Etihad ‘Rail to Road’ Car Rental Service: എത്തിഹാദ് റെയിൽ സ്റ്റേഷനുകളിൽ നിന്ന് ഇനി കാറുകൾ വാടകക്കെടുക്കാം; നിരക്കുകൾ അറിയു!

Etihad Rail Launches Deposit-Free 'Rail to Road' Car Rental Service: കാറുകൾ ബുക്ക് ചെയ്യുന്നതിന് മിനിമം സമയപരിധിയില്ല. യാത്രക്കാർക്ക് യാത്രയ്ക്ക് മുമ്പോ സ്റ്റേഷനിൽ എത്തുമ്പോൾ നേരിട്ടോ വാഹനം വാടകയ്ക്ക് എടുക്കാം. നേരിട്ടെത്തുന്ന ഉപഭോക്താക്കൾക്കായി ആവശ്യത്തിന് കാറുകൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചു. കാർ വാടകക്കെടുത്ത സ്റ്റേഷനിൽ തന്നെ തിരികെ എത്തിക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്

Etihad ‘Rail to Road’ Car Rental Service: എത്തിഹാദ് റെയിൽ സ്റ്റേഷനുകളിൽ നിന്ന് ഇനി കാറുകൾ വാടകക്കെടുക്കാം; നിരക്കുകൾ അറിയു!

പ്രതീകാത്മക ചിത്രം

Updated On: 

18 Aug 2026 | 05:13 PM

യാത്രക്കാർക്ക് പൂർണമായ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായുള്ള എത്തിഹാദ് റെയിലിൻ്റെ ‘റെയിൽ ടു റോഡ്’ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. എത്തിഹാദ് റെയിലിൻ്റെ സ്റ്റേഷനുകളിൽ നിന്നും യാത്രക്കാർക്ക് നേരിട്ട് കാറൂകൾ വാടക്കെടുക്കുന്നതിനുള്ള പദ്ധതിയാണ് ‘റെയിൽ ടു റോഡ്’ പദ്ധതിയുടെ ഭഗമായി പ്രതിദിനം 80 മുതൽ 200 ദിർഹം വരെ നിരക്കിൽ കാറുകൾ വാടകക്കെടുക്കാം. വാഹനങ്ങൾ വാടകക്കെടുക്കുമ്പോൾ പ്രത്യേകമായി സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടതില്ല എന്നത് യാത്രക്കാർക്ക് എറെ ആശ്വാസകരമാകും. ഇന്ധനം ഉൾപ്പെടെ ഈ പാക്കേജിൽ ലഭ്യമായിരിക്കും.

60 കിലോമീറ്റർ സ്റ്റാൻഡേർഡ് ഡ്രൈവ് ആണ് എല്ലാ പാക്കേജുകളിലും ലഭിക്കുക. കൂടുതൽ ദൂരം സഞ്ചരിക്കെണ്ടതുണ്ട് എങ്കിൽ അതിനായി അധിക ചാർജ് നൽകേണ്ടതായി വരും. എത്തിഹാദ് റെയിൽ യാത്രികർക്കായി നിലവിൽ പ്രാരംഭ ഓഫറുകളും കമ്പനി നൽകുന്നുണ്ട്. എന്നാൽ ഈ ഓഫറുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

എസൻഷ്യൽ, കംഫർട്ട്, സ്ട്രെച്ച് എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായാണ്‌ യാത്രികർക്ക് കാറുകൾ ലഭിക്കുക. ടൊയോട്ട യാരിസ്, ബലേനോ, ഹ്യുണ്ടായ് ആക്‌സെൻ്റ് തുടങ്ങിയ ഹാച്ച്ബാക്കുകളും ചെറിയ സെഡാനുകളുമാണ് എസൻഷ്യൽ കാറ്റഗറിയിൽ ബുക്ക് ചെയ്യുന്ന യാത്രികർക്ക് ലഭിക്കുക. കംഫർട്ട് കാറ്റഗറിയിലേക്ക് വരുമ്പോൾ മാസ്ഡ സിഎക്സ്-3, ഹ്യുണ്ടായ് ക്രെറ്റ, മാസ്ഡ 6 എന്നിവ ഉൾപ്പെടെ വലിയ സെഡാനുകളും കോംപാക്റ്റ് എസ്‌.യു.വികളും ലഭിക്കും. ഓഡി എ3, മാസ്ഡ സിഎക്സ്-90, ജീപ്പ് ചെറോക്കി, നിസ്സാൻ പട്രോൾ, ജീപ്പ് റാംഗ്ലർ എന്നിവയുൾപ്പെടെയുള്ള പ്രീമിയം വാഹനങ്ങൾ സ്ട്രെച്ച് കാറ്റഗറിയിൽ ബുക്ക് ചെയ്യാനാകും.

