Donald Trump: ട്രംപ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു! ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം; അന്വേഷണം പ്രഖ്യാപിച്ച് എഫ്.എ.എ

Trump's Marine One and Commercial Jet Narrowly Avoid Collision: വാഷിംഗ്ടൺ ഡി.സി.ക്ക് മുകളിലാണ് വൻ സുരക്ഷാ വീഴ്ച ഉണ്ടായത്. സംഭവം അതീവ ഗൗരവത്തോടെ കാണുന്നതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Donald Trump: ട്രംപ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു! ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം; അന്വേഷണം പ്രഖ്യാപിച്ച് എഫ്.എ.എ

ഡോണാൾഡ് ട്രംപ്

Updated On: 

06 Aug 2026 | 09:56 AM

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സഞ്ചരിച്ച ഔദ്യോഗിക ഹെലികോപ്റ്ററായ ‘മറൈൻ വണ്ണും’ യാത്രാവിമാനവും ആകാശത്ത് വെച്ച് അപകടകരമാംവിധം തൊട്ടടുത്തെത്തി. വാഷിംഗ്ടൺ ഡി.സി.ക്ക് മുകളിലാണ് വൻ സുരക്ഷാ വീഴ്ച ഉണ്ടായത്.  പ്രസിഡന്റിന് യാതൊരുവിധ അപകടവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പൂർണ്ണ സുരക്ഷിതനായിരുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. സംഭവം അതീവ ഗൗരവത്തോടെ കാണുന്നതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും (FAA) സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവിച്ചതെന്ത്?

ഓഗസ്റ്റ് നാല് ചൊവ്വാഴ്ച വാഷിംഗ്ടണിലാണ് സംഭവം നടന്നത്. വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിൽ  നിന്ന് പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനവും ട്രംപ് സഞ്ചരിച്ച ‘മറൈൻ വൺ’ ഹെലികോപ്റ്ററുമാണ് ആകാശത്തുവെച്ച് തൊട്ടടുത്തെത്തിയത്. എയർ ട്രാഫിക് കൺട്രോളറുകളുമായുള്ള ആശയവിനിമയത്തിലുണ്ടായ തടസ്സമാണ് ഇതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

വിമാനങ്ങൾ തമ്മിൽ അപകടകരമാം വിധം അടുത്തെത്തുന്നത് തടയാൻ നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് കുറഞ്ഞത് 1.5 മൈൽ തിരശ്ചീന അകലവും 500 അടി ലംബമായ അകലവും പാലിക്കേണ്ടതുണ്ട്. എന്നാൽ ഈ സംഭവത്തിൽ ഹെലികോപ്റ്ററും യാത്രാവിമാനവും തമ്മിൽ ഒരു മൈലിൽ താഴെ മാത്രമായിരുന്നു അകലമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ALSO READ: അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ നാല് പുതിയ വിമാന സർവീസുകൾ കൂടി

അന്വേഷണം ശക്തമാക്കി

സംഭവത്തിൽ, നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശയവിനിമയ തടസ്സം നേരിട്ടപ്പോഴും എയർ ട്രാഫിക് കൺട്രോളർ ഇരു വിമാനങ്ങളിലെയും പൈലറ്റുമാരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നുവെന്നും, വിഷയത്തിൽ വിശദമായ പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.

ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ പൈലറ്റുമാരാണ് മറൈൻ വൺ ഹെലികോപ്റ്റർ പറത്തുന്നതെന്നും ഒരു ഘട്ടത്തിലും പ്രസിഡന്റിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടായിട്ടില്ലെന്നും വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി വ്യക്തമാക്കി. കാലിഫോർണിയ സന്ദർശനത്തിനായി ആൻഡ്രൂസ് എയർഫോഴ്‌സ് ബേസിലേക്ക് പോകുന്നതിനായി എയർപോർട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു ട്രംപ്. അവിടെ നിന്നാണ് അദ്ദേഹം തന്റെ പ്രസിഡൻഷ്യൽ വിമാനമായ എയർഫോഴ്‌സ് വണ്ണിൽ കയറിയത്.

English Summary:

US aviation safety investigation has been launched after Marine One, the military helicopter carrying President Donald Trump, briefly came closer than the required safety distance to a commercial passenger jet departing from Ronald Reagan Washington National Airport.

Follow Us
Related Stories
തേൻ കുടിച്ചാൽ പ്രമേഹം ഉണ്ടാകുമോ?
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു