്ദ്രമാണ് ദുബായ് മറീനയിലേത്. ഇതിന് പുറമെ ഡൗൺടൗൺ ദുബായ്, പാം ജുമൈറ എന്നിവിടങ്ങളിലായി രണ്ട് വെർട്ടിപോർട്ടുകളുടെ നിർമ്മാണം കൂടി പുരോഗമിക്കുകയാണ്. ഈ നാല് കേന്ദ്രങ്ങളും ചേരുന്നതായിരിക്കും ദുബായ് എയർ ടാക്സി ശൃംഖലയുടെ ആദ്യ ഘട്ടം.

വെർട്ടിപോർട്ടിന് അംഗീകാരം ലഭിച്ചെങ്കിലും യാത്രക്കാർക്കായുള്ള സർവീസുകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. വാണിജ്യ അടിസ്ഥാനത്തിൽ യാത്രക്കാരെ കയറ്റുന്നതിനുള്ള യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ്റെ അന്തിമ അംഗീകാരം കൂടി ജോബി ഏവിയേഷൻ നേടേണ്ടതുണ്ട്. ഇതിന് ശേഷം ദുബായിലെ പ്രവർത്തനാനുമതികളും അവസാനഘട്ട തയ്യാറെടുപ്പുകളും പൂർത്തിയായ ശേഷമായിരിക്കും സർവീസ് തുടങ്ങുക.

2025 ജൂൺ മുതൽ ജോബി ഏവിയേഷൻ ദുബായിൽ ഇലക്ട്രിക് എയർ ടാക്സിയുടെ പരീക്ഷണപ്പറക്കലുകൾ നടത്തിവരുന്നുണ്ട്. 2025 നവംബറിൽ മർഘാമിലെ പരീക്ഷണ കേന്ദ്രത്തിൽ നിന്ന് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന് യു.എ.ഇയിലെ ആദ്യത്തെ പോയിൻ്റ്-ടു-പോയിൻ്റ് എയർ ടാക്സി യാത്ര കമ്പനി വിജയകരമായി പൂർത്തിയാക്കിയിരുന്നു.

English Summary

Dubai Marina’s vertiport received GCAA certification, enabling the world’s first permanent electric air taxi route by Joby Aviation, cutting Dubai Airport travel time to under 10 minutes.

Follow Us