AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Hajj 2026: ഹജ്ജ് 2026: സുരക്ഷയ്ക്കും തിരക്ക് നിയന്ത്രണത്തിനുമായി ഡ്രോണുകളും എഐയും സജ്ജമാക്കി സൗദി അറേബ്യ

Hajj 2026 Goes High-Tech: പുണ്യസ്ഥലങ്ങളിൽ ജനത്തിരക്ക് വർദ്ധിക്കുന്നത് മുൻകൂട്ടി പ്രവചിക്കാനും തീർത്ഥാടകരെ മറ്റ് സുരക്ഷിതമായ റൂട്ടുകളിലേക്ക് തിരിച്ചുവിടാനും AI അധിഷ്ഠിത ക്രൗഡ് അനാലിസിസ് (Crowd Analysis) സംവിധാനം സഹായിക്കും. തത്സമയ വീഡിയോ ദൃശ്യങ്ങളും തെർമൽ ക്യാമറകളിൽ നിന്നുള്ള ചിത്രങ്ങളും വിശകലനം ചെയ്യാൻ ശേഷിയുള്ള AI പ്ലാറ്റ്‌ഫോമുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളതെന്ന് സൗദി ഡാറ്റാ അതോറിറ്റി വ്യക്തമാക്കി.

Hajj 2026: ഹജ്ജ് 2026: സുരക്ഷയ്ക്കും തിരക്ക് നിയന്ത്രണത്തിനുമായി ഡ്രോണുകളും എഐയും സജ്ജമാക്കി സൗദി അറേബ്യ
Hajj 2026 (4)Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 25 May 2026 | 04:38 PM

റിയാദ്: ഈ വർഷത്തെ (2026) ഹജ്ജ് തീർത്ഥാടനം സുരക്ഷിതവും സുഗമവുമാക്കാൻ അത്യാധുനിക സാങ്കേതികവിദ്യകൾ വിന്യസിച്ച് സൗദി അറേബ്യ. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃതമായി പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനുമായി ഡ്രോണുകൾ, കൃത്രിമബുദ്ധി (AI), അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഇത്തവണ സജ്ജമാക്കിയിട്ടുണ്ടെന്ന് സൗദി പത്രമായ ‘ഉക്കാദ്’ റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ വാർഷിക മതസമ്മേളനങ്ങളിൽ ഒന്നായ ഹജ്ജിനെത്തുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകർക്ക് സുരക്ഷയൊരുക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ സുരക്ഷാ-ഓർഗനൈസേഷണൽ പ്ലാനിന്റെ ഭാഗമായാണ് ഈ നടപടികൾ.

ഡ്രോൺ നിരീക്ഷണവും ഫേഷ്യൽ റെക്കഗ്നിഷനും

വിശാലമായ പ്രദേശങ്ങൾ അതിവേഗം നിരീക്ഷിക്കുന്നതിനും പെർമിറ്റില്ലാതെ പുണ്യസ്ഥലങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുന്നവരെയും സംശയാസ്പദമായ നീക്കങ്ങളെയും ഉടനടി കണ്ടെത്താനും ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. ഡ്രോണുകളിൽ നിന്നുള്ള തത്സമയ വിവരങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഉടനടി അലേർട്ടുകളായി ലഭിക്കും.

Also Read – Dubai parking Fee: യുഎഇ പ്രവാസികൾ ശ്രദ്ധിക്കുക, അബുദാബിയിൽ പെരുന്നാൾ പ്രമാണിച്ച് സൗജന്യ പാർക്കിങ്

കൂടാതെ, സ്മാർട്ട് നിരീക്ഷണ ശൃംഖലകൾ, ഹൈ-റെസല്യൂഷൻ ക്യാമറകൾ, തെർമൽ ഇമേജിംഗ് ഉപകരണങ്ങൾ എന്നിവയും ഇതിന്റെ ഭാഗമാണ്. തീർത്ഥാടകരുടെ പ്രധാന റൂട്ടുകളിലും പുണ്യസ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കുന്നതിനായി വ്യക്തികളെ തിരിച്ചറിയാൻ ‘ഫേഷ്യൽ റെക്കഗ്നിഷൻ’ (Facial-recognition) സാങ്കേതികവിദ്യയും അധികൃതർ ഉപയോഗിക്കുന്നുണ്ട്.

തിരക്ക് നിയന്ത്രിക്കാൻ AI സാങ്കേതികവിദ്യ

പുണ്യസ്ഥലങ്ങളിൽ ജനത്തിരക്ക് വർദ്ധിക്കുന്നത് മുൻകൂട്ടി പ്രവചിക്കാനും തീർത്ഥാടകരെ മറ്റ് സുരക്ഷിതമായ റൂട്ടുകളിലേക്ക് തിരിച്ചുവിടാനും AI അധിഷ്ഠിത ക്രൗഡ് അനാലിസിസ് (Crowd Analysis) സംവിധാനം സഹായിക്കും. തത്സമയ വീഡിയോ ദൃശ്യങ്ങളും തെർമൽ ക്യാമറകളിൽ നിന്നുള്ള ചിത്രങ്ങളും വിശകലനം ചെയ്യാൻ ശേഷിയുള്ള AI പ്ലാറ്റ്‌ഫോമുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളതെന്ന് സൗദി ഡാറ്റാ അതോറിറ്റി വ്യക്തമാക്കി.

ഈ അത്യാധുനിക സംവിധാനങ്ങൾ വഴി തിരക്ക് ലഘൂകരിക്കാനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കാനും ഹജ്ജ് വേളയിലെ ഗതാഗത മാനേജ്‌മെന്റ് കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

സർവീസുകൾ കുത്തനെ കൂട്ടി കുവൈത്ത് എയർവേയ്‌സ്

വരാനിരിക്കുന്ന വേനൽക്കാലത്തെ തിരക്ക് കണക്കിലെടുത്ത് അന്താരാഷ്ട്ര സർവീസുകൾ വൻതോതിൽ വർദ്ധിപ്പിക്കാൻ കുവൈത്തിന്റെ ദേശീയ എയർലൈനായ കുവൈത്ത് എയർവേയ്‌സ് ഒരുങ്ങുന്നു. ജൂൺ മാസം മുതൽ ലോകമെമ്പാടുമുള്ള 58 സെക്ടറുകളിലേക്ക് ആഴ്ചയിൽ ഏകദേശം 728 സർവീസുകൾ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. കുവൈത്ത് എയർവേയ്‌സ് ആക്ടിങ് സിഇഒ അബ്ദുൽ വഹാബ് അൽ ഷെട്ടിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിലവിൽ ലോകത്തിലെ 45 നഗരങ്ങളിലേക്ക് ആഴ്ചയിൽ 420 സർവീസുകളാണ് കമ്പനി നടത്തിവരുന്നത്. ഇതിൽ നിന്നാണ് വലിയൊരു മുന്നേറ്റത്തിന് കമ്പനി ഒരുങ്ങുന്നത്.

English Summary

Saudi Arabia has integrated advanced technologies, including drones, artificial intelligence, and facial-recognition surveillance, to monitor crowds and prevent unauthorized access to holy sites during the 2026 Hajj season. These AI-driven platforms analyze live and thermal video feeds to predict congestion, optimize transport management, and ensure the safety of millions of pilgrims.

Follow Us