AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Pakistan Conflict: ‘ലോകം യുദ്ധം താങ്ങാവുന്ന അവസ്ഥയിലല്ല, ഇന്ത്യയും പാകിസ്ഥാനും സംഘർഷം അവസാനിപ്പിക്കണം’; ഐക്യരാഷ്ട്ര സഭ

United Nations About India Pakistan Conflict: നിലവിലെ സംഘർഷം വ്യാപിക്കാതെ തന്നെ ഇരു രാജ്യങ്ങളും നടപടികൾ സ്വീകരിക്കണമെന്നും യുഎൻ അറിയിച്ചു. അതേസമയം ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പമാണ് തങ്ങളെന്ന് അമേരിക്ക വ്യക്തമാക്കി. പാക് പ്രധാനമന്ത്രിയുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായും സംസാരിച്ചതായി യുഎസ് വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

India Pakistan Conflict: ‘ലോകം യുദ്ധം താങ്ങാവുന്ന അവസ്ഥയിലല്ല, ഇന്ത്യയും പാകിസ്ഥാനും സംഘർഷം അവസാനിപ്പിക്കണം’; ഐക്യരാഷ്ട്ര സഭ
പ്രതീകാത്മക ചിത്രം Image Credit source: Social Media/PTI
Neethu Vijayan
Neethu Vijayan | Published: 09 May 2025 | 06:55 AM

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ. ഇരു രാജ്യങ്ങളും നിലവിലെ സംഘർഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. ലോകം നിലവിൽ യുദ്ധം താങ്ങാവുന്ന അവസ്ഥയിലല്ലെന്നും യുഎൻ വക്താവ് ഫർഹാൻ അസിസ് ഹഖ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വർധിച്ചുവരുന്ന നിലവിലെ സംഘർഷത്തിൽ യുഎൻ ആശങ്കയറിയിച്ചു.

ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാനുള്ള കരുത്തില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ വ്യക്തമാക്കിയ കാര്യം വീണ്ടും ആവർത്തിക്കുകയാണ്. നിലവിലെ സംഘർഷം വ്യാപിക്കാതെ തന്നെ ഇരു രാജ്യങ്ങളും നടപടികൾ സ്വീകരിക്കണമെന്നും യുഎൻ അറിയിച്ചു. അതേസമയം ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പമാണ് തങ്ങളെന്ന് അമേരിക്ക വ്യക്തമാക്കി. പാക് പ്രധാനമന്ത്രിയുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായും സംസാരിച്ചതായി യുഎസ് വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

എന്നാൽ ഇന്ത്യ-പാക് സംഘർഷം തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വാൻസ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. ആണവ ശക്തികൾ ഏറ്റുമുട്ടുമ്പോൾ വലിയ സംഘർഷമുണ്ടാകുമെന്നും, അതിൽ ആശങ്കയുണ്ടെന്ന് തങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും വാൻസ് പറഞ്ഞു. ഈ വിഷയം എത്രയും വേഗം ശാന്തമാക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.

അതേസമയം ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉത്തരേന്ത്യയിലുള്ള പ്രധാന വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടു. ഇതുവരെ 24 വിമാനത്താവളങ്ങളാണ് അടച്ചിട്ടിരിക്കുന്നത്. ജമ്മു, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണത്തെത്തുടർന്നാണ് ഈ നടപടി.

Follow Us