Dubai: ദുബായിലെ റോബോട്ട് അധ്യാപകർ കൊള്ളാം; പഠനനിലവാരത്തിൽ എട്ട് ശതമാനം വർധയെന്ന് പഠനം

AI Powered Robot Duet To Improve Student Efficiecy: എഐ റോബോട്ടുകളുടെ സഹായത്തോടെയുള്ള പഠനരീതി വിദ്യാർത്ഥികൾക്ക് വളരെ സഹായകമാവുമെന്ന് പഠനം. 8 ശതമാനം വളർച്ചയാണ് പഠനത്തിൽ തെളിഞ്ഞത്.

Dubai: ദുബായിലെ റോബോട്ട് അധ്യാപകർ കൊള്ളാം; പഠനനിലവാരത്തിൽ എട്ട് ശതമാനം വർധയെന്ന് പഠനം

ഡ്യുവറ്റ്

Published: 

08 Jul 2025 | 02:33 PM

റോബോട്ടുകളുടെയും എഐയുടെയും സഹായത്തോടെ പഠിപ്പിക്കുന്നതിലൂടെ നിലവാരം ഉയരുന്നുണ്ടെന്ന് ദുബായ് ആസ്ഥാനമായ സർവകലാശാലയുടെ പഠനം. പഠകാലയളവിലെ ആദ്യ വർഷങ്ങളിൽ ഇത്തരം മാർഗങ്ങൾ സ്വീകരിച്ചാൽ പഠനനിലവാരം എട്ട് ശതമാനം വരെ മെച്ചപ്പെടാൻ സാധ്യതയുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്.

ദുബായിലെ റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തിൽ എഐയുടെയും റോബോട്ടിക്സിൻ്റെയും സാധ്യത വളരെ നന്നായി ഉപയോഗിക്കാനാവുമെന്നാണ് കണ്ടെത്തൽ. വിദ്യാർത്ഥികളുമായി നേരിട്ട് ബന്ധപ്പെടുന്ന, പേഴ്സണലൈസ്ഡ് ആയ എഐ റോബോട്ടുകളാണ് പ്രൊജക്ടിൽ ഉൾപ്പെട്ടിരുന്നത്. പരമ്പരാഗത രീതിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരം പഠനമാർഗത്തിലൂടെ ശരാശരി അക്കാദമിക് നിലവാരം എട്ട് ശതമാനത്തോളം വർധിച്ചു.

Also Read: UAE Golden Visa: ഇന്ത്യക്കാർക്ക് ഇനി എളുപ്പത്തിൽ ഗോൾഡൻ വീസ; പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തുവിട്ട് യുഎഇ

സർവകലാശാലയിലെ ഇലക്‌ട്രിക്കൽ എഞ്ചിനീയറിങ് ആൻഡ് കംപ്യൂട്ടിങ് സയൻസ് ഡിപ്പാർട്ട്മെൻ്റ് ചെയർമാനായ ഡോക്ടർ ജിനേൻ മോൻസെഫ് ആണ് പഠനത്തിന് നേതൃത്വം നൽകിയത്. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ എഐ റോബോട്ടുകൾ ഉൾപ്പെടുത്തുന്നതായിരുന്നു പഠനം. ഡ്യുവറ്റ് എന്ന പേരുള്ള റോബോട്ടിനെയാണ് ഇതിനായി ഇവർ ഉപയോഗിച്ചത്. കരുത്തുറ്റ മെഷീൻ ലേണിങ് അൽഗോരിതമുള്ള ഈ റോബോട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തിന് വിദ്യാർത്ഥികളെ നന്നായി സഹായിക്കാനാവും. ടെസ്റ്റ് സ്കോറുകൾ, ടാക്സ് പൂർത്തിയാക്കാനെടുക്കുന്ന സമയം തുടങ്ങിയവ പരിഗണിച്ച് ഒരു വിദ്യാർത്ഥിയുടെ കഴിവ് കൃത്യമായും പൂർണമായും മനസ്സിലാക്കാൻ ഇതിന് കഴിയും. ഓരോ വിദ്യാർത്ഥികൾക്കും വേണ്ട തരത്തിൽ പഠനരീതി അവതരിപ്പിക്കാനും റോബോട്ടിന് കഴിവുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി