UAE Ramadan Offers: റംസാനിൽ വൻ ഓഫറുകൾ; 10,000-ത്തിലേറെ ഉത്പന്നങ്ങൾക്ക് 50 ശതമാനം വിലക്കിഴിവ്

UAE Ramazan Big Offers: റംസാൻ മാസങ്ങളിൽ രാജ്യത്ത് നിയലംഘനങ്ങൾ നടക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ വിവിധയിടങ്ങളിലായി പരിശോധനകൾ നടത്തും. കൃത്രിമത്വം, ഗുണനിലവാരപ്രശ്നങ്ങൾ, തട്ടിപ്പുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ടോൾ ഫ്രീ നമ്പറായ 8001222 വഴിയോ സാമ്പത്തികമന്ത്രാലയത്തിന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകൾ വഴിയോ റിപ്പോർട്ടുചെയ്യണമെന്നും പൊതുജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

UAE Ramadan Offers: റംസാനിൽ വൻ ഓഫറുകൾ; 10,000-ത്തിലേറെ ഉത്പന്നങ്ങൾക്ക് 50 ശതമാനം വിലക്കിഴിവ്

പ്രതീകാത്മക ചിത്രം

Published: 

26 Feb 2025 | 06:46 PM

അബുദാബി: റംസാൻ ആഘോഷം പൊടിപൊടിക്കാൻ ഒരുങ്ങുകയാണ് യുഎഇ. ഇതിനായി ഏകദേശം 644 പ്രധാന ഔട്ട്‌ലെറ്റുകളാണ് ഉല്പന്നങ്ങൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 10,000-ത്തിലേറെ ഉത്പന്നങ്ങൾക്ക് 50 ശതമാനത്തിലേറെ വിലക്കിഴിവാണ് ലഭിക്കുക. വിശുദ്ധമാസത്തിലെ ഈ ഓഫർ പ്രഖ്യാപനങ്ങൾ നടത്തിയത് യുഎഇ സാമ്പത്തികമന്ത്രാലയമാണ്.

5500 ഉത്പന്നങ്ങൾക്ക് 65 ശതമാനം കിഴിവാണ് ലുലു ഹൈപ്പർമാർക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചുമാസമായി യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വലിയ ഇറക്കുമതിയാണ് ഉണ്ടായിരിക്കുന്നത്. അൽ അവീർ മാർക്കറ്റിലേക്ക് പ്രതിദിനം 15,000 ടണ്ണും അബുദാബിയിലേക്ക് പ്രതിദിനം 6000 ടൺ ഭക്ഷ്യവസ്തുക്കളുമാണ് ഇറക്കുമതി ചെയ്യുന്നതെന്നും മന്ത്രാലയത്തിലെ ഉപഭോക്തൃസംരക്ഷണ, വാണിജ്യനിയന്ത്രണ ഡയറക്ടർ സുൽത്താൻ ഡാർവിഷ് പറഞ്ഞു.

അടുത്തിടെ യുഎഇയിൽ ഒമ്പത് ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വർദ്ധനവുണ്ടാകുമെന്ന് അറിയിച്ചിരുന്നു. അവശ്യവസ്തുക്കളുടെ വില ഉയർത്തുന്നില്ലെന്നുറപ്പാക്കാൻ കർശനപരിശോധനകളും നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. റംസാനിൽ പ്രാദേശിക വിതരണം തടസ്സപ്പെടാതിരിക്കാനുള്ള എല്ലാ നടപടികളും ഉറപ്പാക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

റംസാൻ മാസങ്ങളിൽ രാജ്യത്ത് നിയലംഘനങ്ങൾ നടക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ വിവിധയിടങ്ങളിലായി പരിശോധനകൾ നടത്തും. ഈ വർഷം ഇതുവരെ മന്ത്രാലയം 768 പരിശോധനാ കാമ്പയിനുകളാണ് നടത്തി. ഇതുവഴി കാർഷോറൂമുകളിൽ വ്യാജ സ്പെയർപാർട്‌സുൾപ്പെടെ 8399 നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്താനായത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ വിശ്വാസ്യതയും ഇക്കൂട്ടത്തിൽ പരിശോധിക്കുന്നുണ്ട്.

കൃത്രിമത്വം, ഗുണനിലവാരപ്രശ്നങ്ങൾ, തട്ടിപ്പുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ടോൾ ഫ്രീ നമ്പറായ 8001222 വഴിയോ സാമ്പത്തികമന്ത്രാലയത്തിന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകൾ വഴിയോ റിപ്പോർട്ടുചെയ്യണമെന്നും പൊതുജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞവർഷം മന്ത്രാലയത്തിന് 1891 ഉപഭോക്തൃപരാതികളാണ് ലഭിച്ചത്. അതിൽ 93 ശതമാനവും സമയബന്ധിതമായി വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സുൽത്താൻ ഡാർവിഷ് അറിയിച്ചു.

Follow Us
Related Stories
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്