AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Etihad Rail: എത്തിഹാദ് റെയിലിൻ്റെ ദുബായ്-അബുദാബി സർവീസ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം; ടിക്കറ്റ് നിരക്ക് ഉൾപ്പടെ അറിയേണ്ടതെല്ലാം !

Etihad Rail Dubai-Abu Dhabi Passenger Service Ready to Launch: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമീപമാണ് ഈ പുതിയ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. അൽ ഫുർജാൻ, ദുബായ് ഇൻവെസ്റ്റ്മെൻ്റ് പാർക്ക്, ദുബായ് പ്രൊഡക്ഷൻ സിറ്റി, എക്സ്പോ സിറ്റി ദുബായ്, ദുബായ് സൗത്ത് തുടങ്ങിയ പ്രധാന ജനവാസ-വാണിജ്യ കേന്ദ്രങ്ങളിൽ നിന്നും ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 30 മിനിറ്റ് റോഡ് വഴി യാത്ര ചെയ്താൽ സ്റ്റേഷനിലെത്താം

Etihad Rail: എത്തിഹാദ് റെയിലിൻ്റെ ദുബായ്-അബുദാബി സർവീസ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം; ടിക്കറ്റ് നിരക്ക് ഉൾപ്പടെ അറിയേണ്ടതെല്ലാം !
എത്തിഹാദ് റെയിൽImage Credit source: Facebook Etihad Rail
Sumeesh T Unneen
Sumeesh T Unneen | Published: 23 Sep 2026 | 06:54 PM

എത്തിഹാദ് റെയിലിൻ്റെ ആദ്യത്തെ ദുബായ്-അബുദാബി പാസഞ്ചർ സർവീസ് ആരംഭിക്കാൻ വെറും ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ദുബായ് ജുമൈറ ഗോൾഫ് എസ്റ്റേറ്റിലെ അൽ യലയിസ് സ്റ്റേഷൻ യാത്രക്കാരെ വരവേൽക്കാനുള്ള അവസാവട്ട തയ്യാറെടുപ്പുകളിലാണ്. സ്റ്റേഷൻ്റെയും ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും നിർമ്മാണം ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. ദുബായ് മെട്രോ റെഡ് ലൈനിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനുമായി അൽ യലയിസ് സ്റ്റേഷനെ ബന്ധിപ്പിക്കുന്ന ഇൻഡോർ നടപ്പാലത്തിൻ്റെ പണി അവസാനഘട്ടത്തിലാണ്.

യാത്രക്കാർക്ക് ഇത്തിഹാദ് റെയിലിൽ നിന്നും ദുബായ് മെട്രോയിലേക്കും തിരിച്ചും എളുപ്പത്തിൽ എത്തുന്നതിനായാണ് ഈ പ്രത്യേക നടപ്പാലം ഒരുക്കിയിരിക്കുന്നത്. കൂടാതെ, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഷനിലേക്ക് മാത്രമായി പ്രത്യേകം റോഡും പ്രവേശന കവാടവും തയ്യാറാക്കിയിട്ടുണ്ട്. യാത്രക്കാർക്കായി വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും സ്റ്റേഷന് പുറത്ത് ഒരുങ്ങുകയാണ്..

Also Read: മലനിരകൾക്കിടയിൽ ഒരു ‘മാന്ത്രിക തീരം’; കൽബയുടെ മുഖച്ഛായ മാറ്റാൻ വരുന്നു അൽ ഫ്രെയ്ഷ് തടാകം!

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമീപമാണ് ഈ പുതിയ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. അൽ ഫുർജാൻ, ദുബായ് ഇൻവെസ്റ്റ്മെൻ്റ് പാർക്ക്, ദുബായ് പ്രൊഡക്ഷൻ സിറ്റി, എക്സ്പോ സിറ്റി ദുബായ്, ദുബായ് സൗത്ത് തുടങ്ങിയ പ്രധാന ജനവാസ-വാണിജ്യ കേന്ദ്രങ്ങളിൽ നിന്നും ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 30 മിനിറ്റ് റോഡ് വഴി യാത്ര ചെയ്താൽ സ്റ്റേഷനിലെത്താം. ദുബായിലെ അൽ യലയിസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലേക്കാണ് ആദ്യ യാത്രാ സർവീസ് ആരംഭിക്കുന്നത്. വെറും 57 മിനിറ്റുകൊണ്ട് ദുബായിൽ നിന്ന് അബുദാബിയിൽ എത്താം

പുതിയ റൂട്ടിലേക്കുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു എങ്കിലും ഇപ്പോൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ടിക്കറ്റ് ബുക്കിംഗ് ഉടൻ പുനരാരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാൻഡേർഡ് വൺ-വേ ടിക്കറ്റിന് 39 ദിർഹവും പ്രീമിയം ടിക്കറ്റിന് 109 ദിർഹവുമാണ് നിരക്ക്. എത്തിഹാദ് റെയിലിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ദുബായ് മെട്രോ ഗോൾഡ് ലൈൻ കൂടി വരുന്നതോടെ ഈ സ്റ്റേഷൻ്റെ പ്രാധാന്യം വീണ്ടും വർധിക്കും. 2032-ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഗോൾഡ് ലൈൻ എത്തിഹാദ് റെയിലുമായി ബന്ധിപ്പിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.

English Summary

Etihad Rail is gearing up for its first Dubai-Abu Dhabi passenger service, completing final preparations at the Al Yalayis station. The 57-minute journey will soon open for ticket bookings.

Follow Us