Gold: 20 വയസുള്ളൊരാള്‍ക്ക് സ്വര്‍ണം വില്‍ക്കാന്‍ പറ്റുമോ? ഇന്ത്യയിലെ നിയമങ്ങള്‍ ഇങ്ങനെയാണ്
Legal Age to Sell Gold in India: സ്വര്‍ണത്തിനുള്ള 70 ശതമാനം തുക നേരിട്ട് പണമായും 30 ശതമാനം ഓണ്‍ലൈനായുമാണ് നല്‍കിയത്. സ്വര്‍ണത്തിന് വില വര്‍ധിച്ചതോടെ വില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് ആരും വാങ്ങിക്കാന്‍ തയാറായില്ല.
നമ്മുടേതാണെങ്കില്‍ പോലും സ്വര്‍ണം വില്‍ക്കാന്‍ സാധിക്കാതെ പോയ അവസരങ്ങള്‍ പലരുടെയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാകും. തനിക്ക് കൈവശമുള്ള സ്വര്‍ണം വില്‍ക്കാന്‍ സാധിച്ചില്ലെന്ന് കാണിച്ച് ഒരു യുവാവ് അടുത്തിടെ തന്റെ അനുഭവം പങ്കിട്ടിരുന്നു. 20 വയസാണ് ഇയാളുടെ പ്രായം. പ്രായപൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളില്‍ നിന്നും ആരും സ്വര്‍ണം വാങ്ങിക്കാതിരുന്നത്. യഥാര്‍ഥത്തില്‍ നമ്മുടെ രാജ്യത്ത് സ്വര്‍ണം വില്‍ക്കുന്നതിന് പ്രത്യേക പ്രായം നിഷ്‌കര്‍ഷിച്ചിട്ടുണ്ടോ?
തന്റെ ചെറുകിട ഓണ്‍ലൈന്‍ ബിസിനസില്‍ നിന്നുള്ള ലാഭം ഉപയോഗിച്ചാണ് യുവാവ് 100 ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങിച്ചത്. സ്വര്‍ണത്തിനുള്ള 70 ശതമാനം തുക നേരിട്ട് പണമായും 30 ശതമാനം ഓണ്‍ലൈനായുമാണ് നല്‍കിയത്. സ്വര്‍ണത്തിന് വില വര്‍ധിച്ചതോടെ വില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് ആരും വാങ്ങിക്കാന്‍ തയാറായില്ല.
ഇന്ത്യയില്‍ സ്വര്‍ണം വില്‍ക്കാന്‍ പ്രായമുണ്ടോ?
നമ്മുടെ രാജ്യത്തെ 20 വയസായ പൗരന്മാര്‍ക്ക് സ്വര്‍ണം വില്‍ക്കുന്നതില്‍ നിയമപരമായ തടസങ്ങളില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ സ്വര്‍ണം വാങ്ങിച്ച സമയത്തെ രസീതുകളും നിങ്ങളുടെ സാധുവായ തിരിച്ചറിയല്‍ രേഖയും വില്‍ക്കുന്ന സമയത്ത് കൈവശം വെക്കുന്നത് പ്രക്രിയ സുഗമമാക്കുന്നു.




സ്വര്‍ണവും നികുതി നിയമങ്ങളും
ഇന്ത്യയില്‍ സ്വര്‍ണം കൈവശം വെക്കുന്നതിന് നിയമപരമായ പരിധികളൊന്നും തന്നെയില്ല. എന്നാല്‍ ആദായനികുതി പരിശോധനകളില്‍ സ്വര്‍ണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കണം. മതിയായ രേഖകളില്ലാതെ വലിയ അളവില്‍ സ്വര്‍ണം കൈവശം വെക്കുന്നത് സൂക്ഷ്മപരിശോധനകള്‍ക്ക് കാരണമാകും. ഒരാളുടെ ആകെ വരുമാനം 50 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ ആദായനികുതി റിട്ടേണില്‍ ഗാര്‍ഹിക ആസ്തിക്കളുടെ വിഭാഗത്തില്‍ സ്വര്‍ണം ഉള്‍പ്പെടുത്തണം.
Also Read: Gold Rate Today: സ്വര്‍ണം മുകളിലേക്ക് തന്നെ; ഒറ്റയടിക്ക് കൂടിയത് 640 രൂപ; ഇന്നത്തെ നിരക്ക് അറിയാം
എത്ര വരെ കൈവശം വെക്കാം
രാജ്യത്തെ വിവാഹിതയായ സ്ത്രീകള്‍ക്ക് 500 ഗ്രാം വരെ സ്വര്‍ണം കൈവശം വെക്കാം.
അവിവാഹിതയായ സ്ത്രീയ്ക്ക് 250 ഗ്രാം വരെ
പുരുഷന്മാര്‍ക്ക് 100 ഗ്രാം വരെ