Free Abu Dhabi Visa for Indians: അബുദാബിയിലേക്ക് പറക്കാൻ വിസ വേണ്ട; ഇന്ത്യക്കാർക്കിതാ വമ്പൻ അവസരം!

Planning a UAE Trip? Abu Dhabi Announces Free Entry Visas for Indian Tourists: പദ്ധതിയുടെ ആദ്യഘട്ടത്തിൽ 20,000 വിസകൾ വരെ സൗജന്യമായി നൽകാനാണ് ലക്ഷ്യമിടുന്നത്. അർഹരായ യാത്രക്കാരുടെ യു.എ.ഇ എൻട്രി വിസയുടെ മുഴുവൻ ചെലവും ഡി.സി.ടി അബുദാബി വഹിക്കും. ഇത് ഇന്ത്യൻ യാത്രക്കാരുടെ യാത്രാച്ചെലവ് വലിയ രീതിയിൽ കുറയ്ക്കാൻ സഹായിക്കും

Free Abu Dhabi Visa for Indians: അബുദാബിയിലേക്ക് പറക്കാൻ വിസ വേണ്ട; ഇന്ത്യക്കാർക്കിതാ വമ്പൻ അവസരം!

പ്രതീകാത്മക ചിത്രം

Published: 

11 Aug 2026 | 03:35 PM

അബുദാബിയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്കിതാ ഒരു സുവർണാവസരം. ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് എൻട്രി വിസ തികച്ചും സൗജന്യമായി ലഭിക്കുന്ന പുതിയ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുകയാണ് അബുദാബിയുടെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം. 2026 ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയാണ് ഈ ആനുകൂല്യം ലഭ്യമാവുക. എന്നാൽ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിന് ചില നിബന്ധനകൾ പാലിച്ചിരിക്കണം.

അബുദാബിയിലെ ഹോട്ടലുകളിൽ കുറഞ്ഞത് മൂന്ന് രാത്രികളെങ്കിലും തങ്ങേണ്ടതുണ്ട്. മാത്രമല്ല മടക്കയാതക്കുള്ള ടിക്കറ്റും നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുണ്ടാകണം. എങ്കിൽ മാത്രമേ വിസ സൗജന്യമായി ലഭിക്കൂ. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 20,000 വിസകൾ വരെ സൗജന്യമായി നൽകാനാണ് ലക്ഷ്യമിടുന്നത്. അർഹരായ യാത്രക്കാരുടെ യു.എ.ഇ എൻട്രി വിസയുടെ മുഴുവൻ ചെലവും ഡി.സി.ടി അബുദാബി വഹിക്കും. ഇത് ഇന്ത്യൻ യാത്രക്കാരുടെ യാത്രാച്ചെലവ് വലിയ രീതിയിൽ കുറയ്ക്കാൻ സഹായിക്കും.

ഇന്ത്യയിൽ നിന്ന് തന്നെ യാത്ര ആരംഭിക്കണം എന്നത് നിർബന്ധമാണ്. അംഗീകൃത യാത്രാ ഏജൻസികൾ വഴി ബുക്ക് ചെയ്താണ് അബ് ഉദാബിയിലേക്ക് എത്തേണ്ടത്. അബുദാബിയിലെ ഒരു ഹോട്ടലിൽ തുടർച്ചയായ മൂന്ന് രാത്രികൾ താമസിക്കണം. മടക്കയാത്രാ വിമാന ടിക്കറ്റ് ഉണ്ടായിരിക്കണം. യാത്രക്കാർക്ക് വിസയ്ക്കായി നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല. അംഗീകൃത ട്രാവൽ ഏജൻസികൾക്കും ഓൺലൈൻ ട്രാവൽ ഏജൻസികൾക്കും വേണ്ടിയാണ് ഈ പദ്ധതി പ്രത്യേകം തയ്യാറാക്കിയിരിക്കുന്നത്.

