Gold Rate: സ്വര്‍ണം അടുക്കുന്നില്ല! നിരാശയില്‍ പ്രവാസികള്‍, മലയാളികളും ആശങ്കയില്‍

Gold Price Hike in Dubai: സ്വര്‍ണത്തിന് വില വര്‍ധിക്കുമ്പോള്‍ യുഎയിലുള്ളവര്‍ സ്വര്‍ണാഭരണങ്ങള്‍, നാണയങ്ങള്‍ എന്നിവ വാങ്ങിയ്ക്കുന്നത് കുറയ്ക്കാറുണ്ട്. ഇങ്ങനെ ഡിമാന്റ് കുറയുമ്പോള്‍ വില താഴേക്കെത്തും.

Gold Rate: സ്വര്‍ണം അടുക്കുന്നില്ല! നിരാശയില്‍ പ്രവാസികള്‍, മലയാളികളും ആശങ്കയില്‍

പ്രതീകാത്മക ചിത്രം

Published: 

07 Sep 2025 | 07:08 AM

ദുബായ്: പ്രവാസികള്‍ക്ക് ആശങ്ക സമ്മാനിച്ച് ദുബായില്‍ സ്വര്‍ണവില കുതിക്കുന്നു. റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടാണ് നിലവില്‍ സ്വര്‍ണത്തിന്റെ മുന്നേറ്റം. ദുബായ് ജ്വല്ലറി സംഘടനകള്‍ പുറത്തുവിടുന്ന വിവരപ്രകാരം 22 കാരറ്റ് സ്വര്‍ണത്തിന് 400.25 ദിര്‍ഹമായി. ഇതാദ്യമായാണ് സ്വര്‍ണവില ദുബായില്‍ 400 ദിര്‍ഹത്തിന് മുകളിലേക്കെത്തുന്നത്.

ഈ വര്‍ഷം ഇതുവരെ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 116 ദിര്‍ഹം വരെ വര്‍ധിച്ചു. 316.25 ദിര്‍ഹത്തില്‍ നിന്ന് 432.25 ദിര്‍ഹമായും ഉയര്‍ന്നു. 21 കാരറ്റിന് 383.75 ദിര്‍ഹവും 18 കാരറ്റിന് 328.75 ദിര്‍ഹവുമാണ് വില. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 107.25 ദിര്‍ഹമായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില.

സ്വര്‍ണത്തിന് വില വര്‍ധിക്കുമ്പോള്‍ യുഎയിലുള്ളവര്‍ സ്വര്‍ണാഭരണങ്ങള്‍, നാണയങ്ങള്‍ എന്നിവ വാങ്ങിയ്ക്കുന്നത് കുറയ്ക്കാറുണ്ട്. ഇങ്ങനെ ഡിമാന്റ് കുറയുമ്പോള്‍ വില താഴേക്കെത്തും. എന്നാല്‍ വരാനിരിക്കുന്ന ഉത്സവങ്ങളും വിവാഹ സീസണും സ്വര്‍ണാഭരണങ്ങള്‍ക്ക് ഇനിയും വില വര്‍ധിക്കാനിടയാക്കും.

യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ യുഎഇയിലും മറ്റിടങ്ങളിലും സ്വര്‍ണവില കുതിച്ചുയര്‍ന്നു. അതേസമയം, യുഎസ് സമ്പദ്‌വ്യവസ്ഥ ഓഗസ്റ്റ് മാസത്തില്‍ വെറും 22,000 തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിച്ചത്. തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി ഉയര്‍ന്നു. 2021ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Also Read: Dubai Gold Rate: റെക്കോഡിട്ട് ദുബൈയില്‍ സ്വര്‍ണവില; മലയാളികള്‍ ഉള്‍പ്പെടെ ആശങ്കയില്‍

സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1 ശതമാനം ഉയര്‍ന്ന് 3,586.76 ഡോളറിലാണ് വ്യാപാരം. അതേസമയം, സ്വര്‍ണവില കുതിയ്ക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാണ്. കുറഞ്ഞ വിലയ്ക്ക് നാട്ടിലേക്ക് സ്വര്‍ണമെത്തിക്കാന്‍ ശ്രദ്ധിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. എന്നാല്‍ വില വര്‍ധിക്കുന്നത് തിരിച്ചടിയാകും.

എന്നാല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. നാട്ടിലേക്ക് സ്വര്‍ണം കൊണ്ടുവരുന്നതിന് പകരം ദുബായില്‍ തന്നെ നിക്ഷേപം നടത്താനുള്ള നീക്കത്തിലാണ് ഭൂരിഭാഗം പ്രവാസികളും.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
ദുബായിലെ സ്കൂളുകളിൽ ഒക്ടോബറിലെ അവധികളിൽ മാറ്റം; പുതിയ അധ്യായന വർഷത്തെ അവധികൾ അറിയാം!
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്