Also Read: Rent Now, Pay Later: ദുബായിലെ പ്രവാസികൾക്ക് ആശ്വാസം; വീട്ടുവാടക തവണകളായി നൽകാൻ ‘റെൻ്റ് നൗ, പേ ലേറ്റർ’ പദ്ധതി

കാറുകൾ ബുക്ക് ചെയ്യുന്നതിന് മിനിമം സമയപരിധിയില്ല. യാത്രക്കാർക്ക് യാത്രയ്ക്ക് മുമ്പോ സ്റ്റേഷനിൽ എത്തുമ്പോൾ നേരിട്ടോ വാഹനം വാടകയ്ക്ക് എടുക്കാം. നേരിട്ടെത്തുന്ന ഉപഭോക്താക്കൾക്കായി ആവശ്യത്തിന് കാറുകൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചു. കാർ വാടകക്കെടുത്ത സ്റ്റേഷനിൽ തന്നെ തിരികെ എത്തിക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ വൺ വേ റെൻ്റൽ ഫീസ് നൽകിയാൽ ഏത് ലൊക്കേഷനിൽ വച്ചും വാഹനം തിരികെ നൽകാനാകും. എത്തിഹാദ് റെയിൽ ബുക്കിംഗിനോടൊപ്പം തന്നെ കാർ റെൻ്റൽ സർവീസും ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ യാത്രക്കാർക്ക് കാർ വാടകയ്ക്ക് എടുക്കാനാകും.

ത്രിഫ്റ്റി കാർ റെൻ്റലുമായി സഹകരിച്ചാണ് എത്തിഹാദ് റെയിൽ പദ്ധതി നടപ്പാക്കുന്നത്. അഞ്ച് വർഷത്തേക്കാണ് കരാർ. തുടക്കത്തിൽ 500 വാഹനങ്ങളായിരിക്കും ഈ സേവനത്തിനായി നീക്കിവെക്കുക. യാത്രക്കാരുടെ ആവശ്യകതയും റെയിൽ ശൃംഖലയുടെ വിപുലീകരണവും അനുസരിച്ച് വാഹനങ്ങളുടെ എണ്ണവും വർധിപ്പിക്കും. പദ്ധതിക്കായി അഞ്ച് വർഷത്തിനുള്ളിൽ 1 കോടിയിലധികം ദിർഹം നിക്ഷേപിക്കാനാണ് ത്രിഫ്റ്റി പദ്ധതിയിടുന്നത്.

English Summary

Etihad Rail partnered with Thrifty Car Rental to launch a seamless “Rail to Road” service at Abu Dhabi and Fujairah stations. Starting at Dh80 daily with no security deposit, the rental packages include prepaid fuel and a 60km allowance, offering passengers convenient first- and last-mile travel connectivity.

Loading...
Unable to load recommendations.
Follow Us
Related Stories
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പി കുടിക്കരുത്; കാരണമിതാ
ഓഹരി വിപണിയിലെ നഷ്ടം ഒഴിവാക്കാം, നിക്ഷേപകന് വേണം ഈ ശീലങ്ങൾ
മുല്ലപ്പൂ വാടില്ല! അല്പം അരിയും വാഴയിലയും മാത്രം മതി
വിശാഖം നാളിലെ പൂക്കളത്തിൽ ഈ പൂവ് പ്രധാനി!
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു