AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ജോര്‍ദാനിലെ യുഎസ് ബേസ് ആക്രമിച്ച് ഇറാന്‍; അമേരിക്കയുടെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തു

Kharg Island Strike: Iran Claims Attack on US Base in Jordan: അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തത് യുദ്ധത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. സമുദ്രത്തിനടയില്‍ അയ്യായിരത്തിലധികം മീറ്റര്‍ ആഴത്തില്‍ നിലനിന്ന് തുടര്‍ച്ചയായി പത്ത് ദിവസത്തോളം ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശേഷിയുള്ള കപ്പലാണിത്. കപ്പല്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്.

ജോര്‍ദാനിലെ യുഎസ് ബേസ് ആക്രമിച്ച് ഇറാന്‍; അമേരിക്കയുടെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തു
ഇറാനില്‍ നിന്നുള്ള ദൃശ്യം Image Credit source: PTI
Shiji M K
Shiji M K | Published: 09 Sep 2026 | 06:12 AM

ടെഹ്‌റാന്‍: ഖാര്‍ഗ് ദ്വീപില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കി ഇറാന്‍. ജോര്‍ദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈലാക്രമണം നടത്തിയാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍ പ്രതികാരം വീട്ടിയത്. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പലും ഇറാന്‍ പിടിച്ചെടുത്തിട്ടുണ്ട്. ശിക്ഷാ നടപടിയുടെ ഭാഗമായി ജോര്‍ദാനിലെ അല്‍-അസ്രാഖ് താവളത്തില്‍ കനത്ത മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തത് യുദ്ധത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. സമുദ്രത്തിനടയില്‍ അയ്യായിരത്തിലധികം മീറ്റര്‍ ആഴത്തില്‍ നിലനിന്ന് തുടര്‍ച്ചയായി പത്ത് ദിവസത്തോളം ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശേഷിയുള്ള കപ്പലാണിത്. കപ്പല്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്.

തങ്ങളുടെ മൂന്ന് എണ്ണ ടാങ്കറുകള്‍ക്ക് നേരെ അമേരിക്കയുടെ ഭീഷണിയുണ്ടെന്നാണ് ആരോപിച്ചാണ് ഇറാന്റെ നടപടി. ശക്തമായ തിരിച്ചടി നല്‍കാന്‍ തങ്ങള്‍ തയാറാണെന്നും ഇറാന്‍ അറിയിച്ചു. അതേസമയം, മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തത് അമേരിക്കയെ രൂക്ഷമായി തന്നെ ബാധിച്ചേക്കും. ഇതില്‍ മേഖലയില്‍ ആക്രമണങ്ങള്‍ ശക്തമാകുന്നതിന് വഴിവെക്കുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Also Read: ഇന്ത്യയുമായുള്ള ശക്തവും എക്കാലവും നിലനില്‍ക്കുന്നതും; പെസെഷ്‌കിയാന്റെ സന്ദര്‍ശനത്തിന് മുമ്പായി ഇറാന്‍

ഇറാന്റെ നടപടികള്‍ക്കുള്ള ശിക്ഷയായി സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. ഇതിന്റെ ഭാഗമായി ഇറാനുമായി ബന്ധമുള്ള 36 സ്ഥാപനങ്ങള്‍ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. എന്നാല്‍ ഉപരോധത്തിനിടെ തന്നെ ഇറാന്റെ പ്രമുഖ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിലും ജസകിലും അമേരിക്ക ശക്തമായ സ്‌ഫോടനങ്ങള്‍ നടത്തുകയായിരുന്നു. സ്‌ഫോടനത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ല. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ അതിശക്തമായ പോരാട്ടത്തിലേക്ക് കടന്നിരിക്കുന്ന എന്ന സൂചനയാണ് നിലവില്‍ പശ്ചിമേഷ്യയില്‍ നിന്ന് വരുന്നത്.

അതേസമയം, ഇറാന്റെ ക്രൂഡ് ഓയില്‍ വാഹിനിക്കപ്പലുകള്‍ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിനെതിരെ ശക്തമാായ പ്രതികാര നടപടി ഉണ്ടാകുമെന്ന് മൊജ്തബ ഖമേനിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് തവണയാണ് ഗാര്‍ഡ് കോര്‍പ്‌സ് യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിന് നേരെ ബാലിസ്റ്റിക് മിസൈലാക്രമണങ്ങള്‍ നടത്തിയത്. ഇതിന് പിന്നാലെയായിരുന്നു യുഎസിന്റെ പ്രത്യാക്രമണം.

English Summary

Iran has claimed that a US base in Jordan was attacked following the strike on Kharg Island. Iran also said it had captured an American unmanned submarine. The developments add to tensions between Iran and the United States. The claims come amid escalating military activity in the region.

Follow Us