AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Middle East’s Best Airline: മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ പുരസ്കാരം സ്വന്തമാക്കി എമിറേറ്റ്സ്

Emirates Wins Top APEX 2026 Award for Service: 140-ലധികം രാജ്യങ്ങളിൽ നിന്നുള്ള ക്യാബിൻ ക്രൂ ജീവനക്കാരാണ് എമിറേറ്റ്സിനുള്ളത്. ഇവർ 70-ലധികം ഭാഷകൾ കൈകാര്യം ചെയ്യുന്നു. 6,500-ലധികം ചാനലുകളുള്ള ഇൻഫ്ലൈറ്റ് എന്റർടൈൻമെന്റ് സിസ്റ്റവും, വിമാനത്തിനുള്ളിൽ ഹൈ-സ്പീഡ് ഇന്റർനെറ്റ് നൽകുന്നതിനായി അതിവേഗം പുരോഗമിക്കുന്ന സ്റ്റാർലിങ്ക് വൈ-ഫൈ കണക്റ്റിവിറ്റിയും എമിറേറ്റ്സിന്റെ ജനപ്രീതി വർദ്ധിപ്പിച്ചു.

Middle East’s Best Airline: മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ പുരസ്കാരം സ്വന്തമാക്കി എമിറേറ്റ്സ്
Emirates FlightImage Credit source: Cheng Xin/Getty Images
Aswathy Balachandran
Aswathy Balachandran | Published: 12 Jun 2026 | 09:07 PM

ദുബായ്: ആഗോള വ്യോമയാന രംഗത്തെ പ്രശസ്തമായ ‘2026 ഏപെക്സ് എയർലൈൻ അവാർഡ്സിൽ’ (APEX Best in Airline Awards) മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈനായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് തിരഞ്ഞെടുക്കപ്പെട്ടു. അയർലൻഡിലെ ഡബ്ലിനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു അവാർഡ് പ്രഖ്യാപനം. യാത്രക്കാരുടെ നേരിട്ടുള്ള പ്രതികരണങ്ങളുടെയും റേറ്റിംഗിന്റെയും അടിസ്ഥാനത്തിലാണ് ഈ നേട്ടം.

യാത്രക്കാരുടെ സൗകര്യം, ക്യാബിൻ സർവീസ്, ഭക്ഷണം-പാനീയങ്ങൾ, ഇൻഫ്ലൈറ്റ് എന്റർടൈൻമെന്റ്, വൈ-ഫൈ കണക്റ്റിവിറ്റി എന്നീ 5 പ്രധാന മേഖലകളിൽ എമിറേറ്റ്സ് കാഴ്ചവെച്ച മികച്ച സേവനങ്ങളാണ് പുരസ്കാരത്തിന് അർഹമാക്കിയത്.

Also Read – US- Iran Conflicts: യുദ്ധഭീതി ഒഴിഞ്ഞോ? അവസാന നിമിഷം ഇറാൻ ആക്രമണത്തിൽ നിന്ന് പിന്മാറി ട്രംപ്, കാരണം എന്ത്

എമിറേറ്റ്സിന്റെ എയർബസ് A380, എയർബസ് A350, ബോയിംഗ് 777 വിമാനങ്ങളിലെ സീറ്റുകളുടെ മികച്ച സൗകര്യങ്ങൾ യാത്രക്കാർ പ്രത്യേകം എടുത്തുപറഞ്ഞു. ഒക്ടോബർ മുതൽ ഇക്കോണമി ക്ലാസിൽ ക്രമീകരിക്കാൻ സാധിക്കുന്ന എട്ട് വഴികളുള്ള ഹെഡ്‌റെസ്റ്റോടു കൂടിയ പുതിയ സീറ്റുകൾ എമിറേറ്റ്സ് അവതരിപ്പിക്കും. കൂടാതെ, ബിസിനസ്സ് ക്ലാസിൽ പൂർണ്ണമായും കിടക്കാൻ പാകത്തിലുള്ള ബെഡ്ഡുകളും, ഫസ്റ്റ് ക്ലാസിൽ അത്യാധുനിക ക്ലൈമറ്റ് കൺട്രോളോട് കൂടിയ അടച്ചുപൂട്ടാവുന്ന സ്വകാര്യ സ്യൂട്ടുകളും എമിറേറ്റ്സ് ഒരുക്കുന്നുണ്ട്.

140-ലധികം രാജ്യങ്ങളിൽ നിന്നുള്ള ക്യാബിൻ ക്രൂ ജീവനക്കാരാണ് എമിറേറ്റ്സിനുള്ളത്. ഇവർ 70-ലധികം ഭാഷകൾ കൈകാര്യം ചെയ്യുന്നു. 6,500-ലധികം ചാനലുകളുള്ള ഇൻഫ്ലൈറ്റ് എന്റർടൈൻമെന്റ് സിസ്റ്റവും, വിമാനത്തിനുള്ളിൽ ഹൈ-സ്പീഡ് ഇന്റർനെറ്റ് നൽകുന്നതിനായി അതിവേഗം പുരോഗമിക്കുന്ന സ്റ്റാർലിങ്ക് വൈ-ഫൈ കണക്റ്റിവിറ്റിയും എമിറേറ്റ്സിന്റെ ജനപ്രീതി വർദ്ധിപ്പിച്ചു. ഇതിനോടകം തന്നെ 33 ബോയിംഗ് വിമാനങ്ങളിലും 3 എയർബസ് വിമാനങ്ങളിലും സൗജന്യ സ്റ്റാർലിങ്ക് വൈ-ഫൈ ലഭ്യമാക്കിയിട്ടുണ്ട്. 2027 പകുതിയോടെ എല്ലാ വിമാനങ്ങളിലും ഈ സൌകര്യം പൂർത്തിയാക്കുമെന്നും കമ്പനി അറിയിച്ചു.

English summary

Emirates has been named the Best Overall Airline in the Middle East at the 2026 APEX Awards held in Dublin, Ireland, securing the top spot based on verified passenger feedback. The Dubai-based carrier achieved high ratings across five core areas, including exceptional seat comfort, multi-course dining options, and its world-class entertainment system featuring over 6,500 channels. Passengers also highly praised Emirates’ ongoing fleet retrofit program and the rapid rollout of free, high-speed Starlink Wi-Fi, which is scheduled to be completed across all aircraft by mid-2027.

Follow Us