AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: സ്വര്‍ണവില നിശ്ചയിക്കുന്നതാരാണ്? ദിവസം എത്ര തവണ നിരക്ക് മാറും?

Who Decides Gold Price: സ്വര്‍ണവില ഉയരുന്ന വാര്‍ത്തയല്ലാതെ കുറഞ്ഞുവെന്ന് കേള്‍ക്കാനാകുന്നില്ല എന്നാണ് പലരുടെയും പരാതി. ഈയൊരു സാഹചര്യത്തില്‍ ആരാണ് വില നിശ്ചയിക്കുന്ന് എന്ന സംശയം നിങ്ങളിലുണ്ടോ?

Gold Rate: സ്വര്‍ണവില നിശ്ചയിക്കുന്നതാരാണ്? ദിവസം എത്ര തവണ നിരക്ക് മാറും?
പ്രതീകാത്മക ചിത്രം Image Credit source: ericsphotography/Getty Images
shiji-mk
Shiji M K | Published: 06 Sep 2025 18:21 PM

ലോകം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് സ്വര്‍ണവിലയെ കുറിച്ചാണ്. വിപണിയിലെ ചെറിയ മാറ്റങ്ങള്‍ പോലും സ്വര്‍ണത്തെ കാര്യമായി തന്നെ ബാധിക്കുന്നു. സ്വര്‍ണവില എന്നെങ്കിലും കുറയുമെന്ന പ്രതീക്ഷയില്‍ കഴിയുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ കാര്യമായ ഇടിവൊന്നും തന്നെ വിലയുടെ കാര്യത്തില്‍ സംഭവിക്കുന്നില്ല.

എന്നും സ്വര്‍ണവില ഉയരുന്ന വാര്‍ത്തയല്ലാതെ കുറഞ്ഞുവെന്ന് കേള്‍ക്കാനാകുന്നില്ല എന്നാണ് പലരുടെയും പരാതി. ഈയൊരു സാഹചര്യത്തില്‍ ആരാണ് വില നിശ്ചയിക്കുന്ന് എന്ന സംശയം നിങ്ങളിലുണ്ടോ?

സ്വര്‍ണവില നിശ്ചയിക്കുന്നതാര്?

ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ (എല്‍ബിഎംഎ) എന്ന അന്താരാഷ്ട്ര വ്യാപാര സംഘടനയാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്. ബുള്ളിയന്‍ ബാങ്കുകള്‍ നടത്തുന്ന ദിവസേനയുള്ള ഇലക്ട്രോണിക് ലേലത്തിലൂടെയാണ് വില നിര്‍ണയം.

പ്രധാന സ്വര്‍ണ ഡീലര്‍മാരും ബാങ്കുകളും ഉള്‍പ്പെടെയുള്ള പങ്കാളികള്‍ രണ്ട് ദൈനംദിന സെഷനുകളില്‍ ഒരു നിശ്ചിത വിലയ്ക്ക് വില്‍ക്കല്‍, വാങ്ങല്‍ ഓര്‍ഡറുകള്‍ സമര്‍പ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണ വില നിശ്ചയിക്കുന്നത്. സുതാര്യവും ഇലക്ട്രോണിക് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായ പ്രക്രിയയാണ് ഇത്.

വില നിശ്ചയിക്കല്‍

ഇലക്ട്രോണിക് ലേലം

ഇന്റര്‍കോണ്ടിനെന്റല്‍ എക്‌സ്‌ചേഞ്ച് കൈകാര്യം ചെയ്യുന്ന ഒരു ഇലക്ട്രോണിക് ലേല നടപടിയിലൂടെയാണ് സ്വര്‍ണവില തീരുമാനിക്കുന്നത്.

രണ്ട് തവണ

സ്വര്‍ണം വാങ്ങാനോ വില്‍ക്കാനോ ഉള്ള വില തീരുമാനിക്കുന്നതിനായി ദിവസേന രണ്ട് തവണയാണ് ലേലം നടക്കുന്നത്.

പങ്കാളികള്‍

ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷനില്‍ അംഗങ്ങളായ പ്രധാന സ്വര്‍ണ ഡീലര്‍മാരും ബാങ്കുകളുമാണ് ലേലം നടത്തുന്നത്.

ബെഞ്ച്മാര്‍ക്ക് വില

സ്വര്‍ണ വിപണിയുടെ ആഗോള മാനദണ്ഡമായാണ് ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്റെ പ്രവര്‍ത്തനം. ഇത് പ്രാദേശിക വിപണികളെയും സ്വാധീനിക്കുന്നു.

Also Read: Gold: 20 വയസുള്ളൊരാള്‍ക്ക് സ്വര്‍ണം വില്‍ക്കാന്‍ പറ്റുമോ? ഇന്ത്യയിലെ നിയമങ്ങള്‍ ഇങ്ങനെയാണ്

ഇതിന് പുറമെ കോമെക്‌സ് (കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് – യുഎസ്എ) ഉം സ്വര്‍ണ നിരക്ക് തീരുമാനിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. പണപ്പെരുപ്പം, പലിശ നിരക്ക്, യുഎസ് ഡോളറിന്റെ ശക്തി, ആഗോള രാഷ്ട്രീയ സംഭവങ്ങള്‍ തുടങ്ങി ഘടകങ്ങളുടെ സ്വാധീനത്താല്‍ മാര്‍ക്കറ്റിലെ വിതരണവും ആവശ്യകതയും അനുസരിച്ചാണ് കോമെക്‌സ് സ്വര്‍ണ നിരക്ക് നിശ്ചയിക്കുന്നത്.

ഭാവിയിലെ വാങ്ങലുകള്‍ക്കായി ബെഞ്ച്മാര്‍ക്ക് വിലകള്‍ നിശ്ചയിക്കുന്നതിനോടൊപ്പം ലോകമെമ്പാടുമുള്ള വിപണികള്‍ക്ക് തത്സമയ ഡാറ്റയും കോമെക്‌സ് നല്‍കുന്നു. ഇതുവഴി ആഗോള സ്‌പോട്ട് വിലകളെ സ്വാധീനിക്കുന്ന കോമെക്‌സ് എക്‌സ്‌ചേഞ്ചിലെ വാങ്ങല്‍, വില്‍പന പ്രക്രിയയിലൂടെയാണ് വിലകള്‍ തീരുമാനിക്കുന്നത്.