Also Read: യു.എ.ഇയിലെ പ്രവാസികൾക്ക് സന്തോഷവാർത്ത; മോണ്ടിനെഗ്രോയിലേക്ക് ഇനി വിസയില്ലാതെ പറക്കാം

വിസ ലഭ്യമാക്കുന്നതിനായി പദ്ധതിയുടെ പങ്കാളികളായ ട്രാവൽ ഏജൻസികൾക്ക് രണ്ട് ഓപ്ഷനുകളാണ് ഉള്ളത്. ഒന്നുകിൽ ഡി.സി.ടി നിയമിച്ച ഡെസ്റ്റിനേഷൻ മാനേജ്‌മെൻ്റ് കമ്പനി വഴി ഏജസികൾക്ക് അപേക്ഷകൾ പ്രോസസ് ചെയ്യാം. അങ്ങനെയെങ്കിൽ വിസയുടെ ചിലവ് ഡി.സി.ടി അബുദാബി നേരിട്ട് വഹിക്കും. അല്ലെങ്കിൽ, ട്രാവൽ പാർട്ണർമാർക്ക് അവരുടെ നിലവിലെ ഡി.എം.സി വഴി തന്നെ വിസ അനുവദിക്കാം. ഈ രീതിയിൽ അനുവദിക്കുന്ന ഓരോ വിസയ്ക്കും 285 ദിർഹം വീതം ഡി.സി.ടി അബുദാബി ഏജൻസികൾക്ക് തിരികെ നൽകും.

അബുദാബിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ടൂറിസം വിപണിയാണെന്ന് ഡി.സി.ടി അബുദാബി ഇൻ്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടർ അബ്ദുള്ള യൂസഫ് പറഞ്ഞു. വിസയുടെ ചിലവ് വഹിക്കുന്നതിലൂടെ കൂടുതൽ ഇന്ത്യക്കാർക്ക് അബുദാബിയിൽ എത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ ഉൾപ്പടെയുള്ള അനുകുല്യങ്ങൾ ഇതിനോടകം തന്നെ യു.എ.ഇ ലഭ്യമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസുകളുടെ എണ്ണവും വർധിക്കുകയാണ്.

English Summary

Abu Dhabi’s Department of Culture and Tourism is offering free UAE entry visas for Indian tourists from August 1 to October 31, 2026. To qualify, travelers must book a minimum three-night hotel stay and return flights through approved travel agencies. The initiative aims to boost tourism from India.

Follow Us
Related Stories
Colombia Earthquake: കൊളംബിയയില്‍ ഭൂചലനം; മരണസംഖ്യ 111 കടന്നു, സ്ഥിതി അതീവ ഗുരുതരം
Mojtaba Khamenei: മൊജ്തബ ഖമേനി കൊല്ലപ്പെട്ടോ? പരമോന്നത നേതാവിനെ തേടി ഇറാന്‍; പുറത്തുവന്ന ഫോട്ടോയുടെ സത്യാവസ്ഥ തേടി ജനങ്ങള്‍
Iran-US Conflict: ഇറാനില്‍ കാലുകുത്തുന്നവരെ ഉടന്‍ തീര്‍ക്കും, യുഎസിന് മുന്നറിയിപ്പ്; ട്രംപ് ആണവ വേട്ട അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്‌
സീറ്റ് ബെൽറ്റ് ഇടില്ലെന്ന് കുട്ടിക്ക് വാശി, സീറ്റിൽ എണീറ്റുനിന്നു; വിമാനം റദ്ദാക്കി
സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്ഥാനും, സൗദി അറേബ്യയും, തുർക്കിയും; നിരീക്ഷിച്ച് ഇന്ത്യ
യു.എ.ഇയിലെ പ്രവാസികൾക്ക് സന്തോഷവാർത്ത; മോണ്ടിനെഗ്രോയിലേക്ക് ഇനി വിസയില്ലാതെ പറക്കാം
കുതിച്ചുയർന്ന് സ്വർണം, ലാഭത്തിൽ വാങ്ങാൻ 2 വഴിയുണ്ട്
ലക്ഷങ്ങള്‍ ലാഭമുണ്ടക്കാന്‍ പോസ്റ്റ് ഓഫീസ് എഫ്ഡികള്‍; ലാഭമേറെ
എന്നും ദാരിദ്ര്യം! ഈ ശീലങ്ങൾ ഉടൻ മാറ്റുക
സാംസങ് ഗാലക്സി F70 പ്രോ 5G ടോപ് ഫീച്ചറുകൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു