Mojtaba Khamenei: മൊജ്തബ ഖമേനി കൊല്ലപ്പെട്ടോ? പരമോന്നത നേതാവിനെ തേടി ഇറാന്‍; പുറത്തുവന്ന ഫോട്ടോയുടെ സത്യാവസ്ഥ തേടി ജനങ്ങള്‍

Iran Searches for Supreme Leader as New Visuals Emerge: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ റിപ്പോര്‍ട്ട് വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് മെഹര്‍ തങ്ങളുടെ നേതാവിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മൊജ്തബ ആരോഗ്യവാനാണെന്നും അദ്ദേഹം അനുയായികളുമായി സംവദിക്കുന്നുണ്ടെന്നും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Mojtaba Khamenei: മൊജ്തബ ഖമേനി കൊല്ലപ്പെട്ടോ? പരമോന്നത നേതാവിനെ തേടി ഇറാന്‍; പുറത്തുവന്ന ഫോട്ടോയുടെ സത്യാവസ്ഥ തേടി ജനങ്ങള്‍

മൊജ്തബ ഖമേനി

Published: 

10 Aug 2026 | 10:52 AM

ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട ഒട്ടേറെ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അദ്ദേഹം ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെടുമെന്ന വിവരമാണ് ഇസ്രായേലി മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ദീര്‍ഘനാളായി അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിന് പ്രധാന കാരണം.

ജൂലൈ മാസത്തിന്റെ അവസാനം ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഖമേനിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ ശക്തമായത്. പെസെഷ്‌കിയാന്‍ അധികാരമേറ്റതിന്റെ മൂന്നാം വര്‍ഷത്തിന്റെ തുടക്കത്തില്‍ നടന്ന കൂടിക്കാഴ്ച സൈനിക കാര്യങ്ങളിലും വിദേശനാണ്യ മാനേജ്‌മെന്റ്, ഊര്‍ജ്ജ ഉപഭോഗം, അന്താരാഷ്ട്ര പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു നടന്നത്.

ഈ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇറാന്റെ അര്‍ധ-ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ മെഹറാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അനുയായികളുമായി അദ്ദേഹം സംവദിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഖമേനി പൊതുജനങ്ങള്‍ക്കിടയിലും തെരുവുകളിലും സായുധ സേന കമാന്‍ഡര്‍മാരുമായും സംവദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഭാവിയില്‍ പുറത്തുവിടുമെന്ന് ബാസിജ് ഓര്‍ഗനൈസേഷന്‍ ഡെപ്യൂട്ടി ഖാസിം ഖൊറൈഷി പറഞ്ഞു. ഖമേനിയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ ചെറുക്കാന്‍ ഇത് സഹായിക്കുമെന്ന വിലയിരുത്തലും അദ്ദേഹത്തിനുണ്ട്.

ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി ഫെബ്രുവരിയില്‍ ഇസ്രായേലും യുഎസും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ മാര്‍ച്ചില്‍ മൊജ്തബയെ പുതിയ പരമോന്നത നേതാവായി വാഴിക്കുകയായിരുന്നു.

മൊജ്തബ അതീവ ഗുരുതരാവസ്ഥയില്‍

ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ റിപ്പോര്‍ട്ട് വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് മെഹര്‍ തങ്ങളുടെ നേതാവിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മൊജ്തബ ആരോഗ്യവാനാണെന്നും അദ്ദേഹം അനുയായികളുമായി സംവദിക്കുന്നുണ്ടെന്നും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Also Read: Iran-US Conflict: ഇറാനില്‍ കാലുകുത്തുന്നവരെ ഉടന്‍ തീര്‍ക്കും, യുഎസിന് മുന്നറിയിപ്പ്; ട്രംപ് ആണവ വേട്ട അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്‌

അതേസമയം, മൊജ്തബയുമായി അടുത്തിടെയൊന്നും കൂടിക്കാഴ്ച നടത്താന്‍ സാധിച്ചില്ലെന്ന തരത്തിലാണ് മസൂദ് പെസെഷ്‌കിയാന്റെ പ്രതികരണം. ജൂലൈ 21 ന് പരമോന്നത നേതാവുമായുള്ള തന്റെ ഇടപെടലുകള്‍ നടന്നിരുന്നു. എന്നാല്‍ ഓഗസ്റ്റ് മാസം മുതല്‍ അദ്ദേഹവുമായി ആശയവിനിമയം നടത്തുന്നത് വളരെയേറെ ബുദ്ധിമുട്ടേറിയ കാര്യമായി മാറിയെന്നും പ്രസിഡന്റ് പറഞ്ഞു. ഇത് നേതാവ് ജീവനോടെ ഇല്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിന് കാരണമായി.

ഫെബ്രുവരി 28ന് ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധത്തിനിടെയാണ് അലി ഖമേനി കൊല്ലപ്പെട്ടത്. അതിന് ശേഷം രാജ്യത്തെ പദവി ഏറ്റെടുത്ത മൊജ്തബ പൊതുജനങ്ങള്‍ക്ക് ഇടയിലേക്ക് വന്ന സന്ദര്‍ഭങ്ങള്‍ വളരെ കുറവാണ്. അന്നത്തെ ആക്രമണത്തില്‍ മൊജ്തബ ഖമേനിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. അതിന്റെ ചികിത്സയിലാകാം നിലവില്‍ എന്നാണ് വിവരം.

English Summary

Questions are being raised over reports surrounding Mojtaba Khamenei and his current status. New visuals have emerged amid continued uncertainty over Iran’s leadership. Reports and speculation about the Supreme Leader’s whereabouts have attracted attention. Further developments are being closely watched as the situation unfolds.

Follow Us
Related Stories
Iran-US Conflict: ഇറാനില്‍ കാലുകുത്തുന്നവരെ ഉടന്‍ തീര്‍ക്കും, യുഎസിന് മുന്നറിയിപ്പ്; ട്രംപ് ആണവ വേട്ട അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്‌
സീറ്റ് ബെൽറ്റ് ഇടില്ലെന്ന് കുട്ടിക്ക് വാശി, സീറ്റിൽ എണീറ്റുനിന്നു; വിമാനം റദ്ദാക്കി
സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്ഥാനും, സൗദി അറേബ്യയും, തുർക്കിയും; നിരീക്ഷിച്ച് ഇന്ത്യ
യു.എ.ഇയിലെ പ്രവാസികൾക്ക് സന്തോഷവാർത്ത; മോണ്ടിനെഗ്രോയിലേക്ക് ഇനി വിസയില്ലാതെ പറക്കാം
Mojtaba Khamenei: മൊജ്തബ ഖമേനി ഗുരുതരാവസ്ഥയില്‍, ഏത് നിമിഷവും മരിക്കാം; ഇസ്രായേല്‍ മാധ്യമങ്ങള്‍
Narendra Modi: നരേന്ദ്ര മോദിക്ക് ഒരായിരം നന്ദി! ഇന്ത്യ-ഇസ്രായേല്‍ ബന്ധം ശക്തമാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം: നെതന്യാഹു
ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ എത്തുമോ?
പുട്ട് കട്ടയാവില്ല! പൊടി കുഴയ്ക്കുമ്പോൾ ഈ ഒരു കാര്യം ചെയ്യൂ
പുതിയ സ്കോർപിയോയിൽ വന്ന മാറ്റങ്ങൾ
ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നസ് പ്രതിസന്ധി; പരിക്കേറ്റ താരങ്ങളുടെ പട്ടിക
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു