AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Gold Rate: ദുബായിൽ സ്വർണവില റെക്കോർഡ് ഇടിവിൽ; വാങ്ങണോ, കാത്തിരിക്കണോ?

UAE Gold Rate: സ്വര്‍ണവില എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയെങ്കിലും, വിപണിയില്‍ ഇനിയും കുറവുകള്‍ ഉണ്ടാകുമോ എന്ന് കൃത്യമായി പ്രവചിക്കുക എളുപ്പമല്ല. വിവാഹ ആവശ്യങ്ങള്‍ക്കോ മറ്റ് വിശേഷങ്ങള്‍ക്കോ വേണ്ടി നിശ്ചിത സമയത്തിനുള്ളില്‍ സ്വര്‍ണം വാങ്ങേണ്ടവരാണ് നിങ്ങളെങ്കില്‍, നിലവിലെ താഴ്ന്ന നിരക്കില്‍ വാങ്ങുന്നതാണ് ബുദ്ധി. വില ഇനിയും കുറയാന്‍ കാത്തുനില്‍ക്കുന്നത് ചിലപ്പോള്‍ തിരിച്ചടിയായേക്കാം.

Gold Rate: ദുബായിൽ സ്വർണവില റെക്കോർഡ് ഇടിവിൽ; വാങ്ങണോ, കാത്തിരിക്കണോ?
പ്രതീകാത്മക ചിത്രംImage Credit source: Craig Hastings/Moment Getty Images
Nithya Vinu
Nithya Vinu | Updated On: 18 Nov 2026 | 02:08 PM

ദുബായ്: പ്രവാസികൾക്ക് ആശ്വാസം, യുഎഇയിലെ സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ആഗോള വിപണിയിലുണ്ടായ കനത്ത ഇടിവിനെത്തുടര്‍ന്നാണ് ഈ ഇടിവ്. നേരത്തെ സ്വര്‍ണം വാങ്ങാന്‍ കഴിയാതെ മാറ്റിവെച്ച പ്രവാസികൾക്കും നിക്ഷേപകർക്കും വില കുറവ് വലിയൊരാശ്വാസമാണ് നൽകുന്നത്. ഇന്ന് വിപണി തുറന്നപ്പോള്‍ 24 കാരറ്റ് സ്വര്‍ണത്തിന് 8 ദിര്‍ഹം കുറഞ്ഞ് 456.25 ദിര്‍ഹം എന്ന നിരക്കിലാണ് വ്യാപാരം നടന്നത്.

22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് സ്വര്‍ണത്തിന് യഥാക്രമം 422.50 ദിര്‍ഹം, 405.25 ദിര്‍ഹം, 347.25 ദിര്‍ഹം, 271 ദിര്‍ഹം എന്നിങ്ങനെയാണ് വില. ഈ വര്‍ഷം ആദ്യമുണ്ടായ ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ആയിരക്കണക്കിന് ദിര്‍ഹത്തിന്റെ ലാഭമാണ് നിലവില്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കുന്നത്.

വിലയിലെ മാറ്റം

ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ 24 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 542 ദിര്‍ഹവും, 22 കാരറ്റ് സ്വര്‍ണം 502 ദിര്‍ഹവും വരെ എത്തിയിരുന്നു. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 3,830 ഡോളറിനും താഴേക്ക് സ്വര്‍ണവില എത്തിയതോടെ യുഎഇയിലെ റീട്ടെയിൽ വിപണിയിലും അതിന്റെ പ്രതിഫലനമുണ്ടായി.

വലിയ തോതില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഈ വിലയിടിവ് വലിയ സാമ്പത്തിക ലാഭമാണ് ഉണ്ടാക്കുന്നത്. ഉദാഹരണത്തിന്, 20 ഗ്രാം 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുള്ള വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ നൂറുകണക്കിന് ദിര്‍ഹത്തിന്റെ കുറവാണ് വരുന്നത്. 100 ഗ്രാം സ്വര്‍ണം വാങ്ങുമ്പോള്‍ ഇത് ആയിരക്കണക്കിന് ദിര്‍ഹത്തിന്റെ വ്യത്യാസവും. എന്നാല്‍, ഈ കണക്കുകളില്‍ പണിക്കൂലി, വാറ്റ് എന്നിവ ഉള്‍പ്പെടുന്നില്ല. ആഭരണങ്ങളുടെ ഡിസൈനിനനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസമുണ്ടാകാം.

ALSO READ: പൊന്ന് താഴേക്ക് തന്നെ, 2,040 രൂപയുടെ ഇടിവ്; നവംബർ 18-ലെ സ്വർണവില

വില ഇടിയാൻ കാരണം എന്ത്?

യുഎഇ ദിര്‍ഹം യു.എസ് ഡോളറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍, അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇവിടെയും പെട്ടെന്ന് പ്രതിഫലിക്കും. അമേരിക്കന്‍ ഡോളറിന്റെ മുന്നേറ്റവും, പലിശ നിരക്കുകളിലുണ്ടാകാനിടയുള്ള മാറ്റങ്ങളും ആഗോളതലത്തില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

കാത്തിരിക്കണോ?

സ്വര്‍ണവില എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയെങ്കിലും, വിപണിയില്‍ ഇനിയും കുറവുകള്‍ ഉണ്ടാകുമോ എന്ന് കൃത്യമായി പ്രവചിക്കുക എളുപ്പമല്ല. വിവാഹ ആവശ്യങ്ങള്‍ക്കോ മറ്റ് വിശേഷങ്ങള്‍ക്കോ വേണ്ടി നിശ്ചിത സമയത്തിനുള്ളില്‍ സ്വര്‍ണം വാങ്ങേണ്ടവരാണ് നിങ്ങളെങ്കില്‍, നിലവിലെ താഴ്ന്ന നിരക്കില്‍ വാങ്ങുന്നതാണ് ബുദ്ധി. വില ഇനിയും കുറയാന്‍ കാത്തുനില്‍ക്കുന്നത് ചിലപ്പോള്‍ തിരിച്ചടിയായേക്കാം.  ജ്വല്ലറികളുടെ അഡ്വാന്‍സ് ബുക്കിംഗ് സ്‌കീമുകൾ വിലക്കയറ്റത്തില്‍ സഹായിക്കും.

English Summary:

Gold prices in the UAE have fallen to their lowest levels of 2026, creating a favourable opportunity for jewellery buyers.  The fall is linked to a global decline in gold prices, as expectations of higher US interest rates and a stronger dollar have reduced demand for the precious metal.

Follow Us