AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dubai Gold Rate: റെക്കോഡിട്ട് ദുബൈയില്‍ സ്വര്‍ണവില; മലയാളികള്‍ ഉള്‍പ്പെടെ ആശങ്കയില്‍

Gold Price Hike in Dubai: രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം രാവിലെ സ്‌പോട്ട് ഗോള്‍ഡിന് 1.39 ശതമാനം വര്‍ധിച്ച് 1 ഔണ്‍സിന് 3,495.79 ഡോളറിലേക്കെത്തി വില. അതിനാല്‍ തന്നെ എപ്പോള്‍ സ്വര്‍ണം വില്‍ക്കണം, എപ്പോള്‍ വാങ്ങണം, നിക്ഷേപം നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു.

Dubai Gold Rate: റെക്കോഡിട്ട് ദുബൈയില്‍ സ്വര്‍ണവില; മലയാളികള്‍ ഉള്‍പ്പെടെ ആശങ്കയില്‍
പ്രതീകാത്മക ചിത്രംImage Credit source: PTI
shiji-mk
Shiji M K | Published: 03 Sep 2025 09:37 AM

ദുബായില്‍ സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തി. 24 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 420 ദിര്‍ഹത്തിന് മുകളിലാണ് നിലവിലെ വില. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടോടെ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 422.25 ദിര്‍ഹമായി ഉയര്‍ന്നു. സ്വര്‍ണവിലയിലുണ്ടായ കുതിപ്പ് വാങ്ങാന്‍ ആഗ്രഹിച്ചവര്‍ക്കും വില്‍ക്കാന്‍ കാത്തിരിക്കുന്നവര്‍ക്കും വെല്ലുവിളിയുണ്ടാക്കുന്നു.

മറ്റ് സ്വര്‍ണാഭരണങ്ങളുടെ വില

  • 22 കാരറ്റ്- 391.25 ദിര്‍ഹം
  • 21 കാരറ്റ്- 375.0 ദിര്‍ഹം
  • 18 കാരറ്റ്- 321.25 ദിര്‍ഹം എന്നിങ്ങനെയാണ്

രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം രാവിലെ സ്‌പോട്ട് ഗോള്‍ഡിന് 1.39 ശതമാനം വര്‍ധിച്ച് 1 ഔണ്‍സിന് 3,495.79 ഡോളറിലേക്കെത്തി വില. അതിനാല്‍ തന്നെ എപ്പോള്‍ സ്വര്‍ണം വില്‍ക്കണം, എപ്പോള്‍ വാങ്ങണം, നിക്ഷേപം നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു.

യുഎഇയിലുള്ള ഏഷ്യക്കാരായ പ്രവാസികള്‍ സ്വര്‍ണത്തെ മികച്ച നിക്ഷേപമായാണ് വിലയിരുത്തുന്നത്. കൂടാതെ തലമുറകളായി സമ്പത്ത് കൈമാറാനുള്ള മാര്‍ഗമായും യുഎഇയിലുള്ളവര്‍ സ്വര്‍ണത്തെ പരിഗണിക്കുന്നു. മികച്ച നിക്ഷേപമായ സ്വര്‍ണത്തിന് വില വര്‍ധിക്കുന്നത് വില്‍ക്കുന്നവര്‍ക്ക് ഗുണം ചെയ്യുമെങ്കിലും വാങ്ങി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത്ര നല്ലതല്ല.

Also Read: Gold Rate: സ്വർണ വില 80,000ലേക്കോ? വൻ കുതിപ്പിലും ആളുകള്‍ വാങ്ങിക്കൂട്ടുന്നു; കാരണം ഇത്….

സ്വര്‍ണവില ഉയരാന്‍ കാരണം

  • സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് വര്‍ധിപ്പിച്ചു
  • പലിശ നിരക്കുകളിലുണ്ടായ ഇടിവ്
  • അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍

എന്നീ കാരണങ്ങളാണ് ലോകത്ത് സ്വര്‍ണവില ഉയരുന്നതിന് വഴിവെക്കുന്നത്.