AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞുപോയോ? പിഴ ഒഴിവക്കാൻ അപേക്ഷിക്കേണ്ടത് എങ്ങനെ എന്ന് അറിയു

Overstayed Your UAE Visa? Complete Guide to Getting Your Fines Waived: സന്ദർശക വിസയ്ക്ക് ഗ്രേസ് പിരീഡ് ലഭിക്കാത്തതിനാൽ വിസയുടെ കാലാവധി കഴിഞ്ഞാൽ പ്രതിദിനം 50 ദിർഹം വീതം പിഴയായി ഈടാക്കും. എന്നാൽ റസിഡൻ്റ് വിസയുള്ളവർക്ക് വിസ റദ്ദാക്കുകയോ, കാലാവധി കഴിയുകയോ ചെയ്താലും 30 ദിവസം മുതൽ ആറ് മാസം വരെ ഗ്രേസ് പിരീഡ് ലഭിക്കും

യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞുപോയോ? പിഴ ഒഴിവക്കാൻ അപേക്ഷിക്കേണ്ടത് എങ്ങനെ എന്ന് അറിയു
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 24 Sep 2026 | 05:54 PM

യു.എ.ഇയിൽ സന്ദർശക വിസയിൽ എത്തുന്നവർ പലപ്പോഴും വിസ കാലാവധി തീർന്നത് അറിയാതെ രാജ്യത്ത് തുടരാറുണ്ട്. സന്ദർശക വിസയ്ക്ക് ഗ്രേസ് പിരീഡ് ലഭിക്കാത്തതിനാൽ വിസയുടെ കാലാവധി കഴിഞ്ഞാൽ പ്രതിദിനം 50 ദിർഹം വീതം പിഴയായി ഈടാക്കും. എന്നാൽ റസിഡൻ്റ് വിസയുള്ളവർക്ക് വിസ റദ്ദാക്കുകയോ, കാലാവധി കഴിയുകയോ ചെയ്താലും 30 ദിവസം മുതൽ ആറ് മാസം വരെ ഗ്രേസ് പിരീഡ് ലഭിക്കും. വിസയുടെ ക്യാറ്റഗറി അനുസരിച്ചാണ് ഇത് തീരുമാനിക്കുന്നത്. ഗ്രേസ് പിരീഡ് കഴിഞ്ഞൂം രാജ്യത്ത് തുടർന്നാൽ ഇവരും പ്രതിദിനം 50 ദിർഹം പിഴയായി നൽകേണ്ടിവരും.

എന്നാൽ അപ്രതീക്ഷിതമായ പ്രതിസന്ധികളോ, രേഖകൾ ശരിയാകാൻ വൈകുന്നത് കാരണമോ സ്വാഭാവികമായി സംഭവിക്കുന്ന പ്രശനങ്ങളിൽ വിസ കാലവാധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്ക് ഇത്തരത്തിൽ വലിയ തുക പിഴയായി നൽകേണ്ടിവരില്ല. അത്തരം സാഹചര്യങ്ങളിൽ ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ചില കാരണങ്ങളാൽ വിസ നിയങ്ങൾ ലംഘിച്ചാലും ഫൈൻ പൂർണമായോ ഭാഗികമായോ ഒഴിവാക്കുന്നതിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി എങ്ങനെ അപേക്ഷിക്കാം എന്നാണ് ഇനി വിശദമായി പറയുന്നത്.

Also Read: Etihad Rail: എത്തിഹാദ് റെയിലിൻ്റെ ദുബായ്-അബുദാബി സർവീസ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം; ടിക്കറ്റ് നിരക്ക് ഉൾപ്പടെ അറിയേണ്ടതെല്ലാം !

ആർക്കെല്ലാം അപേക്ഷിക്കാം

എല്ലാവർക്കും ഈ സേവനം ഉപയോഗിക്കാനാകില്ല. അതിന് ചില നിബന്ധനകൾ ഉണ്ട്. നിയമലംഘനത്തിന് ചുമത്തപ്പെട്ട ഫൈൻ തുക 4000 ദിർഹമോ അതിന് മുകളിലോ ആയിരിക്കണം. ആരോഹ്യ പ്രശ്നങ്ങൾകൊണ്ടോ ജോലി നഷ്ടപ്പെട്ടതിനെ തുടർന്നോ വിസ കാലാവധി അവസാനിച്ച റസിഡൻ്റ് വിസക്കാർക്ക് കൃത്യമായ രേഖകൾ സഹിതം അപേക്ഷിക്കാവുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പിഴ അടയ്ക്കാൻ സാധിക്കാത്തവർക്കും അപേക്ഷ നൽകാം. നിങ്ങളെ കാണാതായതായി കാട്ടി തൊഴിലുടമ പരാതി നൽകിയിട്ടുണ്ട് എങ്കിൽ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിലോ, ഇമിഗ്രേഷൻ ഓഫീസിലോ പോയി ആ പരാതി ആദ്യം പരിഹരിക്കേണ്ടതാണ്.

ആവശ്യമായ രേഖകൾ

വിസ പേജ് ഉൾപ്പടെയുള്ള പാസ്പോർട്ടിൻ്റെ പകർപ്പ്, നിയമലംഘനം സംഭവിക്കാൻ ഇടയായ കാരണവും പിഴയടയ്ക്കാനുള്ള ബുദ്ധിമുട്ടും വിശദീകരിക്കുന്ന കത്ത്, കത്തിൽ പറയുന്ന കാര്യങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ എന്നിവയാണ് പിഴ ഒഴിവാക്കുന്നതിനായി പ്രധാനമായും സമർപ്പിക്കേണ്ടത്. ഫൈൻ കമ്മറ്റി ആവശ്യപ്പെടുന്ന മറ്റു രേഖകളും സമർപ്പിക്കേണ്ടിവന്നേക്കാം.

അപേക്ഷിക്കേണ്ടണ്ടത് ഇങ്ങനെ

അമെർ സെൻ്ററുകൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സേവന നിരക്കായി 390 ദിർഹം നകേണ്ടി വരും. ഇതിൽ സെൻ്ററുകൾക്ക് അനുസരിച്ച് മാറ്റം വന്നേക്കാം. ജി.ഡി,ആർ.എഫ്,എ സെൻ്ററുകളിൽ വഴി നേരിട്ടും അപേക്ഷിക്കാം രേഖകൾ സമർപ്പിച്ച് കഴിഞ്ഞാൽ അപേക്ഷ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ അധികൃതർ നേരിട്ട് ബന്ധപ്പെടും

English Summary

Expats and visitors in the UAE facing visa overstay fines above Dh4,000 can apply for a fine waiver due to financial or medical hardships through Amer centres or GDRFA offices.

നിരാകരണം: ഇത്തരം സേവനങ്ങളിലും സേവന നിരക്കുകളിലും അതത് സമയങ്ങളിൽ മാറ്റം വരുത്തിയേക്കാം. അതിനാൽ ഔദ്യോഗിക വെബ്സൈറ്റുകളോ സേവന കേന്ദ്രങ്ങളോ സന്ദർശിച്ച് നിയമവശങ്ങളിലും സേവന നിരക്കുകളിലും വ്യക്തത വരുത്തുക.

Follow Us